മണ്ഡലകാല നോമ്പിനു തുടക്കംകുറിച്ചതോടെ വിപണികളിൽ പച്ചത്തേങ്ങയ്‌ക്ക്‌ പതിവിലും കൂടുതൽ ആവശ്യക്കാരെ പ്രതീക്ഷിക്കുന്നു. ശബരിമല സീസൺ നാളികേരത്തിനു വർധിച്ച ഡിമാൻഡ് സൃഷ്‌ടിക്കുമെന്ന നിലപാടിലാണ്‌ വ്യാപാര രംഗവും. ഓഫ്‌ സീസണായതിനാൽ കാർഷിക മേഖലകളിൽ ചരക്ക്‌ ലഭ്യത കുറഞ്ഞതിനാൽ വാങ്ങൽ താൽപര്യം വിലക്കയറ്റത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ഡലകാല നോമ്പിനു തുടക്കംകുറിച്ചതോടെ വിപണികളിൽ പച്ചത്തേങ്ങയ്‌ക്ക്‌ പതിവിലും കൂടുതൽ ആവശ്യക്കാരെ പ്രതീക്ഷിക്കുന്നു. ശബരിമല സീസൺ നാളികേരത്തിനു വർധിച്ച ഡിമാൻഡ് സൃഷ്‌ടിക്കുമെന്ന നിലപാടിലാണ്‌ വ്യാപാര രംഗവും. ഓഫ്‌ സീസണായതിനാൽ കാർഷിക മേഖലകളിൽ ചരക്ക്‌ ലഭ്യത കുറഞ്ഞതിനാൽ വാങ്ങൽ താൽപര്യം വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന നിഗമനത്തിൽ വ്യാപാരികൾ കരുതൽ ശേഖരം ഉയർത്തുന്നുണ്ട്‌. നാളികേര വില കേരളത്തിലും തമിഴ്‌നാട്ടിലും ഒരു പോലെ ഉയരുന്നതിനാൽ വൻകിടക്കാർ നേട്ടം പ്രതീക്ഷിക്കുന്നു. ആന്ധ, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പഭക്തൻമാരിൽനിന്നുള്ള ഡിമാൻഡ് കൂടി മുന്നിൽ കണ്ടാൽ ദക്ഷിണേന്ത്യയിൽ പച്ചത്തേങ്ങ വില റെക്കോർഡ്‌ പുതുക്കുമെന്ന്‌ വിലയിരുത്തുന്നരും രംഗത്തുണ്ട്‌. കൊച്ചിയിൽ വെളിച്ചെണ്ണ 20,000 രൂപയായും കോഴിക്കോട്‌ 22,600 രൂപയിലുമാണ്‌ വ്യാപാരം നടക്കുന്നത്‌. എണ്ണവില ഉയരുന്നത്‌ നാളികേരോൽപ്പന്നങ്ങൾക്ക്‌ മൊത്തിൽ കരുത്തു പകരാം.  

കുരുമുളകിന്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള അന്വേഷണങ്ങൾ തുടരുന്നു. വിവാഹ സീസണിന്‌ തുടക്കം കുറിച്ചതോടെ സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപ്പനത്തോത്‌ വൻകിട വിപണികളിൽ ഉയർന്നതിനൊപ്പം കരുതൽ ശേഖരം ഉയർത്താൻ സ്റ്റോക്കിസ്റ്റുകളും ഉത്സാഹിച്ചു. അതേസമയം ഉൽപാദകകേന്ദ്രങ്ങൾ മുളകു നീക്കത്തിൽ വരുത്തിയ നിയന്ത്രണം മൂലം പ്രതിദിന ശരാശരി വരവ്‌ 20 ടണ്ണിൽ ഒതുങ്ങുന്നത്‌ വാങ്ങലുകാരെ സമ്മർദ്ദത്തിലാക്കി. അടുത്ത സീസണിലെ വിളവ്‌ സംബന്ധിച്ച്‌ കൂടുതൽ വ്യക്തയ്‌ക്കായി ഉൽപാദകർ ചരക്ക്‌ പിടിക്കുന്നു. തുലാമഴയുടെ ഏറ്റക്കുറച്ചിൽ കുരുമുളക്‌ കൊടികളെ ചെറിയ അളവിൽ ബാധിക്കുന്നതായി കർഷകർ. കൊച്ചിയിൽ അൺ ഗാർബിൾഡ്‌  കുരുമുളക്‌ വില  64,000 രൂപ. 

ADVERTISEMENT

ശരാശരി ഇനം ഏലക്ക വില കിലോ 2500 രൂപയ്‌ക്കു മുകളിൽ സ്ഥിരത കണ്ടത്താനുള്ള ശ്രമത്തിലാണ്‌. രാജ്യത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിൽ നിന്നും ചരക്കിന്‌ അന്വേഷണങ്ങളെത്തുന്ന സന്ദർഭമായതിനാൽ മെച്ചപ്പെട്ട വില ഉൽപ്പന്നത്തിന്‌ നിലനിർത്താനാകുമെന്ന വിശ്വാസത്തിലാണ്‌ ഉൽപാദകരും. വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും ലേലത്തിന്‌ ഇറങ്ങുന്ന ഏലക്കയിൽ ഭൂരിഭാഗവും വാങ്ങലുകാർ ശേഖരിക്കുന്നുണ്ട്‌. 50,302 കിലോഗ്രാം ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ വന്നതിൽ 50,089 കിലോയും ലേലം കൊണ്ടു. ശരാശരി ഇനങ്ങൾ 2494 രൂപയിലും മികച്ചയിനങ്ങൾ 2748 രൂപയിലും ലേലം നടന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT