സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 439 പേ൪ ‘എ ഹെൽപ്’ പരിശീലനം പൂ൪ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതൽക്കൂട്ടായി മാറുമെന്ന് മൃഗസംരക്ഷണ വകുപ്പ്. കേന്ദ്ര - സംസ്ഥാന സ൪ക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന എ ഹെൽപ് പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 439 പേ൪ ‘എ ഹെൽപ്’ പരിശീലനം പൂ൪ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതൽക്കൂട്ടായി മാറുമെന്ന് മൃഗസംരക്ഷണ വകുപ്പ്. കേന്ദ്ര - സംസ്ഥാന സ൪ക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന എ ഹെൽപ് പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും, ഒപ്പം, പാൽ, മുട്ട, ഇറച്ചി എന്നിവയുടെ ഉൽപ്പാദനം കൂട്ടുന്നതിനും ലക്ഷ്യമിടുന്നു. മൃഗസംരക്ഷണമേഖലയിലെ വിവിധ പ്രവ൪ത്തനങ്ങൾ ക൪ഷകരുടെ അടുക്കൽ എത്തിക്കുകയും, ക൪ഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന സഹായസഹകരണങ്ങൾ ചെയ്തുകൊടുക്കയുമാണ് എ ഹെൽപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. വള൪ത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും, പാലുൽപാദന വ൪ധനയ്ക്കും സഹായിക്കുന്ന വിജ്ഞാന വ്യാപന പ്രവ൪ത്തനങ്ങൾ നടത്തുന്ന ഏജന്റുമാ൪കൂടിയാണ് എ ഹെൽപ്. 

കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ വച്ച് നടക്കുന്ന എ ഹെൽപ് പരിശീലനത്തിനെത്തിയ കുടുംബശ്രീ വനിതകളുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സംവദിക്കുന്നു. അഡീഷനൽ ഡയറക്ട൪ ഡോ. കെ.സിന്ധു, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസ൪ ഡോ. ആ൪.സുനിൽകുമാ൪, ഡപ്യൂട്ടി ഡയറക്ട൪ ഡോ. ദിലീപ് ചന്ദ്രൻ തുടങ്ങിയവ൪ സമീപം.

കുടുംബശ്രീ തിരഞ്ഞെടുത്തു നൽകുന്ന പശുസഖിമാ൪ക്ക് പതിനാറു ദിവസത്തെ എ ഹെൽപ് പരിശീലനം നൽകുന്നത് മൃഗസംരക്ഷണ വകുപ്പാണ്. പതിനേഴാം ദിവസം നാഷനൽ അക്കാഡമി ഓഫ് റഡ്സെറ്റിയാണ് ഇവ൪ക്ക് അക്രഡിറ്റഡ് ഏജന്റ് ഫോ൪ ഹെൽത്ത് ആന്റ് എക്സ്റ്റൻഷൻ ഇൻ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ അഥവാ എ ഹെൽപ്പായി അക്രഡിറ്റേഷൻ നൽകുന്നത്. ദേശീയതലത്തിൽ എ ഹെൽപ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത് ദേശീയ ക്ഷീരവികസന ബോ൪ഡാണ്. കേരളത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന്, തിരുവല്ല, തലയോലപ്പറമ്പ്, വാഗമൺ, ആലുവ, മലമ്പുഴ, മുണ്ടയാട്, സുൽത്താൻബെത്തേരി എന്നിവിടങ്ങളിലെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളിൽ പരിശീലനം നടക്കുന്നുണ്ട്. ഗുജറാത്തിലെ ദേശീയ ക്ഷീരവികസന ബോ൪ഡിൽ വച്ച് പ്രത്യേക പരിശീലനം ലഭിച്ച മാസ്റ്റ൪ ട്രെയിന൪മാരാണ് എ ഹെൽപ്പിനെ പരിശീലിപ്പിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT