തെക്കൻ തായ്‌ലാൻഡിൽ കനത്ത മഴയും വെളളപ്പൊക്കവും മൂലം റബർ ഉൽപാദനം ഈ മാസം ഇതിനകം 1.40 ലക്ഷം ടൺ കുറഞ്ഞ വിവരം പുറത്തുവിന്നിട്ടും ബാങ്കോക്കിൽ റബർ വില ഇടിഞ്ഞു. ചൈനീസ്‌ വ്യവസായികളിൽ നിന്നുള്ള പിൻതുണ കുറഞ്ഞത്‌ തായ്‌ മാർക്കറ്റിനെ പരിങ്ങലിലാക്കി. ഇതിനിടയിൽ ഡോളറിന്‌ മുന്നിൽ ജപ്പാനീസ്‌ യെന്നിൻറ മൂല്യം 153 ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 തെക്കൻ തായ്‌ലാൻഡിൽ കനത്ത മഴയും വെളളപ്പൊക്കവും മൂലം റബർ ഉൽപാദനം ഈ മാസം ഇതിനകം 1.40 ലക്ഷം ടൺ കുറഞ്ഞ വിവരം പുറത്തുവിന്നിട്ടും ബാങ്കോക്കിൽ റബർ വില ഇടിഞ്ഞു. ചൈനീസ്‌ വ്യവസായികളിൽ നിന്നുള്ള പിൻതുണ കുറഞ്ഞത്‌ തായ്‌ മാർക്കറ്റിനെ പരിങ്ങലിലാക്കി. ഇതിനിടയിൽ ഡോളറിന്‌ മുന്നിൽ ജപ്പാനീസ്‌ യെന്നിൻറ മൂല്യം 153 ൽ നിന്നും അഞ്ച്‌ മാസത്തിനിടയിൽ ആദ്യമായി 157 ലേയ്‌ക്ക്‌ ദുർബലമായത്‌ കണ്ട്‌ ഒരു വിഭാഗം ഇടപാടുകാർ റബറിൽ ഷോർട്ട്‌ കവറിങിന്‌ ഇറങ്ങി. രാജ്യാന്തര വിപണിയിൽ നിന്നുള്ള പ്രതികൂല വാർത്തകൾക്കിടയിൽ സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ റബർ കിലോ 189 രൂപയിൽ സ്‌റ്റെഡിയായി നീങ്ങി. തെളിഞ്ഞ കാലാവസ്ഥ അവസരമാക്കി ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ട്‌ ഊർജിതമായി മുന്നേറി. 

   സംസ്ഥാനത്ത്‌ വെളിച്ചെണ്ണ ഈ വർഷത്തെ ഏറ്റവും ഉയർന്നതലത്തിലേയ്‌ക്ക്‌ ചുവടുവെച്ചു. ക്രിസ്‌മസ്‌ അടുത്തതോടെ പ്രദേശിക വിപണികളിൽ എണ്ണയ്‌ക്ക്‌ ആവശ്യം ഉയർന്നത്‌ കണ്ട്‌ മില്ലുകാർ വെളിച്ചെണ്ണ വില ക്വിൻറ്റലിന്‌ 100 രൂപ ഉയർത്തി 21,400 രൂപയാക്കി. കൊച്ചിയിൽ കൊപ്ര വില 14,000 രൂപയായി ഉയർന്നു. 

ADVERTISEMENT

   വിദേശ ആവശ്യകാർ മികച്ചയിനം ഏലക്കയെ കൈപിടിച്ച്‌ ഉയർത്തി. സുഗന്‌ധഗിരിയിൽ നടന്ന ലേലങ്ങളിൽ മൊത്തം 45,104 കിലോ ചരക്ക്‌ വന്നതിൽ 42,854 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങളുടെ വില ചെറിയോരു ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും കിലോ 3300 രൂപയ്‌ക്ക്‌ മുകളിൽ ഇടം പിടിച്ചു, ശരാശരി ഇനങ്ങൾ 2904 രൂപയിൽ ലേലം നടന്നു. ആഭ്യന്തര വാങ്ങലുകാർ ക്രിസ്‌മസ്‌ മുന്നിൽ കണ്ട്‌ ഏലം  ശേഖരിക്കുന്നുണ്ട്‌. 

  ഹൈറേഞ്ചിൽ നിന്നും സംസ്ഥാനത്തിൻറ മറ്റ്‌ ഭാഗങ്ങളിൽ നിന്നും കൊച്ചിയിലേയ്‌ക്കുള്ള കുരുമുളക്‌ വരവ്‌ ശക്തമല്ല, അതേ സമയം അന്തർസംസ്ഥാന വാങ്ങലുകാർ ടെർമിനൽ മാർക്കറ്റിൽ നിന്നും  പിൻവലിഞ്ഞത്‌ ഉൽപ്പന്നത്തെ അൽപ്പം തളർത്തി. അൺ ഗാർബിൾഡ്‌ കുരുമുളക്‌ ക്വിൻറ്റലിന്‌ 200 രൂപ കുറഞ്ഞ്‌ 64,100 രൂപയായി.