മഴയിൽ കുതിർന്ന് കൊക്കോ, കനത്ത തിരിച്ചടി: ഇന്നത്തെ (03/12/24) അന്തിമ വില
അപ്രതീക്ഷിത മഴ കൊക്കോ കർഷകരുടെ ഉറക്കം കെടുത്തുന്നു. മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും കൊക്കോ മരങ്ങൾ പൂവിടുന്ന ഈ അവസരത്തിൽ മഴ പതിവുള്ളതല്ല, പ്രത്യേകിച്ച് ഡിസംബറിൽ. എന്നാൽ, ന്യൂനമർദ ഫലമായി സംഭവിച്ച മഴയിൽ പല തോട്ടങ്ങളിലും പൂക്കൾ വ്യാപകമായി അടർന്നു വീണതായാണ് ആദ്യ വിവരം. പിന്നിട്ട രണ്ടു ദിവസങ്ങളിലെ

അപ്രതീക്ഷിത മഴ കൊക്കോ കർഷകരുടെ ഉറക്കം കെടുത്തുന്നു. മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും കൊക്കോ മരങ്ങൾ പൂവിടുന്ന ഈ അവസരത്തിൽ മഴ പതിവുള്ളതല്ല, പ്രത്യേകിച്ച് ഡിസംബറിൽ. എന്നാൽ, ന്യൂനമർദ ഫലമായി സംഭവിച്ച മഴയിൽ പല തോട്ടങ്ങളിലും പൂക്കൾ വ്യാപകമായി അടർന്നു വീണതായാണ് ആദ്യ വിവരം. പിന്നിട്ട രണ്ടു ദിവസങ്ങളിലെ ശക്തമായ മഴയ്‌ക്ക് ഇന്ന് അൽപം ശമനം കണ്ടെങ്കിലും വരും ദിവസങ്ങളിൽ കാലാവസ്ഥ തെളിഞ്ഞില്ലെങ്കിൽ ഫെബ്രുവരി‐ മാർച്ച് സീസണിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് ഉൽപാദകർ. നേരത്തെ ചിങ്ങത്തിൽ നിലനിന്ന മഴയും കൊക്കോയ്‌ക്ക് കനത്ത തിരിച്ചടിയായതിനാൽ നവംബർ വിളവെടുപ്പിൽ ഉൽപാദനത്തിൽ വൻ ഇടിവ് സംഭവിച്ചു. ഹൈറേഞ്ചിൽ ഉണക്ക കായ കിലോ 650-700 രൂപയിൽ ഇടപാടുകൾ നടന്നു. പച്ച കൊക്കോ മധ്യകേരളത്തിൽ കിലോ 170 രൂപയിൽ വ്യാപാരം നടന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥ ഉൽപന്നത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചു. രാജ്യാന്തര വിപണിയിൽ മാർച്ച് അവധി 9400 ഡോളറിൽ കൊക്കോ ഇടപാടുകൾ പുരോഗമിക്കുന്നു.
ഏലക്ക ലേലത്തിലെ വാങ്ങൽ താൽപര്യം ശക്തമാണ്. ഇന്നലെ നടന്ന രണ്ടു ലേലങ്ങളിലായി ഒരു ലക്ഷം കിലോയിൽ അധികം ചരക്ക് എത്തിയതിൽ വലിയ പങ്കും ഇടപാടുകാർ ഉത്സാഹിച്ചു ശേഖരിച്ചു. ഇന്ന് അര ലക്ഷം കിലോ ലേലത്തിന് എത്തി. ശരാശരി ഇനങ്ങൾ കിലോഗ്രാമിന് 2950 രൂപയിലും മികച്ചയിനങ്ങൾ 3248 രൂപയിലും കൈമാറി. ക്രിസ്‌മസ് അടുത്തതോടെ കേക്ക് നിർമാതാക്കൾക്കൊപ്പം മറ്റു വ്യവസായികളും രംഗത്തുണ്ട്. അറബ് രാജ്യങ്ങൾ ന്യൂ ഇയർ ആഘോഷങ്ങൾക്കു മാത്രമല്ല, നോമ്പ് കാല വേളയിലെ ഡിമാൻഡ് കൂടി മുന്നിൽ കണ്ടാണ് ഏലക്ക സംഭരിക്കുന്നത്. ഒട്ടുമിക്ക തോട്ടങ്ങളിലും ഈ വർഷത്തെ അവസാന റൗണ്ട് വിളവെടുപ്പ് നടക്കുന്നു.
സംസ്ഥാനത്തിൻറ ചില ഭാഗങ്ങളിൽ മഴയ്‌ക്ക് അൽപ്പം ശമനം വന്നെങ്കിലും പ്രതികൂല കാലാവസ്ഥയിൽ നിർത്തിവെച്ച റബർ ടാപ്പിങ് ഇനിയും പുനരാരംഭിച്ചിട്ടില്ല. അതേ സമയം വരും ദിനങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ലഭ്യമായാൽ ഉൽപാദന രംഗം കൂടുതൽ സജീവമാകും. ഇതിനിടയിൽ ബാങ്കോക്കിൽ തുടർച്ചയായ രണ്ടാം ദിവസവും റബർ വില താഴ്‌ന്നു, വർഷാന്ത്യം അടുത്തതോടെ കരുതൽ ശേഖരം കുറക്കാനുള്ള നീക്കം നടക്കുന്നതായി സൂചന. മൂന്നാം ഗ്രേഡ് ഷീറ്റ് വില കിലോ 205 രൂപ. സംസ്ഥാനത്ത് നാലാം ഗ്രേഡ് 197 രൂപയിൽ വിപണനം നടന്നു.
കുരുമുളക് തുടർച്ചയായ രണ്ടാം വാരത്തിൽ കൂടുതൽ കരുത്തു സ്വരൂപിക്കുന്നു. കാർഷിക മേഖലയിൽനിന്നുള്ള ചരക്ക് വരവ് ഇന്ന് 29 ടണ്ണിൽ ഒതുങ്ങിയതോടെ ക്വിന്റലിന് 300 രൂപ വർധിച്ച് 62,500 രൂപയായി ഉയർന്നു.