കുട്ടി ‘കർഷകശ്രീ’ക്ക് മനോരമയുടെ ആദരം
അച്ഛനെ സഹായിക്കാൻ കൃഷിയിടത്തിലേക്കിറങ്ങി സംസ്ഥാനത്തെ മികച്ച കർഷകയായ (സ്കൂൾ തലം) പി.ചിന്മയിക്ക് മലയാള മനോരമയുടെ ആദരം. കൊല്ലം എംജിഡി ഗേൾസ് സ്കൂൾ ഓഡിയറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മലയാള മനോരമ സർക്കുലേഷൻ മാനേജർ അരവിന്ദ് ദേവസ്യ മെമന്റോ സമ്മാനിച്ചു. സ്കൂൾ എച്ച്എം റോയി സാമുവൽ അധ്യക്ഷത വഹിച്ചു. സീനിയർ

അച്ഛനെ സഹായിക്കാൻ കൃഷിയിടത്തിലേക്കിറങ്ങി സംസ്ഥാനത്തെ മികച്ച കർഷകയായ (സ്കൂൾ തലം) പി.ചിന്മയിക്ക് മലയാള മനോരമയുടെ ആദരം.
കൊല്ലം എംജിഡി ഗേൾസ് സ്കൂൾ ഓഡിയറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മലയാള മനോരമ സർക്കുലേഷൻ മാനേജർ അരവിന്ദ് ദേവസ്യ മെമന്റോ സമ്മാനിച്ചു. സ്കൂൾ എച്ച്എം റോയി സാമുവൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജോമിനി സൂസൻ ഏബ്രഹാം, അധ്യാപകരായ ജിറ്റിഷ്, ബൈജു, നിഷ എന്നിവർ പ്രസംഗിച്ചു.
കുണ്ടറ കാഞ്ഞിരകോട് ശങ്കരമംഗലത്ത് വീട്ടിൽ പ്രദീപിന്റെയും പ്രിയയുടെയും മകളാണ് എംജിഡി ഗേൾസ് ഹൈസ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിയായ ചിന്മയി. കർഷകനായ പ്രദീപിന് 2019ൽ കാഴ്ചക്കുറവും ഹൃദ്രോഗവും വന്നു. തുടർന്ന് പ്രദീപിനെ സഹായിക്കാൻ ചിന്മയിയും കൃഷിയിടത്തിലേക്കിറങ്ങുകയായിരുന്നു. ഇപ്പോൾ ചിന്മയിയും സഹോദരി വരദയും ചേർന്ന് സീസൺ അനുസരിച്ച് 23 ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. ചിന്മയിയുടെ വിജയഗാഥ മനോരമ കർഷകശ്രീയുടെ ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക