അമേരിക്കയെ ഞെട്ടിച്ച് വിയറ്റ്‌നാം; രണ്ടാം ദിവസവും കാലിടറി റബർ: ഇന്നത്തെ (27/2/25) അന്തിമ വില

വിയറ്റ്‌നാം ഒറ്റ രാത്രി കൊണ്ട് വെള്ളക്കുരുമുളകു വില ടണ്ണിന് 400 ഡോളർ ഉയർത്തി. അവർ വൈറ്റ് പെപ്പർ വില ടണ്ണിന് 10,000 ഡോളറിലേക്ക് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നോണം 9900 ഡോളറാക്കി ഇന്നു ക്വട്ടേഷൻ ഇറക്കി. വിയറ്റ്‌നാമിന്റെ നീക്കം അമേരിക്കയിലെയും യൂറോപിലെയും ബഹുരാഷ്‌ട്ര സുഗന്‌ധവ്യഞ്ജന

വിയറ്റ്‌നാം ഒറ്റ രാത്രി കൊണ്ട് വെള്ളക്കുരുമുളകു വില ടണ്ണിന് 400 ഡോളർ ഉയർത്തി. അവർ വൈറ്റ് പെപ്പർ വില ടണ്ണിന് 10,000 ഡോളറിലേക്ക് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നോണം 9900 ഡോളറാക്കി ഇന്നു ക്വട്ടേഷൻ ഇറക്കി. വിയറ്റ്‌നാമിന്റെ നീക്കം അമേരിക്കയിലെയും യൂറോപിലെയും ബഹുരാഷ്‌ട്ര സുഗന്‌ധവ്യഞ്ജന ഇറക്കുമതിക്കാരിൽ ഞെട്ടലുളവാക്കിയാൽ ഇന്നും നാളെയുമായി രാജ്യാന്തര തലത്തിൽ പുതിയ വ്യാപാര കരാറുകൾക്ക് സാധ്യത തെളിയും. അന്താരാഷ്‌ട്ര വിപണിയിലെ പുതിയ സംഭവവികാസങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ മാർക്കറ്റിൽ കുരുമുളകുവില ക്വിന്റലിന് 200 രൂപ ഉയർന്ന് 65,400 രൂപയായി.
കനത്ത തിരിച്ചടി നേരിട്ട മികച്ചയിനം ഏലക്ക വിലയിൽ ഇന്ന് ചെറിയതോതിലുള്ള തിരിച്ചുവരവ് ദൃശ്യമായി. പകൽ താപനില ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ അടുത്ത സീസണിലും ഉൽപാദനക്കുറവിനുള്ള സാധ്യതകളെ കാർഷികമേഖല വിലയിരുത്താൻ തുടങ്ങി. കാലാവസ്ഥ കർഷകർക്ക് അനുകൂലമല്ലെന്നു വ്യക്തമായതോടെ വാങ്ങലുകാർ ഇന്നത്തെ ലേലത്തിൽ വലുപ്പം കൂടിയ ഇനം ഏലക്കവില 3000 രൂപയ്‌ക്കു മുകളിൽ ശേഖരിക്കാൻ തയാറായി. ഇന്നലെ നടന്ന ലേലത്തിൽ ഈ വർഷം ആദ്യമായി നിർണായക താങ്ങ് നഷ്ടമായ ശേഷമുള്ള ഉൽപ്പന്നത്തിന്റെ തിരിച്ചു വരവ് സ്റ്റോക്കിസ്റ്റുകൾക്ക് ആവേശമായി. അര ലക്ഷം കിലോ ഏലക്ക ഇന്ന് ലേലത്തിന് ഇറങ്ങിയതിൽ 49,692 കിലോയും ഇടപാടുകാർ ശേഖരിച്ചു. മികച്ചയിനങ്ങൾ കിലോ 3029 രൂപയായും ശരാശരി ഇനങ്ങൾ കിലോ 2780 രൂപയായും കയറി.
ബാങ്കോക്കിൽ തുടർച്ചയായ രണ്ടാം ദിവസവും റബറിന് കാലിടറി. ഏഷ്യൻ റബർ അവധിവ്യാപാര രംഗത്തെ വിൽപ്പന സമ്മർദ്ദം നിഷേപകരെ പുതിയ ബാധ്യതകളിൽനിന്നു പിൻതിരിപ്പിച്ചു. ജപ്പാനിൽ മുൻ നിര റബർ അവധി വിലകൾ താഴ്‌ന്നു. ചൈന, സിംഗപ്പുർ വിപണികളിലും റബറിന് മികവ് കാഴ്‌ചവയ്ക്കാനായില്ല. ആഭ്യന്തര മാർക്കറ്റിൽ വ്യവസായിക ഡിമാൻഡ് മങ്ങിയതിനാൽ നാലാം ഗ്രേഡ് കിലോ 191ലേക്ക് താഴ്‌ന്നു. ലാറ്റക്‌സ് വില 127 രൂപ. ഇതിനിടയിൽ തായ്‌ലൻഡിൽ നിന്നുള്ള റബർ കയറ്റുമതി ജനുവരിയിൽ 2.38 ലക്ഷം ടണ്ണായി ഉയർന്നു. തൊട്ട് മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ ആറു ശതമാനം വർധന രേഖപ്പെടുത്തി. ചൈനയിലേക്കുള്ള അവരുടെ കയറ്റുമതി 2024 ജനുവരിയെ അപേക്ഷിച്ച് 48 ശതമാനം വർധിച്ച് 89,000 ടണ്ണായി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക