പട്ടാളയീച്ചയുടെ (ബ്ലാക് സോൾജിയർ ഫ്‌ളൈ) ലാർവ ഉപയോഗിച്ചുള്ള മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റയ്ക്കായി ഫിഷ്‌മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യക്കൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നവിധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാളയീച്ചയുടെ (ബ്ലാക് സോൾജിയർ ഫ്‌ളൈ) ലാർവ ഉപയോഗിച്ചുള്ള മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റയ്ക്കായി ഫിഷ്‌മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യക്കൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റയെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. 

സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളി, ഫിഷ് ന്യുട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷനുകളിലെ ഗവേഷകരാണ് മത്സ്യത്തീറ്റ വികസിപ്പിച്ചത്. പരമ്പാരഗത മത്സ്യത്തീറ്റയിലെ ഘടകങ്ങളായ ഫിഷ്‌മീൽ, സോയബീൻ എന്നിവയ്ക്ക് പകരമായി ധാരാളം പ്രോട്ടീൻ അടങ്ങിയ പട്ടാളയീച്ചയുടെ ലാർവയാണ് ഈ തീറ്റയിലുള്ളത്. അക്വാകൾചർ വ്യവസായത്തിനായി ചെറിയമീനുകളെ അമിതമായി പിടിക്കുന്നതു തടയാൻ ഇത് വഴിയൊരുക്കുമെന്ന് ഗവേഷകർ പറയുന്നു. 

ADVERTISEMENT

അക്വാകൾചർ രംഗത്ത് സുപ്രധാന നേട്ടമാണ് ലാർവ ഉപയോഗിച്ച് വികസിപ്പിച്ച മത്സ്യത്തീറ്റയെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. 

40-45 ശതമാനം പ്രോട്ടീൻ, ആവശ്യമായ അളവിൽ കൊഴുപ്പ്, അമിനോ ആസിഡ്, മറ്റു പോഷകങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ഈ ലാർവ അധിഷ്ഠിത മത്സ്യത്തീറ്റ. ജൈവമാലിന്യങ്ങൾ നൽകിയാണ് പട്ടാളയീച്ചയുടെ ലാർവയെ പാകപ്പെടുത്തുന്നത്. ഒരേ സമയം, മാലിന്യ സംസ്‌കരണവും തീറ്റനിർമാണവും സാധ്യമാക്കുന്നതാണ് സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ. ഈ തീറ്റ ഉപയോഗിക്കുന്നതിലൂടെ കൃഷി ചെയ്യുന്ന മീനുകൾ ആവശ്യമായ വളർച്ചനിരക്ക് കൈവരിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്നും സ്ഥാപനം പത്രക്കുറിപ്പിൽ അറിയിച്ചു.

സിഎംഎഫ്ആർഐ വികസിപ്പിച്ച ലാർവ അധിഷ്ഠിത മത്സ്യത്തീറ്റയുടെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, അമല ഇക്കോക്ലീൻ ഡയറക്ടർ ജോസഫ് നിക്ലാവോസിന് കൈമാറുന്നു.
ADVERTISEMENT

തീറ്റയുടെ വ്യാവസായിക ഉൽപാദനവും വിപണനവും അമല ഇക്കോക്ലീൻ എന്ന സ്റ്റാർട്ടപ് കമ്പനി ഏറ്റെടുത്തു. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ കൈമാറുന്നതിന് പരസ്പരം ധാരണാപത്രം ഒപ്പുവച്ചു. ഭാവിയിൽ, വ്യത്യസ്ത കൃഷിരീതികളിൽ വെവ്വേറെ മത്സ്യയിനങ്ങൾക്കായി കൂടുതൽ ഫലപ്രദമായ മത്സ്യത്തീറ്റകൾ വികസിപ്പിക്കുന്നതിന് സിഎംഎഫ്ആർഐയും അമല ഇക്കോക്ലീനും പരസ്പരം സഹകരിക്കും.