അന്താരാഷ്‌ട്ര കുരുമുളക്‌ വിലയിലെ നേരിയ കുറവ്‌ ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചു. ക്രിസ്‌തുമസിനുള്ള അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുന്നതിനാൽ യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയറ്റ്നാം നിരക്ക്‌ അൽപം കുറച്ച്‌ ടണ്ണിന്‌ 6515 ഡോളറിന്‌ ക്വട്ടേഷൻ ഇറക്കി. ഇത്‌ കണ്ട്‌ ഇന്തോനേഷ്യൻ കയറ്റുമതിക്കാർ 6500 ഡോളറിന്‌ മുളക്‌ വാഗ്‌ദാനം ചെയ്‌തു. ബ്രസീലിയൻ മുളക്‌ വില ടണ്ണിന്‌ 6000 ഡോളറാണ്‌, ബെല്ലാം തുറമുഖത്ത്‌ നിന്ന്‌ എറ്റവും വേഗത്തിൽ ചരക്ക്‌ അമേരിക്കയിൽ എത്തിക്കാനാവുമെന്നത്‌ ന്യൂ ഇയർ വരെയുള്ള ഓർഡറുകൾക്ക്‌ അവസരം ഒരുക്കുമെന്ന നിഗനമത്തിലാണ്‌ ബ്രസീൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര കുരുമുളക്‌ വിലയിലെ നേരിയ കുറവ്‌ ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചു. ക്രിസ്‌മസിനുള്ള അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുന്നതിനാൽ യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയറ്റ്നാം നിരക്ക്‌ അൽപം കുറച്ച്‌ ടണ്ണിന്‌ 6515 ഡോളറിന്‌ ക്വട്ടേഷൻ ഇറക്കി. ഇതു കണ്ട് ഇന്തോനേഷ്യൻ കയറ്റുമതിക്കാർ 6500 ഡോളറിനു മുളക്‌ വാഗ്‌ദാനം ചെയ്‌തു. ബ്രസീലിയൻ മുളക്‌ വില ടണ്ണിന്‌ 6000 ഡോളറാണ്‌, ബെല്ലാം തുറമുഖത്തുനിന്ന്‌ എറ്റവും വേഗത്തിൽ ചരക്ക്‌ അമേരിക്കയിൽ എത്തിക്കാനാകുമെന്നത്‌ ന്യൂ ഇയർ വരെയുള്ള ഓർഡറുകൾക്ക്‌ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ്‌ ബ്രസീൽ. ഇന്ത്യൻ മുളകിന്‌ വിദേശ ഓർഡറുകളില്ലെങ്കിലും നിരക്ക്‌ 7950 ഡോളറാണ്‌. മലേഷ്യൻ മുളകുവില 8400 ഡോളർ. കയറ്റുമതി രാജ്യങ്ങൾ പലതും വിദേശ ഓർഡറിനുള്ള ശ്രമം തുടരുന്നതിനാൽ ഉൽപ്പന്നത്തിന്‌ രാജ്യാന്തര വിപണിയിൽ ഡിമാൻഡ് നിലവിലുണ്ട്‌. ഹൈറേഞ്ചിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള ചരക്കുവരവ് ശക്തമല്ല, 19.5 ടൺ മുളകാണ്‌ ടെർമിനൽ വിപണിയിൽ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയത്‌. അൺ ഗാർബിൾഡ്‌ കുരുമുളക്‌ ക്വിന്റലിന് 200 രൂപ കുറഞ്ഞ്‌ 65,700 രൂപയായി. 

റബർ മാർക്കറ്റ്‌ സ്ഥിരത നിലനിർത്തുന്ന സാഹചര്യത്തിൽ വാങ്ങലുകാർ അടുത്തവാരം മുതൽ ചരക്ക്‌ സംഭരണത്തിന്‌ ഉത്സാഹം കാണിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദകമേഖല. റബർ വെട്ട്‌ പുരോഗമിക്കുന്നതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ചരക്ക്‌ ലഭ്യത ഉയരുമെന്നാണ്‌ വിപണി വൃത്തങ്ങളുടെ അനുമാനം. പിന്നിട്ട ഏതാനും ദിവസങ്ങളായി താഴ്‌ന്ന വിലയ്‌ക്ക്‌ വിൽപ്പനക്കാർ കുറഞ്ഞതും ഉയർന്ന വിലയ്‌ക്ക്‌ വാങ്ങലുകാരുടെ അഭാവവും വിൽപ്പനതോത്‌ കുറച്ചിരുന്നു. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ റബർ കിലോ 182 രൂപയിൽ സ്റ്റെഡിയാണ്‌. ഏഷ്യൻ റബർ അവധി വ്യാപാര രംഗത്തും ഉൽപന്ന വില നേരിയ റേഞ്ചിലാണ്‌ നീങ്ങുന്നത്‌. ജപ്പാനിൽ 340 യെന്നിനു മുകളിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ബാങ്കോക്കിൽ ഷീറ്റ്‌ വില 192 രൂപയായി താഴ്‌ന്നു. 

ADVERTISEMENT

ഹൈറേഞ്ചിൽ പുതിയ ഏലക്ക ലഭ്യത ഉയർന്നതിനൊപ്പം ലേല കേന്ദ്രങ്ങളിൽ ഇടപാടുകളുടെ വ്യാപ്‌തിയിലും വർധന. ഉത്സവ വേളയായതിനാൽ ആഭ്യന്തര വാങ്ങലുകാർ രംഗത്ത്‌ സജീവം. സുഗന്ധഗിരിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 3104 രൂപയിലും ശരാശരി ഇനങ്ങൾ 2738 രൂപയിലും കൈമാറി. വലുപ്പം കൂടിയവയ്‌ക്ക്‌ കയറ്റുമതി ഡിമാൻഡ് ഉണ്ട്. ഇതിനിടയിൽ ജൈവ ഏലത്തിന്‌ ശബരിമലയിൽ നിന്നും ഓർഡറുകളെത്തിയത്‌ കാർഷിക മേഖലയ്‌ക്ക്‌ പുത്തൻ ഉണർവ്‌ സമ്മാനിക്കും. 4000 കിലോ ഏലക്കയാണ്‌ അരവണയിൽ ചേർക്കാൻ ദേവസം ബോർഡ്‌ ശേഖരിക്കുന്നത്‌. മണ്ഡലകാലത്തെ ആവശ്യങ്ങൾക്കായി ഏകദേശം 12 ടൺ ഏലക്കയാണ്‌ ശബരിമലയിൽ ആവശ്യമുള്ളത്‌. നേരത്തെ കീടനാശിനി സാന്നിധ്യം അരവണയിൽ ചേർത്ത ഏലക്കയിൽ കണ്ടെത്തിയിരുന്നു. കാർഷിക മേഖല ജൈവ ഏലക്ക ഉൽപാദനത്തിന്‌ മുൻതൂക്കം നൽകിയാൽ ആഭ്യന്തര തലത്തിൽ തന്നെ വിറ്റഴിക്കാനുള്ള അതിവിപുലമായ വിപണിയുടെ വാതായനങ്ങൾ കർഷകർക്ക്‌ മുന്നിൽ തുറന്ന്‌ കിട്ടും. 

English Summary:

Stay updated on the latest price trends for pepper, rubber, and cardamom in the global market. This article covers market analysis, export-import scenarios, and the impact of festive demand.