നാളികേര വിപണിയിൽ ഈ വാരം കാര്യമായ വ്യതിയാനം ദൃശ്യമായില്ലെങ്കിലും വിലക്കയറ്റം പിടിച്ചു നിർത്താൻ വ്യവസായികളുടെ സംഘടിത നീക്കം കൊപ്രയെ തളർത്തി. തമിഴ്‌നാട്ടിലെ വൻകിട കൊപ്രയാട്ട്‌ മില്ലുകാർ ചരക്ക്‌ സംഭരണത്തിൽ വരുത്തിയ നിയന്ത്രണമാണ്‌ നിരക്ക്‌ അൽപം കുറച്ചത്‌. കൊപ്രയെ സമ്മർദ്ദത്തിലാക്കിയാൽ കാർഷിക മേഖല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേര വിപണിയിൽ ഈ വാരം കാര്യമായ വ്യതിയാനം ദൃശ്യമായില്ലെങ്കിലും വിലക്കയറ്റം പിടിച്ചു നിർത്താൻ വ്യവസായികളുടെ സംഘടിത നീക്കം കൊപ്രയെ തളർത്തി. തമിഴ്‌നാട്ടിലെ വൻകിട കൊപ്രയാട്ട്‌ മില്ലുകാർ ചരക്ക്‌ സംഭരണത്തിൽ വരുത്തിയ നിയന്ത്രണമാണ്‌ നിരക്ക്‌ അൽപം കുറച്ചത്‌. കൊപ്രയെ സമ്മർദ്ദത്തിലാക്കിയാൽ കാർഷിക മേഖല പച്ചത്തേങ്ങ വിൽപ്പനയ്‌ക്ക്‌ തിടുക്കം കാണിക്കുമെന്ന നിഗമനത്തിലായിരുന്നു വ്യവസായികൾ. എന്നാൽ, ഉൽപാദകമേഖലകളിൽ തേങ്ങയ്‌ക്ക്‌ നേരിടുന്ന ക്ഷാമം മുൻ നിർത്തി താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ കൈമാറാൻ കർഷകർ താൽപര്യം കാണിക്കാഞ്ഞത്‌ മില്ലുകാരെ പ്രതിസന്ധിലാക്കി. കൊച്ചി വിലയെ അപേക്ഷിച്ച്‌ കാങ്കയത്ത്‌ വെളിച്ചെണ്ണ ക്വിന്റലിന്‌ 2250 രൂപ കുറഞ്ഞ്‌ 18,850 രൂപയിലാണ്‌. ശബരിമല സീസണായതിനാൽ ദക്ഷിണേന്ത്യയിൽ നാളികേരത്തിന്‌ ഡിമാൻഡ് തുടരുകയാണ്‌. 

മല‌നിരകളിൽ ഏലം വിളവെടുപ്പ്‌ ഊർജിതം, നവംബർ അവസാന ലേലത്തിലേക്ക്‌ അടുക്കുന്നതിനാൽ മുന്നിലുള്ള ആഴ്‌ചകളിൽ സുഗന്ധറാണിക്ക്‌ ആവശ്യം വർധിക്കാം. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ മൊത്തം 24,102 കിലോഗ്രാം ഏലക്ക വന്നതിൽ 23,824 കിലോയും വിറ്റഴിഞ്ഞു. ക്രിസ്‌മസ്‌‐ന്യൂ ഇയർ ഓർഡറുകൾ മുൻ നിർത്തി മികച്ചയിനം സംഭരിക്കാൻ കയറ്റുമതി സമൂഹം ഉത്സാഹിച്ചു. ആഭ്യന്തര വാങ്ങലുകാർ ശരാശരി ഇനങ്ങൾ കിലോ 2962 രൂപയിലേക്ക്‌ ഉയർത്തി, മികച്ചയിനങ്ങൾ 3162 രൂപയിലും കൈമാറി. 

ADVERTISEMENT

സംസ്ഥാനത്ത്‌ ആകാശം മേഘാവൃതമെങ്കിലും പുലർച്ചെ റബർ ടാപ്പിങ്ങിന്‌ ഉൽപാദകർ ഉത്സാഹിച്ചു. തോട്ടം മേഖലയിൽ തണുപ്പിനു കാഠിന്യമേറിയതിനൊപ്പം മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത ഉയർന്നത്‌ റബർ വെട്ടിന്‌ ആവേശം പകരുന്നുണ്ട്‌. അതേസമയം തമിഴ്‌നാട്‌ അതിർത്തി ജില്ലകളിൽ മഴ നിലനിൽക്കുന്നതിനാൽ തെക്കൻ കേരളത്തിൽ ചെറിയ തോതിൽ ടാപ്പിങ്‌ തടസപ്പെട്ടെങ്കിലും റെയിൻ ഗാർഡ്‌ ഇട്ട തോട്ടങ്ങളിൽ വെട്ട്‌ നടന്നു. ചെറുകിട വ്യവസായികൾക്ക്‌ ഒപ്പം വൻകിടക്കാരും മുഖ്യ വിപണികളിൽ നിലയുറപ്പിച്ചിട്ടുണ്ട്‌. വ്യവസായിക ഡിമാൻഡിൽ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില കിലോ 194 രൂപയായി ഉയർന്നു. 

ആഭ്യന്തര ഡിമാൻഡിൽ കുരുമുളകു വില ക്വിന്റലിന്‌ 200 രൂപ വർധിച്ച്‌ അൺ ഗാർബിൾഡ്‌ 62,700 രൂപയിൽ വിപണനം നടന്നു. വിയറ്റ്‌നാം കുരുമുളക്‌ വിലയും ഇന്ന്‌ ഉയർന്നത്‌ രാജ്യാന്തര തലത്തിൽ മുളകു‌വില ഉയർത്താൻ ഇതര ഉൽപാദകരാജ്യങ്ങളെയും പ്രേരിപ്പിക്കും.