വെളിച്ചെണ്ണ വില ഇടിയുന്നു, ഏലയ്ക്ക കുതിക്കുന്നു: ഇന്നത്തെ (26 /11/24) അന്തിമ വില
തമിഴ്‌നാട്ടിൽ പച്ചതേങ്ങ, കൊപ്ര വിലകൾ ഉയർന്ന തലത്തിൽ നിന്നും തിരുത്തലിന്റെ സൂചനകൾ നൽകിയത് വൻകിട മില്ലുകാരെ ചരക്ക് സംഭരണത്തിൽ നിന്നും പിൻതിരിപ്പിച്ചു. കാങ്കയം, പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ മേഖലകളിൽ പച്ചതേങ്ങയ്‌ക്ക് വ്യവസായിക ഡിമാൻറ് ചുരുങ്ങിയത് ഉൽപ്പന്ന വിലയിൽ സമ്മർദ്ദം ഉളവാക്കുന്നു.

തമിഴ്‌നാട്ടിൽ പച്ചതേങ്ങ, കൊപ്ര വിലകൾ ഉയർന്ന തലത്തിൽ നിന്നും തിരുത്തലിന്റെ സൂചനകൾ നൽകിയത് വൻകിട മില്ലുകാരെ ചരക്ക് സംഭരണത്തിൽ നിന്നും പിൻതിരിപ്പിച്ചു. കാങ്കയം, പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ മേഖലകളിൽ പച്ചതേങ്ങയ്‌ക്ക് വ്യവസായിക ഡിമാൻറ് ചുരുങ്ങിയത് ഉൽപ്പന്ന വിലയിൽ സമ്മർദ്ദം ഉളവാക്കുന്നു. അയൽ സംസ്ഥാനത്ത് നിരക്ക് താഴ്‌ന്നത് കേരളത്തിലെ വെളിച്ചെണ്ണ, കൊപ്ര വിലകളെ സ്വാധീനിച്ചു. കൊച്ചിയിൽ ഇന്നും ഇന്നലെയുമായി കൊപ്ര വില ക്വിൻറ്റലിന് 300 രൂപ ഇടിഞ്ഞപ്പോൾ എണ്ണ വില 100 രൂപ താഴ്‌ന്നു. ഇതിനിടയിൽ മലേഷ്യ ക്രൂഡ് പാം ഓയിലിൽ കയറ്റുമതിക്ക് പത്ത് ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കം വിദേശ പാചകയെണ്ണ വരവ് കുറക്കാം. ശൈത്യകാലമായതിനാൽ ഇന്ത്യയിൽ പാം ഓയിലിന് ഡിമാൻറ് കുറയുമെന്നതും വെളിച്ചെണ്ണ അടക്കമുള്ള ഭക്ഷ്യ എണ്ണകൾക്ക് താങ്ങ് പകരുമെന്ന് പ്രതീക്ഷയിലാണ് ഒരു വിഭാഗം കൊപ്ര ഉൽപാദകർ.
ഉത്സവകാല ഡിമാൻറ്റിൽ ഏലയ്ക്ക ലേലങ്ങൾ തിളച്ച് മറിയുകയാണ്. വിൽപ്പനയ്‌ക്ക് ഇറങ്ങുന്ന ചരക്ക് വിപണിയുടെ ഡിമാൻറുമായി താരതമ്യം ചെയുമ്പോൾ നാമമാത്രമെന്ന് വാങ്ങലുകാർ, എന്നാൽ അത് സ്ഥിതീകരിച്ചാൽ ഏലത്തിനെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലാവുമോയെന്ന ഭീതിയും വാങ്ങലുകാരിലുണ്ട്. പിന്നിട്ട ഏതാനും ആഴ്‌ച്ചകളിലെ കണക്കുകൾ വിലയിരുത്തിയാൽ ലേലത്തിന് എത്തുന്ന ചരക്കിൽ ഭൂരിഭാഗവും വിറ്റഴിയുകയാണ്. ഇന്ന് ലേലത്തിന് വന്ന 58,589 കിലോ ഏലയ്ക്കയിൽ 57,945 കിലോയും കൈമാറി. ശരാശരി ഇനങ്ങൾ കിലോ 2934 രൂപയിലും മികച്ചയിനങ്ങൾ 2934 രൂപയിലും ലേലം കൊണ്ടു.
അനുകൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് റബർ ഉൽപാദനം ഉയർന്നെങ്കിലും ചരക്ക് വരവ് ശക്തമല്ല. അതേ സമയം അടുത്ത വാരത്തോടെ ഉൽപാദകരുടെ ശ്രദ്ധ വിൽപ്പനയിലേയ്‌ക്ക് തിരിയുമെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. ക്രിസ്‌തുമസ് ആവശ്യങ്ങൾ മുൻ നിർത്തി കാർഷിക മേഖല ഷീറ്റ് നീക്കത്തിന് തുടക്കം കുറിക്കാം. രാജ്യാന്തര റബർ അവധി വിലകളിലെ ഉണർവ് ബാങ്കോക്കിൽ വില 202 രൂപ രൂപയിലെത്തിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡിന് രണ്ട് രൂപ വർധിച്ച് 188 രൂപയായി, ഒട്ടുപാൽ 136 ൽ നിന്നും 140 ലേയ്‌ക്കും കയറി.