തമിഴ്‌നാട്ടിൽ നാളികേരോൽപന്നങ്ങളുടെ ലഭ്യത ഗണ്യമായി ചുരുങ്ങിയത്‌ മുഖ്യ വിപണികളിൽ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കി. നാളികേരം ശേഖരിക്കാൻ അയ്യപ്പ ഭക്തർ രംഗത്ത്‌ ഇറങ്ങിയത്‌ വെളിച്ചെണ്ണ മില്ലുകാരെ അക്ഷരാർഥത്തിൽ പരിഭ്രാന്തരാക്കി. പച്ചത്തേങ്ങ സംഭരണം മില്ലുകാരുടെ കണക്ക്‌ കൂട്ടലിനൊത്ത്‌ ഉയരുന്നില്ലെന്നാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്‌നാട്ടിൽ നാളികേരോൽപന്നങ്ങളുടെ ലഭ്യത ഗണ്യമായി ചുരുങ്ങിയത്‌ മുഖ്യ വിപണികളിൽ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കി. നാളികേരം ശേഖരിക്കാൻ അയ്യപ്പ ഭക്തർ രംഗത്ത്‌ ഇറങ്ങിയത്‌ വെളിച്ചെണ്ണ മില്ലുകാരെ അക്ഷരാർഥത്തിൽ പരിഭ്രാന്തരാക്കി. പച്ചത്തേങ്ങ സംഭരണം മില്ലുകാരുടെ കണക്ക്‌ കൂട്ടലിനൊത്ത്‌ ഉയരുന്നില്ലെന്നാണ്‌ ലഭ്യമാവുന്ന വിവരം. ഒരു വില നിശ്ചയിച്ച്‌ വൻ ഓർഡറുമായി വിപണിയിൽ ഇറങ്ങിയാൽ പ്രതീക്ഷയ്‌ക്ക്‌ ഒത്ത്‌ ചരക്ക്‌ സംഭരിക്കാൻ ക്ലേശിക്കുന്നു. വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത്‌ എത്താനുള്ളവരുടെ ഒരുക്കത്തിലാണ്‌ അയൽ സംസ്ഥാനങ്ങളെ അയ്യപ്പന്മാർ. നെയ്‌ തേങ്ങയ്‌ക്കും കെട്ട്‌ നിറയ്ക്കാനും മറ്റുമായി ഒരോ ഭക്തരും അര ഡസനിൽ അധികം നാളികേരം ശേഖരിക്കുന്നതായാണ്‌ തമിഴ്‌നാട്ടിൽനിന്നുള്ള വിവരം. വർധിച്ച ഡിമാൻഡ് പച്ചത്തേങ്ങ വില ഈ സീസണിൽ സർവകാല റെക്കോർഡിൽ എത്താനുള്ള സാധ്യതകളും തെളിയുന്നു. കേരളത്തിലെ വിലയിലും ഉയർന്നാണ്‌ കാങ്കയത്ത്‌ കൊപ്രയുടെ വ്യാപാരം നടക്കുന്നത്‌.

പല ഭാഗങ്ങിലും തെളിഞ്ഞ കാലാവസ്ഥ ലഭ്യമായ സാഹചര്യത്തിൽ മാസത്തിന്റെ രണ്ടാം പകുതിയിൽ റബർ ടാപ്പിങ്‌ കൂടുതൽ ഊർജിതമാകുമെന്ന വിലയിരുത്തലാണ്‌ ഉൽപാദകകേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്നത്‌. രാത്രി താപനില കുറഞ്ഞതിനാൽ ഒട്ടുമിക്ക മേഖലകളിലും മരങ്ങളിൽനിന്നുള്ള യീൽഡ്‌ മുൻ ആഴ്‌ചകളെ അപേക്ഷിച്ച്‌ ഉയർന്നത്‌ വ്യവസായികളെയും വിപണികളിലേക്ക്‌ അടുപ്പിക്കും. ജനുവരി അവസാനം വരെയുള്ള കാലയളവിൽ സംസ്ഥാനത്തുനിന്ന് പരമാവധി ഷീറ്റും ലാറ്റക്‌സും ശേഖരിക്കാൻ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ ഉത്സാഹിക്കുമെന്നാണ്‌ മുഖ്യ വിപണികളിൽനിന്നു ലഭ്യമാവുന്ന സൂചന. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 18,200 രൂപ. ഇതിനിടെ തുടർച്ചയായ വിലത്തകർച്ചയ്‌ക്കു ശേഷം ഏഷ്യൻ മാർക്കറ്റുകളിൽ റബർ അവധി നിരക്കുകൾ സ്ഥിരത കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. യെന്നിന്റെ വിനിമയ മൂല്യം നാലു മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരമായ 155ലേക്ക്‌ ദുർബലമായത്‌ വിദേശ നിക്ഷേപകരെ റബറിലേക്ക്‌ ആകർഷിക്കാം. 

ADVERTISEMENT

കയറ്റുമതി ഓർഡറുകൾ സൃഷ്‌ടിച്ച ആവേശത്തിലാണ്‌ ഏലക്ക ലേല കേന്ദ്രങ്ങൾ. വിദേശ വ്യാപാരികൾക്ക്‌ ഒപ്പം ആഭ്യന്തര വാങ്ങലുകാരും രംഗത്ത്‌ അണിനിരന്നത്‌ ശരാശരി ഇനങ്ങളെ ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലേക്ക്‌ നയിച്ചു. ശരാശരി ഇനങ്ങൾ കിലോ 2715 രൂപയിൽ ഇന്ന്‌ കൈമാറ്റം നടന്നു. മികച്ചയിനങ്ങളുടെ വില കിലോ 3000 രൂപയായി ഉയർന്നു. ലേല കേന്ദ്രങ്ങളിലെ വീറും വാശിയുമെല്ലാം വിലയിരുത്തിയാൽ തിളക്കമാർന്ന പ്രകടനം വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. കുമളി ലേലത്തിൽ മൊത്തം 63,805 കിലോ ഏലക്ക വിൽപ്പനയ്‌ക്ക്‌ വന്നതിൽ 63,815 കിലോയും വിറ്റഴിഞ്ഞു.