ഉത്സവ സീസണിനുള്ള ചരക്കുസംഭരണത്തിനുള്ള അവസാന വാരത്തിലേക്ക്‌ സുഗന്ധവ്യഞ്‌ജന വിപണി പ്രവേശിച്ചു. ചുക്കിനും കുരുമുളകിനും ഏലത്തിനുമെല്ലാം മുന്നിലുള്ള ദിവസങ്ങളിൽ ഉത്തരേന്ത്യൻ വിപണികളിൽ നിന്നുള്ള പുതിയ ഓർഡറുനുള്ള സാധ്യത വ്യാപാര രംഗം കണക്കു കൂട്ടുന്നു. അവസാനഘട്ട വാങ്ങലിന്‌ അന്തർസംസ്ഥാന ഇടപാടുകാർ ഉത്സാഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്സവ സീസണിനുള്ള ചരക്കുസംഭരണത്തിനുള്ള അവസാന വാരത്തിലേക്ക്‌ സുഗന്ധവ്യഞ്‌ജന വിപണി പ്രവേശിച്ചു. ചുക്കിനും കുരുമുളകിനും ഏലത്തിനുമെല്ലാം മുന്നിലുള്ള ദിവസങ്ങളിൽ ഉത്തരേന്ത്യൻ വിപണികളിൽ നിന്നുള്ള പുതിയ ഓർഡറുനുള്ള സാധ്യത വ്യാപാര രംഗം കണക്കു കൂട്ടുന്നു. അവസാനഘട്ട വാങ്ങലിന്‌ അന്തർസംസ്ഥാന ഇടപാടുകാർ ഉത്സാഹം കാണിക്കുമെന്ന നിറഞ്ഞ പ്രതീക്ഷ കാർഷികമേഖല നിലനിർത്തി. ഏലക്ക വിളവെടുപ്പ്‌ വീണ്ടും മന്ദഗതിയിലായതോടെ പുതിയ ചരക്കിന്റെ ലഭ്യത ചുരുങ്ങി. അതേസമയം കഴിഞ്ഞ വിളവെടുപ്പിലെ നീക്കിയിരിപ്പ്‌ വിൽപ്പന നടത്താൻ വൻകിട–ചെറുകിട കർഷകർ ഉത്സാഹിക്കുന്നുണ്ട്‌. വലുപ്പം കൂടിയ ഇനങ്ങളുടെ ലഭ്യത ലേല കേന്ദ്രങ്ങളിൽ ചുരുങ്ങിയെങ്കിലും അതിന്‌ അനുസൃതമായി നിരക്ക്‌ ഉയർന്നില്ല. മികച്ചയിനങ്ങൾ കിലോ 2542 രൂപയിലാണ്‌ നീങ്ങുന്നത്‌. ശരാശരി ഇനങ്ങൾ കിലോ 2230 രൂപയിലും. 

കുരുമുളക്‌ സ്റ്റോക്കിസ്റ്റുകൾ ഉൽപ്പന്നത്തിനു നേരിട്ട തളർച്ചയ്‌ക്ക്‌ ഇടയിൽ സംയമനം പാലിക്കുന്നതിനാൽ കാർഷിക മേഖലകളിൽനിന്നു ടെർമിനൽ മാർക്കറ്റിലേക്കുള്ള വരവ്‌ കുറഞ്ഞു. അതേസമയം നാടൻ മുളക്‌ ലഭ്യത ചുരുങ്ങിയതിനാൽ ക്രിസ്‌മസിനു മുന്നേ മെച്ചപ്പെട്ട വില ഉറപ്പുവരുത്താനാവുമെന്ന വിശ്വാസത്തിലാണ്‌ കർഷകർ. ഗാർബിൾഡ്‌ ക്വിന്റലിന്‌ 64,700 രൂപയിലാണ്‌, രാജ്യാന്തര വിപണിയിൽ ഉൽപ്പന്ന വില ടണ്ണിന്‌ 7850 ഡോളർ. 

ADVERTISEMENT

അമേരിക്കൻ തിരഞ്ഞെടുപ്പ്‌ അടുക്കുന്നതിനിടയിൽ ഏഷ്യൻ നാണയങ്ങളുടെ മൂല്യം വീണ്ടും ഇടിയുമെന്ന വിലയിരുത്തലുകൾ തായ്‌ലൻ‍ഡ് നാണയമായ ബാട്ടിനെ സമ്മർദ്ദത്തിലാക്കി. ആറു മാസത്തെ താഴ്‌ന്ന നിലവാരത്തിലേക്ക്‌ ബാട്ട്‌ നീങ്ങിയത്‌ ബാങ്കോക്കിൽ റബറിനെ പ്രതികൂലമായി ബാധിച്ചതോടെ നിരക്ക്‌ കിലോ 223 രൂപയിൽനിന്നും 220ലേക്ക്‌ ഇടിഞ്ഞു. റെഡി മാർക്കറ്റിലെ മാന്ദ്യം മൂലം സിംഗപ്പൂർ, ജപ്പാൻ എക്‌സ്‌ചേഞ്ചുകളിൽ റബർ ചാഞ്ചാടി. ഇന്ത്യൻ വിപണിയിൽ നാലാം ഗ്രേഡ്‌ കരുത്ത്‌ നിലനിർത്താൻ ശ്രമം നടത്തിയെങ്കിലും പ്രതികൂല വാർത്തകളിൽനിരക്ക്‌ 190 രൂപയിൽനിന്ന്‌ 180ലേക്ക്‌ താഴ്‌ന്നു.  

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200
ADVERTISEMENT

കുരുമുളക്‌

  • ഗാർബിൾഡ്‌: 64,700
  • അൺഗാർബിൾഡ്‌ : 62,700
  • പുതിയ കുരുമുളക്‌ :  61,700

ചുക്ക്

  • മീഡിയം: 32,500
  • ബെസ്റ്റ്: 35,000
ADVERTISEMENT

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 525 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 17,300-17,800
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌: 18,000
  • ഒട്ടുപാൽ: 12,500
  • ലാറ്റക്‌സ്‌: 11,700      
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT