പ്രതിവാര നഷ്ടത്തിൽ റബർ; വിൽപനയ്ക്കിറങ്ങാതെ കുരുമുളക്: ഇന്നത്തെ (20/12/24) അന്തിമ വില
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് ചൈനീസ് ഡിമാൻഡ് മങ്ങിയത് കൃത്രിമ റബർ വിലയെ ബാധിച്ചു. വ്യവസായികൾ റബർ സംഭരണത്തിൽനിന്നും ഈ വാരം അൽപം പിൻതിരിഞ്ഞതും ഏഷ്യൻ റബർ ഉൽപാദകരാജ്യങ്ങളുടെ താൽപര്യങ്ങൾക്കു തിരിച്ചടിയായി. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ റബർ പ്രതിവാര നഷ്‌ടത്തിലാണ്. ജപ്പാനിൽ റബർ വില ഇന്ന്

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് ചൈനീസ് ഡിമാൻഡ് മങ്ങിയത് കൃത്രിമ റബർ വിലയെ ബാധിച്ചു. വ്യവസായികൾ റബർ സംഭരണത്തിൽനിന്നും ഈ വാരം അൽപം പിൻതിരിഞ്ഞതും ഏഷ്യൻ റബർ ഉൽപാദകരാജ്യങ്ങളുടെ താൽപര്യങ്ങൾക്കു തിരിച്ചടിയായി. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ റബർ പ്രതിവാര നഷ്‌ടത്തിലാണ്. ജപ്പാനിൽ റബർ വില ഇന്ന് നേരിയ റേഞ്ചിൽ നീങ്ങിയതിനാൽ സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിലും മ്ലാനത നിലനിന്നു. കിലോ 210 രൂപയിൽ ഈ വാരം വിൽപ്പനയ്‌ക്ക് തുടക്കം കുറിച്ച ബാങ്കോക്കിൽ വാരാന്ത്യം 201ലേക്ക് ഇടിഞ്ഞു. അടുത്ത വാരം 200 രൂപയിലെ നിർണ്ണായക താങ്ങ് നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് തായ്‌ലൻഡ്. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ ഷീറ്റും ലാറ്റക്‌സും ശേഖരിച്ചെങ്കിലും വിലയിൽ മാറ്റമില്ല. നാലാം ഗ്രേഡ് കിലോ 189 രൂപയിലും ലാറ്റകസ് 116 രൂപയിലും വിപണനം നടന്നു.
ഹൈറേഞ്ചിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കുരുമുളകിന് വിൽപനക്കാർ കുറവാണ്. സാധാരണ ക്രിസ്‌മസിന് മുന്നോടിയായി ചെറുകിട കർഷകർ അവരുടെ ഉൽപന്നങ്ങളുമായി വിപണിയെ സമീപിക്കാറുണ്ട്. എന്നാൽ ഇക്കുറി നാടൻ ചരക്ക് വിറ്റുമാറാൻ ചെറുകിടക്കാരിൽനിന്നും കാര്യമായ തിടുക്കം ദൃശ്യമായില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വിലയാണെങ്കിലും അടുത്ത സീസണിൽ വിളവ് ചുരുങ്ങുമെന്ന വിലയിരുത്തൽ തന്നെയാണ് ഒരു വിഭാഗം കർഷകരെ രംഗത്തു നിന്നും പിന്തിരിപ്പിക്കുന്നത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 63,800 രൂപ.
ഉൽപാദന മേഖലയിൽ ഇന്ന് നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്കിൽ വലിയ പങ്കും വിറ്റഴിഞ്ഞു. ആഭ്യന്തര ഇടപാടുകാരും കയറ്റുമതി സമൂഹവും ചരക്ക് സംഭരണ രംഗത്ത് സജീവമായിരുന്നു. വിൽപനയ്‌ക്കു വന്ന 40,876 കിലോഗ്രാം ഏലക്കയിൽ 40,481 കിലോയും ലേലം കൊണ്ടു. വാങ്ങലുകാർ ശരാശരി ഇനങ്ങൾ കിലോ 2928 രൂപയിലും മികച്ചയിനങ്ങൾ 3102 രൂപയിലും സംഭരിച്ചു.