സുഗന്ധവിളക്കൃഷിയിലെ നാട്ടറിവുകൾ
വിത്തിഞ്ചി ചാണകവെള്ളത്തിൽ മുക്കി ഉണക്കി പാണൽ ഇലകളിൽ സൂക്ഷിക്കുന്നത് കരുത്തുള്ള മുളകൾ വരുന്നതിനു സഹായകമാണ്. സൂക്ഷിച്ചുവച്ച ഇഞ്ചിവിത്ത് മേടമാസത്തിൽ പുറത്തെടുത്ത് മുളം തട്ടുകളിൽ പാണലില വിരിച്ച് അതിൽ നിരത്തിയിടുക. ഇതിന്റെ അടിയിൽ പാണലിലകളും മറ്റു ചവറുകളുമിട്ട് കത്തിച്ച് 10–15 ദിവസം ഓരോ മണിക്കൂർ പുക

∙ വിത്തിഞ്ചി ചാണകവെള്ളത്തിൽ മുക്കി ഉണക്കി പാണൽ ഇലകളിൽ സൂക്ഷിക്കുന്നത് കരുത്തുള്ള മുളകൾ വരുന്നതിനു സഹായകമാണ്.
∙ സൂക്ഷിച്ചുവച്ച ഇഞ്ചിവിത്ത് മേടമാസത്തിൽ പുറത്തെടുത്ത് മുളം തട്ടുകളിൽ പാണലില വിരിച്ച് അതിൽ നിരത്തിയിടുക. ഇതിന്റെ അടിയിൽ പാണലിലകളും മറ്റു ചവറുകളുമിട്ട് കത്തിച്ച് 10–15 ദിവസം ഓരോ മണിക്കൂർ പുക കൊള്ളിച്ചാൽ ഇഞ്ചിയിൽ ധാരാളം മുള പൊട്ടും.
∙ ഇഞ്ചിക്കു ധാരാളം ചിനപ്പു പൊട്ടി കിഴങ്ങിറങ്ങാൻ ‘കലക്കിക്കോരൽ’ രീതിയുണ്ട്. അന്നന്നു കിട്ടുന്ന ചാണകം വെള്ളമൊഴിച്ചു കലക്കി ആ വെള്ളം ഇഞ്ചിക്കു ചുറ്റും ഒഴുക്കുന്നതാണ് കലക്കിക്കോരൽ.
∙ മഴക്കാലമാകുന്നതോടെ ഇഞ്ചിക്കണ്ടത്തിൽ ചവർ വയ്ക്കുന്നതു വേണ്ടെന്നുവച്ചാൽ, ഈർപ്പം നിൽക്കുന്നതു കുറയും. ഇതുമൂലം ‘മൃദുചീയൽ’ രോഗസാധ്യത ഒഴിവാകും.
∙ ഇഞ്ചിയുടെ കൂമ്പുചീയലിന് ആര്യ വേപ്പില അരച്ചുകലക്കി തളിക്കുന്നതു നന്ന്.
∙ ഇഞ്ചിയുടെ മൂടുചീയലിനു കറിയുപ്പു ഫലപ്രദം. രോഗം ബാധിച്ച ഇഞ്ചി മുഴുവനോടെ നീക്കം ചെയ്തതിനു ശേഷം ആ കുഴിക്കും മറ്റുള്ളവയ്ക്കും ചുറ്റിലും ഒരു വരമ്പുപോലെ കറിയുപ്പ് ഇട്ടുകൊടുക്കുക. മണ്ണിൽ നനവുണ്ടാകേണ്ടത് അത്യാവശ്യമാണ്.
∙ ഇഞ്ചിത്തടങ്ങളിൽ നീർവാർച്ചാസൗകര്യം ചെയ്യണം.
∙ ഇഞ്ചിത്തടത്തിൽ വാഴയിലയും ആര്യവേപ്പിലയും ചേർത്തു പുതയിട്ടാൽ കിഴങ്ങിനു വണ്ണം ഉണ്ടാകും.
∙ ഇഞ്ചിക്കു പുതയിടാൻ കാഞ്ഞിരം, നെല്ലി, പുല്ലാനി, കാട്ടുമരുത് എന്നീ മരങ്ങളുടെ ചവറാണ് ഏറ്റവും നല്ലത്.
മഞ്ഞൾ
∙മഞ്ഞൾ പുഴുക്കുത്തു തടയാൻ കടലാവണക്കിന്റെ കായ ഇലയോടുകൂടി ഉണക്കി ചാക്കിന്റെ മുകളിലും ഇടയിലും വയ്ക്കുക.
∙ മഞ്ഞൾ പുഴുങ്ങും മുൻപ് അതിൽ പറ്റിയിരിക്കുന്ന ചെളിയും മണ്ണും നീക്കണം. തടയും വിത്തും വേർതിരിക്കുകയും വേണം. ഇല്ലെങ്കിൽ തട വേവാതിരിക്കുകയും വിത്ത് വെന്തു പോകുകയും ചെയ്യും.
∙ മഞ്ഞൾ വേണ്ടത്ര വേകണം. കൂടുതൽ വേകുന്നതും തീരെ വേകാതിരിക്കുന്നതും മഞ്ഞളിന്റെ ഗുണം കുറയ്ക്കും. ചോറിന്റെ വേവു നോക്കുന്ന തുപോലെ കൈവിരലുകൊണ്ടമർ ത്തിയാൽ വേവറിയാം. ഈർക്കിലു കൊണ്ടു കുത്തിനോക്കിയാലും മതി.
∙ ഉണങ്ങിയ മഞ്ഞൾ മിനുക്കിയാൽ കൺമതിപ്പു കൂടും. ഇതിനായി ഉണക്കമഞ്ഞൾ ചാക്കിലെടുത്തു ചെറുതായി തല്ലുകയോ തുണിയോ ചാക്കോ പൊതിഞ്ഞ കാലുകൊണ്ടു ചെറുതായി ചവിട്ടിത്തേക്കുകയോ ചെയ്യാം.
∙ മഞ്ഞളിനു കാഴ്ചച്ചന്തം നൽകാൻ കുറച്ചു മഞ്ഞൾപ്പൊടി കലക്കിത്തളിക്കുന്നതു നന്ന്. മഞ്ഞൾപ്പൊടി എല്ലായിടത്തും പറ്റിപ്പിടിക്കണം. മഞ്ഞൾ ഒന്നുകൂടി ഉണക്കുകയും വേണം.
ചുക്ക്
∙ ചുക്ക് കേടുവരാതിരിക്കാൻ കടലാവണക്കിന്റെ ഇലകൾ നന്നായി ഉണക്കിപ്പൊടിച്ചു ചുക്കിൽ ചേർത്തു വയ്ക്കുക.
∙ ചുക്ക് കേടുവരാതിരിക്കുന്നതിന് ഇഞ്ചിപ്പുല്ല് ഉണക്കി ചുക്കും ഇഞ്ചിപ്പുല്ലും ഇടവിട്ടു നിറയ്ക്കുക.
∙ ചുക്കിൽ കരിനൊച്ചിയിലയോ വയമ്പോ ചേർത്തു സൂക്ഷിച്ചാൽ കീടങ്ങൾ വരില്ല.
ഏലം
∙വേനൽക്കാലത്ത് ഏലത്തോട്ടത്തിൽ തളിനന നടത്തിയാൽ വർഷം മുഴുവൻ വിളവെടുക്കാം.
∙ചാരം ചുവട്ടിൽ ഇട്ടാൽ ഏലത്തിന്റെ അഴുകൽ കുറയും.
ജാതിക്ക
∙ജാതിയുടെ കറുത്ത കായും പത്രി പൊതിഞ്ഞിരിക്കുന്ന കായും മിക്കവാറും പെൺ തൈ ആയിരിക്കും.
∙ജാതിക്ക പാകി അവസാനം മുളയ്ക്കുന്ന തൈകൾ പെണ്ണും ആദ്യം മുളയ്ക്കുന്ന തൈകൾ ആണും ആയി രിക്കും.
∙ തട്ടകൾ അടുത്ത തൈകൾ കൂടുതലും പെൺതൈകളായിരിക്കും. തട്ടകൾ അകലത്തിലുള്ള തൈകൾ കൂടുതലും ആണായിരിക്കും.
∙ ഇലകൾ നീളം കൂടിയ തൈകൾ മിക്കവാറും ആൺതൈയായിരിക്കും. ജാതിക്ക് അടുത്ത് കുടംപുളി നട്ടുകൊടുത്താൽ പത്രിക്കും കായ്ക്കും വലുപ്പമേറും.
ഗ്രാമ്പൂ
∙ഗ്രാമ്പൂച്ചെടിയുടെ ചുവട്ടിൽ ഗോമൂത്രമൊഴിച്ചാൽ കൂടുതൽ വിളവുണ്ടാകും.