ഉൽപാദനത്തിൽ വൻ ഇടിവ്, വില കുതിച്ചു, കൊപ്രയാട്ട് മില്ലുകൾ പ്രതിസന്ധിയിൽ: ഇന്നത്തെ (26/3/25) അന്തിമ വില

സംസ്ഥാനത്തെ കൊപ്രയാട്ട് മില്ലുകളുടെ പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. നാളികേര വിളവെടുപ്പു വേളയിലും ആവശ്യാനുസരണം കൊപ്രയും പച്ചത്തേങ്ങയും കണ്ടെത്താൻ മില്ലുകാർ ക്ലേശിക്കുന്നു. കഴിഞ്ഞ സീസണിൽ താങ്ങുവിലയ്‌ക്ക് കർഷകരിൽ നിന്നും സംഭരിച്ച പച്ചത്തേങ്ങയും കൊപ്രയും കേന്ദ്ര ഏജൻസി റിലീസ് ചെയ്താൽ വ്യവസായികൾ

സംസ്ഥാനത്തെ കൊപ്രയാട്ട് മില്ലുകളുടെ പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. നാളികേര വിളവെടുപ്പു വേളയിലും ആവശ്യാനുസരണം കൊപ്രയും പച്ചത്തേങ്ങയും കണ്ടെത്താൻ മില്ലുകാർ ക്ലേശിക്കുന്നു. കഴിഞ്ഞ സീസണിൽ താങ്ങുവിലയ്‌ക്ക് കർഷകരിൽ നിന്നും സംഭരിച്ച പച്ചത്തേങ്ങയും കൊപ്രയും കേന്ദ്ര ഏജൻസി റിലീസ് ചെയ്താൽ വ്യവസായികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് അൽപ്പം അയവു കണ്ടെത്താനാവും. കേരളത്തിൽ നാളികേര ഉൽപാദനം 50 ശതമാനം കുറഞ്ഞതായി ഒരു വിഭാഗം മില്ലുകാർ. അതേസമയം കേരളത്തിലെ ഉൽപാദനം സംബന്ധിച്ച് യാതൊരു കണക്കും സംസ്ഥാന കൃഷി വകുപ്പിന്റെ കയ്യിലില്ല. ജനുവരിയിൽ തുടങ്ങിയ വിളവെടുപ്പ് മൂന്നു മാസം പിന്നിടുമ്പോൾ നാളികേര ഉൽപാദനം കുറഞ്ഞത് സംബന്ധിച്ച് കൃഷി വകുപ്പ് ഒരു വിലയിരുത്തലിനു തയാറായിരുന്നങ്കിൽ ചെറുകിട കർഷകർക്ക് റെക്കോർഡ് വിലയുടെ ഒരു പങ്ക് എങ്കിലും കൈപ്പിടിയിൽ ഒതുക്കാൻ അവസരം ലഭിക്കുമായിരുന്നു. സീസൺ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴും ഉൽപാദനം എന്തുകൊണ്ട് കുറഞ്ഞു? എത്ര മാത്രം കുറഞ്ഞുവെന്ന് കർഷകർക്ക് വ്യക്തമായ ചിത്രം നൽക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനില്ലേ? ഒന്നും രണ്ടുമല്ല, 35 ലക്ഷത്തിലധികം വരുന്ന നാളികേര കർഷകരാണ് കേരളത്തിലുള്ളത്.
ഏലക്ക വിലയിൽ മുന്നേറ്റം. മാസാരംഭം മുതൽ വിലത്തകർച്ചയെ അഭിമുഖീകരിച്ച ഏലക്ക ഇന്ന് തിരിച്ചു വരവിന്റെ സൂചനകൾ പുറത്തുവിട്ടു. ഹൈറേഞ്ചിലും മറ്റു ഭാഗങ്ങളിലും വരൾച്ച രൂക്ഷമായതിനിടെ കൃഷിയിടങ്ങളിൽ മേൽമണ്ണ് വരണ്ട് ഏലച്ചെടികളുടെ വേരുകൾ ഉണങ്ങി. ഇതിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പകൽതാപനില 40 ഡിഗ്രിയിലേക്ക് ഉയർന്നതും കാർഷികമേഖല ആശങ്കയോടെയാണു വീക്ഷിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ വളപ്രയോഗങ്ങളിൽനിന്നു പിൻതിരിഞ്ഞത് അടുത്ത സീസണിൽ വിളവിനെയും ബാധിക്കാം. രാവിലെ ഉൽപാദകമേഖലയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2715 രൂപയായി ഉയർന്നു. മികച്ചയിനങ്ങൾ 2905 രൂപയിലും കൈമാറി.
റബർ വിലയിൽ മാറ്റമില്ല, കാർഷിക മേഖല വിപണിയിലേക്കുള്ള ഷീറ്റ് നീക്കം നിയന്ത്രിച്ചതിനാൽ കൊച്ചിയിലും കോട്ടയത്തും ചരക്ക് വരവ് കുറഞ്ഞു. ടയർ നിർമാതാക്കളും ഉത്തരേന്ത്യൻ വ്യവസായികളും രംഗത്തുണ്ടെങ്കിലും നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ അവർ തയാറായില്ല. നാലാം ഗ്രേഡ് കിലോ 205 രൂപയിൽ വിപണനം നടന്നു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക