കോട്ടയം: ഈരയിൽകടവ് വാകശ്ശേരിൽ വൈശാഖം വീട്ടിൽ ജി.വിശ്വനാഥൻ നായർ (87) അന്തരിച്ചു. മലയാള മനോരമ പ്രസിദ്ധീകരണമായ കർഷകശ്രീയുടെ എഡിറ്റോറിയൽ കൺസൽറ്റന്റും സംസ്ഥാന കൃഷിവകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. കോട്ടയം ജില്ലാ കൃഷിത്തോട്ടം കോഴ ഫാമിന്റെ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുട്ടമ്പലം എൻഎസ്എസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം: ഈരയിൽകടവ് വാകശ്ശേരിൽ വൈശാഖം വീട്ടിൽ ജി.വിശ്വനാഥൻ നായർ (87) അന്തരിച്ചു. മലയാള മനോരമ പ്രസിദ്ധീകരണമായ കർഷകശ്രീയുടെ എഡിറ്റോറിയൽ കൺസൽറ്റന്റും സംസ്ഥാന കൃഷിവകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. കോട്ടയം ജില്ലാ കൃഷിത്തോട്ടം കോഴ ഫാമിന്റെ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുട്ടമ്പലം എൻഎസ്എസ് കരയോഗം, മന്നം ഓഫിസേഴ്സ് കൾചറൽ ക്ലബ്, ഈരയിൽകടവ് റസിഡന്റസ് അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റായിരുന്നു. കന്നിമണ്ണ്, സൗഹൃദം എന്നീ മാസികകളുടെ എഡിറ്ററുമായിരുന്നു. ദൂരദർശൻ, ആകാശവാണി, കർഷക ഗ്രൂപ്പുകൾ എന്നിവയിലൂടെ കാർഷിക വിജ്ഞാന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

ഭാര്യ: വി.ആർ.രമ (റിട്ട. സീനിയർ സൂപ്രണ്ട്, കോട്ടയം ജില്ലാ പഞ്ചായത്ത്)

ADVERTISEMENT

മക്കൾ: ഇന്ദു (കോട്ടയം), വി.അരുൺ കുമാർ (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, വിൻലെൻ ടെക്നോളജീസ്, ന്യൂജഴ്സി, യുഎസ്എ; എഎഫ്‌സി ഡിജിറ്റൽ ബെംഗളൂരു) 

മരുമക്കൾ: ഡോ. കെ.എം.വേണുഗോപാൽ (പത്രാധിപസമിതി അംഗം, ഭാഷാപോഷിണി), സൗമ്യ കുറുപ്പ് (ക്യുഎ എൻജിനീയർ, നന്റ്ഹെൽത്ത് ഇൻക്, ഫിലദെൽഫിയ)

ADVERTISEMENT

മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകിട്ട് 4ന്.

English Summary:

G. Vishwanathan Nair, Former Karshakasree Editorial Consultant, Passes Away at 87