നാളികേര വില സർവകാല റെക്കോർഡിലേക്ക്‌ ഉയർന്നതോടെ മില്ലുകാർ കൂടിയ വില നൽകി കൊപ്ര സംഭരിക്കാൻ ഉത്സാഹിച്ചു. വ്യവസായികൾ വിപണികളിൽ കാണിച്ച താൽപര്യത്തിൽ കൊപ്ര ക്വിന്റലിന്‌ 14,200ലേക്ക്‌ കയറി, കൊച്ചിയിൽ വെളിച്ചെണ്ണ 200 രൂപയുടെ മികവിൽ 21,100 രൂപയായി, കോഴിക്കോട്‌ എണ്ണ 24,200 രൂപയിലാണ്‌ വ്യാപാരം നടന്നത്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേര വില സർവകാല റെക്കോർഡിലേക്ക്‌ ഉയർന്നതോടെ മില്ലുകാർ കൂടിയ വില നൽകി കൊപ്ര സംഭരിക്കാൻ ഉത്സാഹിച്ചു. വ്യവസായികൾ വിപണികളിൽ കാണിച്ച താൽപര്യത്തിൽ കൊപ്ര ക്വിന്റലിന്‌ 14,200ലേക്ക്‌ കയറി, കൊച്ചിയിൽ വെളിച്ചെണ്ണ 200 രൂപയുടെ മികവിൽ 21,100 രൂപയായി, കോഴിക്കോട്‌ എണ്ണ 24,200 രൂപയിലാണ്‌ വ്യാപാരം നടന്നത്‌. തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വില വർധിച്ചു. ദക്ഷിണേന്ത്യൻ വിപണികളിൽ ഇന്ന്‌ പച്ചത്തേങ്ങ വിലയും ഉയർന്ന തലത്തിലാണ്‌ ഇടപാടുകൾ നടന്നത്‌. വിപണിയിലെ ഉണർവ്‌ കണ്ട്‌ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ്‌ പുരോഗമിക്കുന്നു. 

കുരുമുളക്‌ വില ഇന്നും ഇന്നലെയുമായി ക്വിന്റലിന്‌ 800 രൂപ ഇടിഞ്ഞത്‌ ഉൽപാദകമേഖലയെ ഞെട്ടിച്ചു. കർഷകർ ചരക്കുനീക്കം കുറച്ച്‌ വിലത്തകർച്ചയുടെ ആക്കം അൽപം പിടിച്ചുനിർത്താൻ ശ്രമം നടത്തി. ഇന്നലെ 43 ടൺ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ വന്ന സ്ഥാനത്ത്‌ ഇന്നു വരവ്‌ 26 ടണ്ണിൽ ഒതുങ്ങി. സീസൺ ആരംഭിക്കാൻ ഇനിയും കാത്തിരിക്കണമെന്ന നിലയ്‌ക്ക്‌ വിപണി കരുത്ത്‌ തിരിച്ചു പിടിക്കുമെന്ന നിഗനമത്തിലാണ്‌ ഉൽപാദകർ. അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 62,400 രൂപ.

ADVERTISEMENT

ഉത്സവകാല ഡിമാൻഡിൽ ഏലക്ക മികവ്‌ പ്രദർശിപ്പിച്ചതോടെ വാങ്ങലുകാർ അൽപം സംയമനം പാലിച്ചു. പെട്ടെന്നുള്ള മുന്നേറ്റമായതിനാൽ സാങ്കേതിക തിരുത്തലിന്‌ അവസരം ലഭിക്കുമെന്ന നിഗമനത്തിലാണ്‌ ആഭ്യന്തര വാങ്ങലുകാർ. ക്രിസ്‌മസ്‌‐പുതുവത്സര ഡിമാൻ‍ഡിൽ ശരാശരി ഇനങ്ങളുടെ വില 3000 രൂപയിലേക്ക്‌ അടുക്കുന്ന സാഹചര്യത്തിലാണ്‌ ഏലം തിരുത്തലിന്‌ ശ്രമിക്കുന്നത്‌. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയായ 2935 രൂപയിലേക്ക്‌ ഇന്നലെ ഉയർന്ന ശരാശരി ഇനങ്ങൾ ഇന്ന്‌ 2715 രൂപയിലും മികച്ചയിനങ്ങൾ 3183 രൂപയിലും കൈമാറി.

ഏഷ്യൻ റബർ അവധി വിലകൾ ഒരാഴ്‌ചത്തെ ഇടവേളയ്‌ക്കു ശേഷം നേരിയ ഉണർവിൽ. ജപ്പാനിൽ റബർ അവധി വില 354 യെന്നിലേക്ക്‌ ഉയർന്നത്‌ റെഡി വിപണിയായ ബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 188 രൂപയിലേക്ക്‌ എത്തിച്ചു. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ 182‐183 രൂപ.