വനത്തിൽ തട്ടിവീണ് കൊക്കോ; റബറിനും തളർച്ച: ഇന്നത്തെ (4-10-2024) അന്തിമ വില ഇങ്ങനെ
അന്താരാഷ്‌ട്ര വിപണിയിൽ കൊക്കോയ്‌ക്ക് തളർച്ച. യൂറോപ്യൻ കമ്മീഷൻ വനനശീകരണ വിരുദ്ധ നിയമം പ്രാബല്യത്തിൽ വരുത്തുന്നത് താൽക്കാലികമായി മാറ്റിയത് ലണ്ടൻ എക്‌സ്‌ചേഞ്ചിൽ കൊക്കോയെ തളർത്തി. ഡിസംബർ അവസാനം നിയമം പ്രാബല്യത്തിൽ വരുത്താനായിരുന്നു യൂറോപ്യൻ യൂണിയൻ ലക്ഷ്യമിട്ടത്. കൊക്കോ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ

അന്താരാഷ്‌ട്ര വിപണിയിൽ കൊക്കോയ്‌ക്ക് തളർച്ച. യൂറോപ്യൻ കമ്മീഷൻ വനനശീകരണ വിരുദ്ധ നിയമം പ്രാബല്യത്തിൽ വരുത്തുന്നത് താൽക്കാലികമായി മാറ്റിയത് ലണ്ടൻ എക്‌സ്‌ചേഞ്ചിൽ കൊക്കോയെ തളർത്തി. ഡിസംബർ അവസാനം നിയമം പ്രാബല്യത്തിൽ വരുത്താനായിരുന്നു യൂറോപ്യൻ യൂണിയൻ ലക്ഷ്യമിട്ടത്. കൊക്കോ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി നടത്തുന്ന രാജ്യങ്ങൾ വനനശീകരണം നടത്തിയല്ല കൃഷി ഇറക്കിയതെന്ന സാക്ഷ്യപ്പെടുത്തൽ ഹാജരാക്കേണ്ട സ്ഥിതിക്ക് ഇതോടെ അയവു വന്നു. രാജ്യാന്തര കൊക്കോ വില ടണ്ണിന് 7000 ഡോളറാണ്. കേരളത്തിൽ പച്ച കൊക്കോ കിലോ 90 രൂപയിലും ഉണക്ക 310 രൂപയിലുമാണ്.
മാസാരംഭമായതിനാൽ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്‌ക്കു പ്രിയമേറി. നവരാത്രി ഡിമാൻഡും ഒത്തുചേരുന്നതിനാൽ വിൽപ്പന പതിവിലും ഉയരുമെന്നു കൊപ്രയാട്ട് വ്യവസായികൾ. എന്നാൽ ചുരുങ്ങിയ ദിവസങ്ങളിൽ എണ്ണവില കുതിച്ചു കയറിയത് വിൽപ്പനത്തോത് കുറയ്ക്കുമെന്ന് ചെറുകിട വ്യാപാരികൾ. കൊച്ചിയിൽ വെളിച്ചെണ്ണ 19,400 രൂപയിലാണ്. ചെറുകിട വിപണികളിൽ കിലോ 250 മുതൽ 300 രൂപ വരെയാണ്.
കറിമാസാല വ്യവസായികളും ഔഷധ നിർമാതാക്കളും ജാതിക്ക, ജാതിപത്രി എന്നിവയിൽ താൽപര്യം കാണിച്ചിട്ടും വിലയിൽ കാര്യമായ മാറ്റമില്ല. ഉത്സാവകാല ഡിമാൻഡിൽ ഉൽപന്നം മുന്നേറുമെന്ന നിഗമനത്തിൽ കാർഷിക മേഖല മികച്ചയിനങ്ങളുടെ വിൽപന നിയന്ത്രിച്ചു. വിദേശ ഇടപാടുകാർ ഹൈറേഞ്ചിൽ നിന്നും മികച്ചയിനം ജാതിപ്പരിപ്പിന് കിലോ 575 രൂപ വരെ വാഗ്‌ദാനം ചെയ്‌തു. എന്നാൽ മധ്യകേരളത്തിൽ 525 രൂപയ്‌ക്കു മുകളിൽ വാങ്ങലുകാർ താൽപര്യം കാണിച്ചില്ല.
പുതിയ ഏലക്ക ശേഖരിക്കാൻ ഇതരസംസ്ഥാന വാങ്ങലുകാർ ഉത്സാഹിച്ചു. ദീപാവലി കഴിയുന്നതോടെ വിവാഹ സീസണിനു തുടക്കം കുറിക്കുന്നത് മുന്നിൽക്കണ്ടുള്ള ചരക്കു സംഭരണമാണ് ലേല കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നത്. വിളവെടുപ്പ് വൈകിയതിനാൽ ഉത്തരേന്ത്യയിലെ വൻകിട വ്യാപാരികൾക്ക് ആവശ്യാനുസരണം ചരക്ക് നേരത്തെ സംഭരിക്കാനായില്ല. ശരാശരി ഇനങ്ങൾ കിലോ 2330 രൂപയിലും മികച്ചയിനങ്ങൾ 3035 രൂപയിലും കൈമാറി.
രാജ്യാന്തര റബർ അവധി വ്യാപാരത്തിൽ അലയടിച്ച വിൽപന സമ്മർദ്ദം ഇന്ത്യൻ മാർക്കറ്റിനെയും സ്വാധീനിച്ചു. ടാപ്പിങ് സീസണായതിനാൽ വിപണിയിലെ തളർച്ച ഉൽപാദകരെ ബാധിക്കും. നാലാം ഗ്രേഡ് 21,400 രൂപ.
നാളികേരം
- വെളിച്ചെണ്ണ: 19400
- മില്ലിങ്: 19900
- കൊപ്ര: 13,000‐13,200
കുരുമുളക്
- ഗാർബിൾഡ്: 66,600
- അൺഗാർബിൾഡ് : 64,600
- പുതിയ കുരുമുളക് : 63,600
അടയ്ക്ക
- പുതിയത്: 33,000
ജാതിക്ക
- തൊണ്ടൻ (കിലോ): 200-270
- തൊണ്ടില്ലാത്ത്: 450 - 550
- ജാതിപത്രി ചുവപ്പ്‐മഞ്ഞ : 900-1200
- ജാതി ഫ്ലവർ ചുവപ്പ്: 1300-1600
- ജാതി ഫ്ലവർ മഞ്ഞ: 1200-1700
റബർ
- ആർഎസ് എസ് 5 ഗ്രേഡ്: 20,500-21,100
- ആർഎസ് എസ് 4 ഗ്രേഡ്: 21,400
- ഒട്ടുപാൽ: 13,600
- ലാറ്റക്‌സ്: 13,200