കാർഷിക മേഖലയിൽ മികവിന്റെ നല്ലപാഠം എഴുതുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂ‌ളിലെ ലിറ്റിൽ ഫാർമേഴ്സ് കൃഷി ക്ലബ്ബിന് മലയാള മനോരമ കർഷകശ്രീയുടെയും നല്ലപാഠത്തിന്റെയും ആദരം. വിദ്യാർഥികളും അധ്യാപകരും ചേർന്ന് കാർഷിക മേഖലയിൽ നടത്തുന്ന മികച്ച പ്രവർത്തനത്തിനാണ് അംഗീകാരം ലഭിച്ചത്. മലയാള മനോരമ സർക്കുലേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷിക മേഖലയിൽ മികവിന്റെ നല്ലപാഠം എഴുതുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂ‌ളിലെ ലിറ്റിൽ ഫാർമേഴ്സ് കൃഷി ക്ലബ്ബിന് മലയാള മനോരമ കർഷകശ്രീയുടെയും നല്ലപാഠത്തിന്റെയും ആദരം. വിദ്യാർഥികളും അധ്യാപകരും ചേർന്ന് കാർഷിക മേഖലയിൽ നടത്തുന്ന മികച്ച പ്രവർത്തനത്തിനാണ് അംഗീകാരം ലഭിച്ചത്.

മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ കുര്യൻ വി.മാത്യൂസ് പ്രധാനാധ്യാപിക എസ്.ലിന്റയ്ക്ക് പുരസ്കാരം സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് റോബിൻ സി.കുര്യൻ അധ്യക്ഷത വഹിച്ചു. ക്ലബ് കോ–ഓർഡിനേറ്റർ ഷിനു പി.തോമസ്, മലയാള മനോരമ സർക്കുലേഷൻ സീനിയർ എക്സിക്യുട്ടീവ് അനീഷ് എ.തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധയിനം പച്ചക്കറി വിത്തുകൾ ചടങ്ങിൽ വിതരണം ചെയ്തു.

ADVERTISEMENT

ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്‌കൂൾ മുറ്റത്തും മൈതാനത്തിന്റെ അതിർത്തികളിലും 70 സെന്റ് സ്ഥലത്തു കുട്ടിക്കർഷകർ നട്ടു നനച്ചു വിളയിക്കുന്നത് 38 ഇനം പച്ചക്കറികളാണ്. വിവിധതരം വെണ്ടകൾ, വഴുതനകൾ, വള്ളിപ്പയർ, കുക്കുംബർ, ബജി മുളക്, കാപ്സിക്കം, മല്ലി, തണ്ണിമത്തൻ, ചുരയ്ക്ക, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, അടതാപ്പ്, മഞ്ഞൾ, ഇഞ്ചി, നിത്യവഴുതന, വാളവരയ്ക്ക, ചോളം, ഇഞ്ചിമാങ്ങ, ചീരച്ചേമ്പ് തുടങ്ങിയവ കൃഷികളിൽ ഉൾപ്പെടുന്നു. പരമ്പരാഗത കൃഷിരീതികൾക്കു പുറമേ പുതിയ സാങ്കേതികവിദ്യകളായ തിരിനന, ബഡ്‌ഡിങ്, ലെയറിങ്, ഗ്രാഫ്റ്റിങ്, തുള്ളിനന തുടങ്ങിയവയും നടപ്പാക്കുന്നുണ്ട്. ജൈവ കാർഷികമുറകളുടെ ഉപയോഗത്തിന്റെ ഭാഗമായി പുതയിടൽ, പഞ്ചാമൃതം എന്നിവയു ടെ ഉപയോഗവുമുണ്ട്. ഹരിത ക്ലബ്ബുകൾ, ലിറ്റിൽ ഫാർമേഴ്സ് കാർഷിക ക്ലബ്, ഫ്ലോറ ഫോണാ പരിസ്ഥിതി ക്ലബ് എന്നിവ സ്കൂ‌ളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കുട്ടികൾ പച്ചക്കറിത്തോട്ടത്തിൽ

വിഷമയമില്ലാതെ ഇവർ വിളയിക്കുന്ന പച്ചക്കറികളാണ് സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത്. ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് വിൽപന നടത്തി വരുമാനം കണ്ടത്താനും വിദ്യാർഥികൾക്കു സാധിക്കുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് വിളവെടുപ്പ്. ഓരോ വിളവെടുപ്പിലും ശരാശരി 40 കിലോഗ്രാം പച്ചക്കറികൾ ലഭിക്കും. സ്കൂളിലെ തന്നെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും പച്ചക്കറികൾ വാങ്ങുന്നു. ഇങ്ങനെ ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി വിനിയോഗിക്കുന്നു. 5 വർഷത്തിലേറെയായി സ്‌കുളിൽ പച്ചക്കറി കൃഷിയുണ്ട്. കുട്ടികൾക്ക് കൃഷി പരിചയപ്പെടുത്തുക, കൃഷിയറിവുകൾ നൽകുക, വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കുവാൻ അവരെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപീകരിച്ച ലിറ്റിൽ ഫാർമേഴ്സ് കൃഷി ക്ലബ്ബിന്റെ കോ–ഓർഡിനേറ്റർ മലയാളം അധ്യാപകനായ ഷിനു പി.തോമസാണ്. 5 മുതൽ 10 വരെ ക്ലാസുകളിലെ 120 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്.

ADVERTISEMENT

കൃഷി പരിശീലനം, പരിസ്‌ഥിതി സംരക്ഷണം, പ്രായോഗിക അറിവുകൾ സ്വന്തമാക്കൽ, കൃഷിയിടങ്ങൾ സന്ദർശിക്കൽ, കാർഷികോപകരണങ്ങൾ പരിചയപ്പെടൽ, നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടൽ എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.