അതിരിൽനിന്ന് എത്ര അകലത്തിലാണ് മരം നടാവുന്നത് എന്നതു സംബന്ധിച്ചു വ്യക്തമായ നിയമങ്ങളൊന്നുമില്ല. പല വിഭാഗങ്ങളിൽപ്പെടുന്നതും പല രീതിയിൽ വളരുന്നതുമായ മരങ്ങളുണ്ട്. അകലം സംബന്ധിച്ച് നിയമമുണ്ടാക്കുക പ്രായോഗികമല്ല. എന്നാൽ വലുതായി വളർന്ന് പന്തലിക്കുന്ന മരങ്ങൾ അതിരിനോടു ചേർത്തു വച്ചാൽ അയൽവസ്തുവിന്റെ ഉടമയ്ക്ക്

അതിരിൽനിന്ന് എത്ര അകലത്തിലാണ് മരം നടാവുന്നത് എന്നതു സംബന്ധിച്ചു വ്യക്തമായ നിയമങ്ങളൊന്നുമില്ല. പല വിഭാഗങ്ങളിൽപ്പെടുന്നതും പല രീതിയിൽ വളരുന്നതുമായ മരങ്ങളുണ്ട്. അകലം സംബന്ധിച്ച് നിയമമുണ്ടാക്കുക പ്രായോഗികമല്ല. എന്നാൽ വലുതായി വളർന്ന് പന്തലിക്കുന്ന മരങ്ങൾ അതിരിനോടു ചേർത്തു വച്ചാൽ അയൽവസ്തുവിന്റെ ഉടമയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരിൽനിന്ന് എത്ര അകലത്തിലാണ് മരം നടാവുന്നത് എന്നതു സംബന്ധിച്ചു വ്യക്തമായ നിയമങ്ങളൊന്നുമില്ല. പല വിഭാഗങ്ങളിൽപ്പെടുന്നതും പല രീതിയിൽ വളരുന്നതുമായ മരങ്ങളുണ്ട്. അകലം സംബന്ധിച്ച് നിയമമുണ്ടാക്കുക പ്രായോഗികമല്ല. എന്നാൽ വലുതായി വളർന്ന് പന്തലിക്കുന്ന മരങ്ങൾ അതിരിനോടു ചേർത്തു വച്ചാൽ അയൽവസ്തുവിന്റെ ഉടമയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരിൽനിന്ന് എത്ര അകലത്തിലാണ് മരം നടാവുന്നത് എന്നതു സംബന്ധിച്ചു വ്യക്തമായ നിയമങ്ങളൊന്നുമില്ല. പല വിഭാഗങ്ങളിൽപ്പെടുന്നതും പല രീതിയിൽ വളരുന്നതുമായ മരങ്ങളുണ്ട്. അകലം സംബന്ധിച്ച് നിയമമുണ്ടാക്കുക പ്രായോഗികമല്ല. എന്നാൽ വലുതായി വളർന്ന് പന്തലിക്കുന്ന മരങ്ങൾ അതിരിനോടു ചേർത്തു വച്ചാൽ അയൽവസ്തുവിന്റെ ഉടമയ്ക്ക് അത് ശല്യമായേക്കാം. ജീവനും സ്വത്തിനും ഭീഷണിയായാൽ അയൽവസ്തു ഉടമയ്ക്ക് നിയമപരമായ നടപടി സ്വീകരിക്കാം. പിന്നീട് ഒരു കാലത്ത് ഉടമസ്ഥാവകാശത്തെപ്പറ്റി തർക്കമുണ്ടാകാനും സാധ്യതയുണ്ട്. ഭാവിയിൽ  ഉണ്ടാകുന്ന അനാവശ്യ തർക്കങ്ങളും വഴക്കുകളും ഒഴിവാക്കുന്നതിനാണ് വലുതായി വളർന്ന് പന്തലിക്കുന്ന മരങ്ങൾ കഴിയുന്നതും അതിരിനോട് ചേർത്ത് വയ്ക്കാതിരിക്കണമെന്നു പറയുന്നത്.

‌‌അയൽവാസിയുടെ മരം ശല്യമായാൽ ചെയ്യേണ്ടത്

ADVERTISEMENT

ഏതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അതിർത്തിയിലാണോ താമസം ആ സ്ഥാപനത്തിനു പരാതി കൊടുത്താൽ മതി. കേരള പഞ്ചായത്ത് രാജ് ആക്ട് 238–ാം വകുപ്പ്, അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും വേലികളും വൃക്ഷങ്ങളും വെട്ടി ഒരുക്കലും (1) എ– ഏതെങ്കിലും വൃക്ഷമോ വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്കളോ വീഴാനും തന്മൂലം ഏതെങ്കിലും ആൾക്കോ എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്നു ഗ്രാമപഞ്ചായത്ത് കരുതുന്നപക്ഷം അപകടം ഉണ്ടാകുന്നതു തടയുന്നതിനായി നോട്ടിസ് മൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തുകയോ  വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാം. യുക്തമെന്നു തോന്നുന്ന നടപടി സ്വീകരിക്കാം. അതിന്റെ ചെലവ്  നികുതി കുടിശിക എന്നപോലെ വൃക്ഷത്തിന്റെ ഉടമസ്ഥനിൽനിന്ന് ഈടാക്കാം. സമാന നിയമം മുൻസിപ്പാലിറ്റീസ് ആക്ടിലുമുണ്ട്. എന്നാൽ, അയൽവാസി ഇന്ന വൃക്ഷം നട്ടുകൂടാ എന്നു പറയാനാവില്ല. ഉടമസ്ഥനു തന്റെ വസ്തുവില്‍ ഇഷ്ടമുള്ള വൃക്ഷങ്ങൾ വയ്ക്കാം. എന്നാൽ, അതിർത്തിയിൽ വലിയ വൃക്ഷങ്ങൾ വയ്ക്കാതിരിക്കുകയാണു നല്ലത്. നിങ്ങളുടെ വീട്ടിലേക്ക് കടന്നു നിൽക്കുന്ന ചില്ലകൾ വെട്ടിമാറ്റാൻ അയൽവസ്തുവിന്റെ ഉടമസ്ഥൻ ബാധ്യസ്ഥനാണ്. അപായകരമായ നിലയിൽ വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് ആർഡിഒയ്ക്കും (സബ് ഡിവിഷനൽ മജിസ്ട്രേട്ട്) പരാതി കൊടുക്കാം. ഏങ്കിലും ആദ്യം പഞ്ചായത്തിൽ പരാതി കൊടുത്തു നോക്കുക. നമ്മുടെ സ്ഥലത്തുനിന്നുകൊണ്ട് വെട്ടിക്കളയാവുന്ന ചില്ലകൾ നമ്മൾ വെട്ടിക്കളയുന്നതിനു നിയമതടസ്സമില്ല. 

മരം വെട്ടാതിരിക്കാൻ

ADVERTISEMENT

ഞങ്ങളുടെ പറമ്പിന്റെ അതിർത്തിയിലായി രണ്ട് പ്രിയോർ മാവുകളുണ്ട്. അതിൽനിന്ന് മാങ്ങകൾ പഴുത്ത് അയൽപറമ്പുകളിൽ വീഴാറുണ്ട്. ഒരു അയൽക്കാരി ആ മാവുകൾ വെട്ടി മാറ്റാൻ നിർബന്ധിക്കുന്നു. 25 വര്‍ഷത്തോളം പഴക്കമുള്ള ഈ മാവുകൾ കായ ബലത്തെക്കാളുപരി നല്ല തണൽ നല്‍കുന്നുണ്ട്. പ്രകൃതിസ്നേഹിയായ എനിക്ക് മാവിൽനിന്നുള്ള വരുമാനത്തെക്കാളും അതിന്റെ പരിരക്ഷയാണു പ്രധാനം. ലോകം മുഴുവനും മരം നടാൻ പറയുന്ന ഈ കാലത്ത്, അതു വെട്ടാൻ പ്രേരിപ്പിക്കുന്നവരോട് എന്താണ് സമാധാനം പറയുക. എന്നെപ്പോലെ പ്രതിസന്ധിയിലുള്ള ഒട്ടേറെപ്പേരുണ്ടാവും. എല്ലാവർക്കുമായി മറുപടി പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ് ഉന്നയിച്ച പ്രശ്നവും പ്രകൃതിസ്നേഹി എന്ന നിലയിൽ പ്രകടിപ്പിച്ച വികാരവും മനസ്സിലാക്കുന്നു. വർത്തമാനകാലം നേരിടുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനമാണെന്നും വിവേചനരഹിതമായി മരങ്ങള്‍ വെട്ടിമാറ്റുന്നതും നശിപ്പിക്കുന്നതും ഗൗരവപൂർവം കാണേണ്ടതാണെന്നുള്ളതിൽ സംശയമില്ല. എന്നാൽ ആർക്കും എവിടെയും മരം നട്ടുപിടിപ്പിക്കാൻ സ്വാതന്ത്ര്യം നിയമം നൽകുന്നില്ല. പ്രസക്തമായ ചില നിയമങ്ങളെപ്പറ്റി പരാമർശിക്കാം.

ADVERTISEMENT

ഒരു വ്യക്തിക്ക് തന്റെ വസ്തു നിയമാനുസൃതമുള്ള ഏതാവശ്യത്തിനും യഥേഷ്ടം ഉപയോഗിക്കാനും പരമാവധി അനുഭവസൗകര്യങ്ങൾക്കു കോട്ടം വരാതെ പരിരരക്ഷിക്കാനും അനിഷേധ്യമായ അവകാശമുണ്ട്. ഈ അവകാശം സ്വാഭാവികമായി സിദ്ധിക്കുന്നതാണ്. അയൽ വസ്തു ഉടമയ്ക്കും ഈ അവകാശം ഉണ്ടെന്ന് ഓർമിക്കുക. അതുകൊണ്ട് വസ്തു ഉടമയെന്ന അവകാശം നമ്മൾ ഉപയോഗിക്കുമ്പോൾ അയൽവസ്തു ഉടമയ്ക്ക് സ്വാഭാവികമായി സിദ്ധിച്ചിട്ടുള്ള അനുഭവ സൗകര്യങ്ങൾക്കു ഹാനികരമായ വിധത്തിൽ പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. രണ്ടു പേരുടെയും അവകാശങ്ങൾ തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോഴാണ് അയൽപക്ക വഴക്കുകൾ ഉണ്ടാകുക.

നമ്മുടെ വസ്തുവിൽ മരം വച്ചു പിടിപ്പിക്കുമ്പോൾ അതു ഭാവിയിൽ അയൽവസ്തു ഉടമയ്ക്ക് ശല്യമാകരുത്. മറ്റൊരു പുരയിടത്തിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളും ശാഖകളും പലപ്പോഴും തർക്കത്തിലേക്കും വഴക്കിലേക്കും നയിക്കും. പടർന്നു വളരുന്ന മരങ്ങൾ അതിരിൽ വച്ചു പിടിപ്പിക്കാതിരിക്കുകയാണു നല്ലത്. ഇപ്പോൾ മിക്ക വീടുകളും ചെറിയ ചെറിയ പ്ലോട്ടുകളിലാണെന്നും ഓർക്കുക. അയൽപക്കത്തുളളവർക്ക് ഉപദ്രവകരമാകാത്ത രീതിയിലേ നമ്മളുടെ വസ്തു ഉപയോഗിക്കാവൂ.