സ്ഥിരതയ്ക്കു ശ്രമിച്ച് കുരുമുളക്, വില ഉയർന്നു; ഏലക്കവില നിയന്ത്രിച്ച് വാങ്ങലുകാർ: ഇന്നത്തെ (22/10/2024) അന്തിമ വില ഇങ്ങനെ
കുരുമുളക് തുടർച്ചയായ വില ഇടിവിനു ശേഷം സ്ഥിരത വൈവരിക്കാനുള്ള ശ്രമത്തിലാണ്. ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ നാടൻ കുരുമുളകിന്റെ വരവ് ചുരുങ്ങിയത് വിലത്തകർച്ചയെ പിടിച്ചുനിർത്താൻ അവസരം ഒരുക്കാം. കേരളവും കർണാടകത്തിലെ കൂർഗ്ഗ്, ചിക്കമംഗലൂർ, ഹസ്സൻ മേഖലയിലെ വൻകിട തോട്ടങ്ങളും മുളകിന് വിൽപന നിയന്ത്രിച്ച്

കുരുമുളക് തുടർച്ചയായ വില ഇടിവിനു ശേഷം സ്ഥിരത വൈവരിക്കാനുള്ള ശ്രമത്തിലാണ്. ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ നാടൻ കുരുമുളകിന്റെ വരവ് ചുരുങ്ങിയത് വിലത്തകർച്ചയെ പിടിച്ചുനിർത്താൻ അവസരം ഒരുക്കാം. കേരളവും കർണാടകത്തിലെ കൂർഗ്ഗ്, ചിക്കമംഗലൂർ, ഹസ്സൻ മേഖലയിലെ വൻകിട തോട്ടങ്ങളും മുളകിന് വിൽപന നിയന്ത്രിച്ച് വാങ്ങലുകാരെ വിപണികളിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ്. ദീപാവലിക്കുള്ള അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുന്ന സന്ദർഭമായതിനാൽ ശക്തമായ വില പേശലും കുരുമുളകിനായി അരങ്ങേറുന്നുണ്ട്. ഇതിനിടെ വിയറ്റ്‌നാമിൽ ഉൽപന്ന വില ഇന്ന് കിലോ 480 രൂപയായി ഉയർന്നു, ലഭ്യത കുറഞ്ഞതാണ് അവിടെ ആഭ്യന്തര വില ഉയർത്തി ചരക്കു ശേഖരിക്കാൻ വാങ്ങലുകാരെ പ്രേരിപ്പിച്ചത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 100 രൂപ ഉയർന്ന് 62,800 രൂപയായി.
ഉൽപാദക മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്കുവരവ് പെട്ടെന്നു കുറഞ്ഞത് ഉൽപന്ന വില ഉയരാൻ അവസരം ഒരുക്കുമെന്നു കാർഷിക മേഖല തുടക്കത്തിൽ കണക്കുകൂട്ടി. എന്നാൽ വാങ്ങലുകാർ വില ഒരു നിശ്ചിത റേഞ്ചിൽ പിടിച്ചു നിർത്തിയുള്ള ചരക്കു സംഭരണമാണ് നടത്തിയത്. ആകെ ലേലത്തിന് വന്ന 16,503 കിലോഗ്രാം ചരക്കിൽ 16,116 കിലോയും വാങ്ങലുകാർ മത്സരിച്ച് വാരികൂട്ടി. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും വിളവെടുപ്പ് നടക്കുന്നുണ്ടങ്കിലും വിളവ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് കർഷകർ. ദീപാവലി വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണ തിരക്കിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ, അടുത്ത വ്യാഴാഴ്‌ചയാണ് ദീപങ്ങളുടെ ഉത്സവം. രാജ്യത്ത് ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപനയും ഈ അവസരത്തിൽ തന്നെയാണ്. വലുപ്പം കൂടിയ ഇനം ഏലക്ക കിലോ 2480 രൂപയിലും ശരാശരി ഇനങ്ങൾ 2262 രൂപയിലും കൈമാറി.
തമിഴ്‌നാട് വിപണിയിൽ കൊപ്ര വിലയിൽ നേരിയ ഇടിവ് ദൃശ്യമായെങ്കിലും കേരളത്തിൽ നാളികേരോൽപന്നങ്ങൾ മികവ് നിലനിർത്തി. സംസ്ഥാനത്തെ ചെറുകിട വിപണികളിൽ പച്ചത്തേങ്ങ കിലോ 60‐ 65 രൂപയിലാണ്, തമിഴ്‌നാട്ടിലെ മാർത്താണ്ഡം, നാഗർകോവിൽ, കന്യാകുമാരി മേഖലയിൽ വില 60 രൂപയും. അതേസമയം പൊള്ളാച്ചി മൊത്ത വിപണിയിൽ നിരക്ക് 43-50 രൂപയാണ്. കാങ്കയത്ത് രണ്ടു ദിവസം കൊണ്ട് കൊപ്രവില 150 രൂപ കുറഞ്ഞ് 12,850 രൂപയായി. കൊച്ചിയിൽ നിരക്ക് 13,000 രൂപ.
നാളികേരം
- വെളിച്ചെണ്ണ: 19400
- മില്ലിങ്: 19900
- കൊപ്ര: 13,000‐13,200
കുരുമുളക്
- ഗാർബിൾഡ്: 64,800
- അൺഗാർബിൾഡ് : 62,800
- പുതിയ കുരുമുളക് : 61,800
ചുക്ക്
- മീഡിയം: 32,500
- ബെസ്റ്റ്: 35,000
അടയ്ക്ക
- പുതിയത്: 33,000
ജാതിക്ക
- തൊണ്ടൻ (കിലോ): 200-270
- തൊണ്ടില്ലാത്ത്: 450 - 525
- ജാതിപത്രി ചുവപ്പ്‐മഞ്ഞ : 900-1200
- ജാതി ഫ്ലവർ ചുവപ്പ്: 1300-1600
- ജാതി ഫ്ലവർ മഞ്ഞ: 1200-1700
റബർ
- ആർഎസ് എസ് 5 ഗ്രേഡ്: 17,000-17,500
- ആർഎസ് എസ് 4 ഗ്രേഡ്: 18,000
- ഒട്ടുപാൽ: 12,300
- ലാറ്റക്‌സ്: 11,700