അരുമകൾക്ക് കളിസ്ഥലമൊരുക്കി സ്കൈലൈൻ സിനർജി; കേരളത്തിലെ ആദ്യ ലീഷ് ഫ്രീ പെറ്റ് പ്ലേ ഏരിയ
ഫ്ലാറ്റിൽ അരുമകളെ വളർത്തുന്ന ഒട്ടേറെ പേരുണ്ടെങ്കിലും അവയ്ക്ക് പ്രത്യേക കളിസ്ഥലമില്ലാത്തത് മിക്ക ഉടമകളും നേരിടുന്ന വെല്ലുവിളിയാണ്. മുറിയിലും ലീഷിലും ആയിരിക്കുന്ന അരുമകൾക്ക് പ്രത്യേക കളിസ്ഥലമൊരുക്കി മാതൃകയായിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി ചെർണല്ലൂരിലെ സ്കൈലൈൻ സിനർജി. അപ്പാർട്ട്മെന്റ് കെട്ടിടത്തിലുള്ള

ഫ്ലാറ്റിൽ അരുമകളെ വളർത്തുന്ന ഒട്ടേറെ പേരുണ്ടെങ്കിലും അവയ്ക്ക് പ്രത്യേക കളിസ്ഥലമില്ലാത്തത് മിക്ക ഉടമകളും നേരിടുന്ന വെല്ലുവിളിയാണ്. മുറിയിലും ലീഷിലും ആയിരിക്കുന്ന അരുമകൾക്ക് പ്രത്യേക കളിസ്ഥലമൊരുക്കി മാതൃകയായിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി ചേരാനല്ലൂരിലെ സ്കൈലൈൻ സിനർജി. അപ്പാർട്ട്മെന്റ് കെട്ടിടത്തിലുള്ള അഞ്ചു വളർത്തുനായ്ക്കൾ, പേർഷ്യൻ പൂച്ചകൾ എന്നിവയ്ക്കു വേണ്ടിയാണ് തുറന്ന കളിസ്ഥലമൊരുക്കിയതെന്ന് സ്കൈലൈൻ സിനർജിയിലെ താമസക്കാരിയും അരുമ ഉടമയുമായ ടീനു സാറ തോമസ് കർഷകശ്രീയോടു പറഞ്ഞു.
നവംബർ 16ന് നടന്ന ചടങ്ങിൽ പ്രശസ്ത മൃഗസംരക്ഷണ പ്രവർത്തക സാലി വർമ പ്രത്യേക കളിസ്ഥലം അരുമകൾക്കായി തുറന്നുകൊടുത്തു. ഉദ്ഘാടന പരിപാടിയിൽ ഉത്തരവാദിത്തമുള്ള വളർത്തുമൃഗ സംരക്ഷണത്തെക്കുറിച്ചും മൃഗസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാലി വർമ താമസക്കാരുമായി സംവദിച്ചു. മറ്റ് ഹൗസിങ് സൊസൈറ്റികൾക്ക് അനുകരിക്കാൻ ഇതൊരു മാതൃകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
വളർത്തുമൃഗങ്ങൾക്കും അവയുടെ ഉടമകൾക്കും വേണ്ടി ആരംഭിച്ച സംരംഭം അപ്പാർട്ട്മെന്റിലെ എല്ലാവർക്കും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണെന്ന് ടീനു സാറ തോമസ് പറഞ്ഞു. വളർത്തുമൃഗങ്ങളുമായി ഇടപഴകാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇവിടെ എത്തുന്നു. ഈ സംരംഭം നഗരജീവിതത്തിൽ കൂട്ടായ്മയുടെ പ്രയത്നങ്ങൾ എങ്ങനെ എല്ലാവർക്കും പ്രയോജനകരമാകുമെന്ന് എടുത്തുകാണിക്കുന്നുവെന്നും അവർ പറഞ്ഞു.