ചീരപോലെതന്നെ ജർജീർ ആരോഗ്യദായകം
ഹോട്ടലുകളില്‍ നിന്ന് 'കബ്സ' (സൗദി സ്റ്റയില്‍ ചോറ്) വാങ്ങുമ്പോള്‍, കണ്ടാല്‍ പാലക്ക് (Spinach) പോലെ തോന്നിക്കുന്നൊരു തരം ഇല കൂടെ കിട്ടും. സൗദികള്‍ ജര്‍ജീര്‍ എന്ന് വിളിക്കുന്ന ഈ ഇല കണ്ടപാടെ എടുത്തു മാറ്റുകയാണ് മലയാളികളുടെ പതിവ്. എന്നാല്‍, അമേരിക്കയില്‍ 'അരുഗുല'യെന്നും മറ്റനേകം രാജ്യങ്ങളില്‍

ഹോട്ടലുകളില്‍നിന്ന് 'കബ്സ' (സൗദി സ്റ്റൈൽ ചോറ്) വാങ്ങുമ്പോള്‍, കണ്ടാല്‍ പാലക്ക് (Spinach) പോലെ തോന്നിക്കുന്നൊരു തരം ഇല കൂടെയുണ്ടാകും. സൗദികള്‍ ജര്‍ജീര്‍ എന്ന് വിളിക്കുന്ന ഈ ഇല കണ്ടപാടെ എടുത്തുമാറ്റുകയാണ് മലയാളികളുടെ പതിവ്. എന്നാല്‍, അമേരിക്കയില്‍ 'അരുഗുല'യെന്നും മറ്റനേകം രാജ്യങ്ങളില്‍ 'റോക്കെറ്റ്' (ഗാര്‍ഡന്‍ റോക്കെറ്റ്, സലാഡ് റോക്കെറ്റ്) എന്നുമൊക്കെ അറിയപ്പെടുന്ന ഈ ഇലയുടെ ഗുണങ്ങൾ നിരവധിയാണ്.
എഡി 800 മുതല്‍ ഉപയോഗത്തിലുള്ള ഈ ചരിത്രസസ്യത്തിന് അക്കാലം മുതല്‍ക്കേ അറിയപ്പെടുന്ന ഏറ്റവും പ്രധാന ഗുണവും ഉപയോഗവും ഫലപ്രദമായ ഒരു ലൈംഗിക ഉത്തേജകം (Libido Booster or Aphrodisiac) എന്നതാണ്. സാലഡുകളില്‍ ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം.
ഗുണങ്ങൾ
- ലൈംഗികോത്തേജകം.
- അരുഗുലയുടെ ദൈനംദിന ഉപയോഗം പ്രതിരോധിക്കുന്ന പ്രധാന രോഗങ്ങള്‍:
കൊളസ്ട്രോള്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആമാശയ രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ഗര്‍ഭസ്ഥ ശിശുക്കളിലെ ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍ (neural tube defects in the newborns), ചര്‍മ്മ, ശ്വാസകോശ, അന്നനാള അര്‍ബുദങ്ങള്‍ (skin, lung and oral cavity cancers), വന്‍കുടല്‍, പ്രോസ്റ്റെറ്റ്, സ്തന, ഗര്‍ഭാശയ, ഓവറി അര്‍ബുദങ്ങള്‍ (prostate, breast, cervical, colon, ovarian cancers). - അകാലനര വരാതെ തടയാനും മുടി സമൃദ്ധമായി വളരാനും ആവശ്യമായ അനേകം പോഷകങ്ങള്‍ അരുഗുലയില്‍ അടങ്ങിയിരിക്കുന്നു.
- ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് ഈ സസ്യത്തിന്റെ ഏറ്റവും പ്രധാന ഗുണവിശേഷം.
ശീലമാക്കിയാല്‍ വളരെ ആസ്വാദ്യമായ ഒരിനം ചവര്‍പ്പാണ് ഈ ഇലയുടെ രുചി. എന്തിന്‍റെ കൂടെയായാലും പച്ചയായാണ് ഇതു കഴിക്കേണ്ടത്. പാശ്ചാത്യ രാജ്യങ്ങളില്‍ സാലഡുകളിലും പാകം ചെയ്തു കഴിഞ്ഞ പീസയിലും ധാരാളമായി അരുഗുല ചേര്‍ക്കുന്നു. ഒരു കെട്ടിന് ഒരു റിയാല്‍ വിലയില്‍ സൗദിയില്‍ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചക്കറിക്കടകളിലുമെല്ലാം ഇതു ലഭ്യമാണ്. യൂറോപ്പിലും അമേരിക്കയിലും ഇത് ലഭിക്കും.
കൃഷിചെയ്യാന്‍ യാതൊരുവിധ പരിചരണമോ വളപ്രയോഗമോ ആവശ്യമില്ലാത്ത ജര്‍ജീര്‍, പൂവും കായും വരുന്നതിനു മുമ്പേ വിളവെടുക്കണം.