ഏഷ്യൻ വിപണി തിരിച്ചു വരവിന്റെ പാതയിൽ, റബർവില ഉയർന്നു: ഇന്നത്തെ (6/11/24) അന്തിമ വില
ഏഷ്യൻ റബർ വിപണികളിൽ പുൾ ബാക്ക് റാലി. രണ്ടാഴ്‌ചത്തെ തളർച്ചയ്‌ക്ക് ശേഷം തിരിച്ച് വരവിന് അവസരം ഒരുക്കിയത് താഴ്‌ന്ന റേഞ്ചിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം ഇന്ന് ജപ്പാൻ, സിംഗപ്പുർ വിപണികൾ നേട്ടമാക്കി. ബാങ്കോക്കിൽ നിരക്ക് ഉയർന്നത് കയറ്റുമതി രാജ്യങ്ങൾക്കും ആവേശം പകർന്നു.

ഏഷ്യൻ റബർ വിപണികളിൽ പുൾ ബാക്ക് റാലി. രണ്ടാഴ്‌ചത്തെ തളർച്ചയ്‌ക്ക് ശേഷം തിരിച്ച് വരവിന് അവസരം ഒരുക്കിയത് താഴ്‌ന്ന റേഞ്ചിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം ഇന്ന് ജപ്പാൻ, സിംഗപ്പുർ വിപണികൾ നേട്ടമാക്കി. ബാങ്കോക്കിൽ നിരക്ക് ഉയർന്നത് കയറ്റുമതി രാജ്യങ്ങൾക്കും ആവേശം പകർന്നു. കേരളത്തിൽ ചക്രവാതചുഴിയും തുലാവർഷവും പല ഭാഗങ്ങളിലും രാത്രി മഴ ശക്തമാക്കിയത് റെയിൻ ഗാർഡില്ലാത്ത തോട്ടങ്ങളിൽ വെട്ട് തടസപ്പെടുത്തി. അതേ സമയം അനുകൂല കാലാവസ്ഥ നിലനിന്ന പ്രദേശങ്ങളിൽ ഉൽപാദകർ ടാപ്പിങ്ങിന് ഉത്സാഹം കാണിച്ചു. ഇതിനിടയിൽ ഉത്സവ അവധികൾക്ക് ശേഷം ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ രംഗത്ത് തിരിച്ചെത്തിയ ആവേശത്തിലാണ് റബർ വ്യാപാര രംഗം. നാലാം ഗ്രേഡ് കിലോ 180 രൂപയിലേയ്‌ക്ക് ഉയർന്നു.
സംസ്ഥാനത്ത് വെളിച്ചെണ്ണ ആറ് വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലേയ്‌ക്ക് ഇന്ന് ചുവടുവെച്ചു. പ്രദേശിക വിപണികളിൽ എണ്ണയ്‌ക്ക് ആവശ്യം ഉയർന്നതിനൊപ്പം മില്ലുകാർ നിരക്ക് പ്പിക്കാൻ ഉത്സാഹിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിൻറ്റലിന് 20,000 രൂപയായി കയറി, അതേ സമയം വ്യവസായികൾ കൊപ്ര സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം മൂലം നിരക്ക് 13,200 രൂപയിൽ സ്‌റ്റെഡിയായി നിലകൊണ്ടു.
ഏലം വിളവെടുപ്പ് ഊർജിതമായതിനൊപ്പം ലേല കേന്ദ്രങ്ങളും സജീവം. പല ദിവസങ്ങളിലും രണ്ട് ലേലം വരെ ഉൽപാദന മേഖലകളിൽ നടക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നുളള ആവശ്യകാരുടെ പിൻബലത്തിൽ വിൽപ്പനയ്‌ക്ക് എത്തുന്ന ചരക്കിൽ വലിയപങ്കും ഭേദപ്പെട്ട വിലയ്‌ക്ക് വിറ്റഴിയുന്നത് കർഷകർക്കും ആവേശമായി. തേക്കടിയിൽ രാവിലെ നടന്ന ലേലത്തിൽ വന്ന 71,404 കിലോ ചരക്കിൽ 70,060 കിലോയും വിറ്റഴിഞ്ഞു. വലിപ്പം കൂടിയവ ശേഖരിക്കാൻ കയറ്റുമതി സമൂഹം മത്സരിച്ചത് നിരക്ക് 2689 ലേയ്‌ക്ക് ഉയർത്തി, ശരാശരി ഇനങ്ങൾ 2389 രൂപയിൽ കൈമാറി.