കറുത്തപൊന്നിന്റെ വിലയിൽ ചെറിയ തിരിച്ചു വരവിന്റെ സൂചനകൾ പ്രകടമായെങ്കിലും ഉൽപാദകകേന്ദ്രങ്ങൾ ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണം തുടരുന്നു. അടുത്ത സീസണിലെ വിളവ്‌ സംബന്ധിച്ച്‌ കൂടുതൽ വ്യക്തതയ്‌ക്കായി കർഷകർ കാത്തുനിൽക്കുന്നു. തുലാ മഴയുടെ ഏറ്റക്കുറച്ചിലും ഉയർന്ന പകൽ താപനിലയും കൊടികളെ ബാധിച്ചാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുത്തപൊന്നിന്റെ വിലയിൽ ചെറിയ തിരിച്ചു വരവിന്റെ സൂചനകൾ പ്രകടമായെങ്കിലും ഉൽപാദകകേന്ദ്രങ്ങൾ ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണം തുടരുന്നു. അടുത്ത സീസണിലെ വിളവ്‌ സംബന്ധിച്ച്‌ കൂടുതൽ വ്യക്തതയ്‌ക്കായി കർഷകർ കാത്തുനിൽക്കുന്നു. തുലാ മഴയുടെ ഏറ്റക്കുറച്ചിലും ഉയർന്ന പകൽ താപനിലയും കൊടികളെ ബാധിച്ചാൽ പ്രതീക്ഷയ്‌ക്കൊത്ത്‌ വിളവ്‌ ഉയരുമോയെന്ന ആശങ്കയിലാണ്‌ വയനാട്‌ മേഖലയിലെ കർഷകർ. ഇടുക്കിലേക്ക്‌ തിരിഞ്ഞാലും കാലാവസ്ഥ വ്യതിയാനം പ്രതിസന്ധിക്ക്‌ ഇടയാക്കുമോയെന്ന്‌ ഭീതി ഉൽപാദകരിലുണ്ട്‌. കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പ്‌ ചുരുങ്ങിയതും വരവിനെ ബാധിച്ചു. ഗാർബിൾഡ്‌ കുരുമുളക്‌ 65,100 രൂപയായി ഉയർന്ന്‌ വിപണനം നടന്നു. കൊച്ചിയിൽ 25.5 ടൺ മുളക്‌ വിൽപ്പനയ്‌ക്ക്‌ വന്നു.

ഐഎംഎഫ്‌ ചൈനയ്‌ക്കു നേരെ ഇന്നലെ തൊടുത്ത വജ്രായുദ്ധം ഏഷ്യൻ റബർ കർഷകരുടെ നെഞ്ചത്താണ്‌ പതിച്ചത്‌. ബീജിങിന്റെ സാമ്പത്തികവളർച്ച മുരടിക്കുമെന്ന അന്താരാഷ്‌ട്ര നാണയനിധിയുടെ വിലയിരുത്തൽ ഫണ്ടുകളെയും നിക്ഷേപകരെയും രാജ്യാന്തര റബർ അവധി വ്യാപാരത്തിൽ വിൽപ്പനക്കാരാക്കി. പെട്ടെന്നുള്ള ഫണ്ടുകളുടെ ചുവടുമാറ്റം ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർവില കുറച്ചു. സിംഗപ്പുർ വിപണിയിലും റബറിന്‌ കാലിടറിയത്‌ ചൈനീസ്‌ മാർക്കറ്റിനെ ബാധിച്ചു. ആഗോള തലത്തിൽ അവധി നിരക്കുകളിൽ മാന്ദ്യം ബാങ്കോക്കിൽ ഷീറ്റ്‌ വില 205 രൂപയിലേക്ക്‌ താഴ്‌ത്തി. സംസ്ഥാനത്ത്‌ റബർ വിലയിൽ മാറ്റമില്ല. വ്യവസായികൾ നാലാം ഗ്രേഡ്‌ 180 രൂപയ്‌ക്കും അഞ്ചാം ഗ്രേഡ്‌ 175 രൂപയ്‌ക്കും ശേഖരിച്ചു. 

ADVERTISEMENT

ലേല കേന്ദ്രങ്ങൾ ഏലക്ക വരവിനാൽ സമ്പന്നം. പുതിയതും പഴയതുമായി ഏലക്ക വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നത്‌ ശേഖരിക്കാൻ ഇടപാടുകാർ കാണിച്ച ഉത്സാഹം ശരാശരി ഇനങ്ങളെ ഇന്ന്‌ 2301 രൂപയിലേക്ക്‌ ഉയർത്തി. മികച്ചയിനങ്ങളുടെ വരവ്‌ ചുരുങ്ങി നിന്നതിനാൽ വലുപ്പം കൂടിയ ഇനങ്ങൾ കിലോ 2809 രൂപയിലും ഇടപാടുകൾ നടന്നു. 60,171 കിലോ ഏലക്ക വന്നതിൽ 59,761 കിലോയും വിറ്റഴിഞ്ഞു.