നൂതന കൃഷിരീതിയിലുള്ള കപ്പക്കൃഷിയിലും നൂറുമേനി വിളവുമായി കോഴിക്കോട് പയമ്പ്ര പിലാത്താരിൽ അരവിന്ദൻ. നീളത്തിലുള്ള തടത്തിൽ കോഴിവളം ചെയ്ത ശേഷം മുകളിൽ പ്രത്യേക തരം പ്ലാസ്റ്റിക് പേപ്പർ വിരിക്കും. തുടർന്നാണ് കപ്പത്തണ്ടുകൾ നടുന്നത്.കൃഷിക്ക് ഈര്‍പ്പം ലഭിക്കുമെന്നതും കള വളരില്ലെന്നതുമാണ് ഈ കൃഷിരീതിയുടെ ഗുണമെന്ന് അരവിന്ദന്‍ പറഞ്ഞു. പയമ്പ്ര കാവിനു സമീപം ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്.
ആദ്യമൊക്കെ പലരും ആശ്ചര്യത്തോടെയാണ് ഈ കൃഷിയെ നോക്കിയത്.ഒരു ചുവടിയിൽ നിന്ന് 25 മുതൽ 30 കിലോവരെ കപ്പയാണ് ലഭിക്കുന്നത്. വളരെ നീളമുള്ള കിഴങ്ങുകൾവരെ ഇതിലുണ്ട്.പറിച്ചു മാറ്റിയ സ്ഥലത്ത് വീണ്ടും കപ്പ കൃഷിചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തരിശുനില പച്ചക്കറിക്കൃഷിയിൽ ഉൾപ്പെടെ മികവു തെളിയിച്ച ഇദ്ദേഹം കപ്പക്കൃഷിക്കു സമീപം അര ഏക്കറിൽ പയർ, വെണ്ട, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
(അരവിന്ദൻ ഫോൺ. 9846494029).