കേരളത്തിൽ കുരുമുളക്‌ ഉൽപാദനം 25 ശതമാനം ഒരു വ്യാഴവട്ടത്തിനിടയിൽ കുറഞ്ഞെന്ന ഔദ്യോഗിക വെളിപ്പെടുത്തൽ വിപണിയിലെ കുതിച്ചുചാട്ടത്തിന്‌ ഇരട്ടി വേഗം പകർന്നു. ഇന്നലെ ക്വിന്റലിന്‌ 600 രൂപ വർധിച്ച മുളകിന്‌ ഇന്നു വീണ്ടും 600 രൂപ കൂടി ഉയർന്നു. അയൽ സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വിളവ്‌ ചുരുങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ കുരുമുളക്‌ ഉൽപാദനം 25 ശതമാനം ഒരു വ്യാഴവട്ടത്തിനിടയിൽ കുറഞ്ഞെന്ന ഔദ്യോഗിക വെളിപ്പെടുത്തൽ വിപണിയിലെ കുതിച്ചുചാട്ടത്തിന്‌ ഇരട്ടി വേഗം പകർന്നു. ഇന്നലെ ക്വിന്റലിന്‌ 600 രൂപ വർധിച്ച മുളകിന്‌ ഇന്നു വീണ്ടും 600 രൂപ കൂടി ഉയർന്നു. അയൽ സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വിളവ്‌ ചുരുങ്ങി. കുരുമുളകുവില നാലക്കത്തിലേക്കു ഉയരാൻ സാധ്യത തെളിഞ്ഞതായി കർണാടകത്തിലെ വൻകിട തോട്ടങ്ങൾ. ഉൽപന്ന വില ഇതിനകം കൊച്ചി വിപണി വിലയെ മറികടന്ന്‌ കൂർഗ്ഗിലും ചിക്കമംഗലൂരിലും വ്യാപാരം നടന്നതും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സംസ്ഥാനത്ത്‌ കുരുമുളക്‌ കിലോ 711‐731ലേക്കു കയറി. കഴിഞ്ഞ വാരം കർണാടകത്തിൽ നിരക്ക്‌ 730ലെത്തിയ വിവരം നേരത്തെ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. വിപണി നിയന്ത്രണം വാങ്ങലുകാരിൽനിന്നും വിൽപ്പനക്കാരുടെ കരങ്ങളിലായി. അന്താരാഷ്‌ട്ര വിപണിയിലും കറുത്ത പൊന്നിന്‌ ആവശ്യക്കാരുള്ളത്‌ വിലക്കയറ്റം കൂടുതൽ ശക്തമാക്കാം. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ മുളക്‌ വില 71,100 രൂപയായി. 

റബർ അവധി വ്യാപാര രംഗത്ത്‌ ശക്തമായ വിൽപന സമ്മർദ്ദം. അമേരിക്കൻ വ്യാപാര യുദ്ധം ആഗോള വിപണന രംഗത്ത്‌ വൻ പ്രതിസന്ധിക്ക്‌ ഇടയാക്കിയതോടെ കയറ്റിറക്കുമതിക്കാർ അൽപം പിന്നോക്കം വലിഞ്ഞു. ചൈനീസ്‌ ടയർ വ്യവസായികളുടെ നീക്കം കണ്ട്‌ നിക്ഷേപകർ റബർ അവധിയിലെ ബാധ്യതകൾ വെട്ടിക്കുറയ്ക്കാൻ മത്സരിച്ചു. ജപ്പാനിൽ ഓഗസ്റ്റ്‌ അവധി വില 340 യെന്നിലെ സപ്പോർട്ട്‌ തകർത്ത്‌ 327 യെന്നിലേക്ക്‌ ഇടിഞ്ഞ സാഹചര്യത്തിൽ വരും ദിനങ്ങളിൽ വിപണി 314 യെന്നിൽ താങ്ങ്‌ കണ്ടെത്താൻ ശ്രമം നടത്താം. ഇതിനിടെ ഡോളറിനു മുന്നിൽ യെന്നിന്റെ വിനിമയ മൂല്യം 147ലേക്ക്‌ ശക്തിപ്രാപിച്ചു. ഇന്നലെ സൂചന നൽകിയതാണ്‌ തായ്‌ മാർക്കറ്റായ ബാങ്കോക്കിൽ റബർ സമ്മർദ്ദത്തിലെന്ന്‌. അവിടെ റബറിന്‌ ഇന്ന്‌ 200 രൂപയുടെ നിർണായക താങ്ങ്‌ നിലനിർത്താനാവാതെ 199 ലേക്ക്‌ ഇടിഞ്ഞു. ബാങ്കോക്കിൽ ഷീറ്റിന്‌ വിൽപ്പനക്കാർ കുറവാണെങ്കിലും ഇറക്കുമതി രാജ്യങ്ങളിൽനിന്നുള്ള ആവശ്യം ചുരുങ്ങിയത്‌ കയറ്റുമതി മേഖലയെ സമ്മർദ്ദത്തിലാക്കി. പ്രതികൂല കാലാവസ്ഥ മൂലം കേരളത്തിൽ റബർ ഉൽപാദനം നിലച്ചതിനാൽ വിൽപ്പനക്കാരില്ല. നാലാം ഗ്രേഡ്‌ കിലോ 206 രൂപ. 

ADVERTISEMENT

ഉൽപാദന മേഖലയിൽ നടന്ന രണ്ടു ലേലങ്ങളിലായി ആകെ 36,724 കിലോ ഏലക്ക മാത്രമാണ്‌ വിൽപ്പനയ്‌ക്ക്‌ എത്തിയത്‌. ഉത്സവാഘോഷങ്ങൾ മുന്നിൽ കണ്ട്‌ ചരക്ക്‌ ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാർ രംഗത്തുണ്ടെങ്കിലും അതിനൊത്ത്‌ വില ഉയരുന്നില്ലെന്ന നിലാപാടിലാണ്‌ ചെറുകിട കർഷകർ. ഓഫ്‌ സീസണായതിനാൽ ഏലക്ക കൂടുതൽ മികവ്‌ കാണിക്കുമെന്ന നിഗമനത്തിലാണവർ. പെരുന്നാൾ കഴിഞ്ഞതോടെ അറബ്‌ രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞെങ്കിലും ഈസ്റ്റർ വിൽപ്പന മുന്നിൽ കണ്ട്‌ വിവിധ വിദേശ രാജ്യങ്ങൾ ഇന്ത്യൻ ഏലത്തിനായി രംഗത്തുണ്ട്‌. 

കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary:

Kerala pepper prices are skyrocketing due to a significant production decrease. The surge in prices impacts related markets, including cardamom and rubber, creating widespread economic effects.

Show comments