സാധാരണ വൻ തോതിൽ ഇ‍ഞ്ചിക്കൃഷി ചെയ്യുന്ന കർഷകർ നിലമൊരുക്കി തടമെടുത്താണ് കൃഷി ചെയ്യുക. എന്നാൽ, പരമ്പരാഗത രീതിയിൽനിന്നു വ്യത്യസ്തമായി ഗ്രോ ബാഗുകളിൽ കൃഷി ചെയ്തിരിക്കുകയാണ് വയനാട് സ്വദേശിയായ അരുൺ ജോർജ് എന്ന കർഷകൻ. ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ നിലത്തു നടുന്നതിനെ അപേക്ഷിച്ച് അധിക വിളവാണെന്നാണ് അരുണിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ വൻ തോതിൽ ഇ‍ഞ്ചിക്കൃഷി ചെയ്യുന്ന കർഷകർ നിലമൊരുക്കി തടമെടുത്താണ് കൃഷി ചെയ്യുക. എന്നാൽ, പരമ്പരാഗത രീതിയിൽനിന്നു വ്യത്യസ്തമായി ഗ്രോ ബാഗുകളിൽ കൃഷി ചെയ്തിരിക്കുകയാണ് വയനാട് സ്വദേശിയായ അരുൺ ജോർജ് എന്ന കർഷകൻ. ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ നിലത്തു നടുന്നതിനെ അപേക്ഷിച്ച് അധിക വിളവാണെന്നാണ് അരുണിന്റെ അനുഭവം. അരുൺ അംഗമായുള്ള കർഷകസംഘത്തിൽ 16 അംഗങ്ങളാണുന്നത്. എല്ലാവരും ഗ്രോ ബാഗുകളിൽ ഇഞ്ചിക്കൃഷി ചെയ്യാൻ ശ്രമിക്കുന്നു. 16 അംഗങ്ങൾക്കുമായി ഏകദേശം 40,000 ഗ്രോബാഗുകളിൽ ഇഞ്ചിക്കൃഷിയുണ്ട്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത രണ്ടു പേർക്ക് മികച്ച വിളവും ലഭിച്ചിരുന്നു. ഗ്രോ ബാഗിൽ ഇഞ്ചി നട്ടാലുള്ള പ്രത്യേകതകൾ വിശദീകരിച്ച് അരുൺ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചുവടെ,

ഗ്രോ ബാഗിൽ ഇഞ്ചി നടുമ്പോഴുള്ള മെച്ചം എന്താണെന്നു വച്ചാൽ...

  1. അധിക വിളവാണ്. ഒരു ബാഗിൽനിന്നും ശരാശരി 3 കിലോ ഇഞ്ചി ലഭിക്കും. അതായത്, 10,000 ബാഗിൽനിന്ന് 30,000 കിലോ ഗ്രാം ഇഞ്ചി ലഭിക്കും. 10,000 ബാഗ് വയ്ക്കാൻ 45 സെന്റ് സ്ഥലം വേണം. ഈ 45 സെന്റ് സ്ഥലത്ത് വയനാട്ടിൽ ഇഞ്ചി നനച്ച് കൃഷി ചെയ്താൽ നമ്മുക്ക് ലഭിക്കുന്ന വിളവ് ഏറിയാൽ 12000 കിലോഗ്രാം മാത്രമായിരിക്കും.
  2. നിലത്ത് നടുമ്പോൾ ഉണ്ടാകുന്ന രോഗം നമ്മുക്ക് തടയാൻ ബുദ്ധിമുട്ടാണ്. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ ഒരു ചെടിക്ക് രോഗം വന്നാൽ ആ ബാഗ് മാറ്റിയാൽ മതി.
  3. ഇഞ്ചി വളർന്നു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും ബാഗായി വിൽക്കാം. കഴിഞ്ഞ വർഷം 1 ബാഗിന് 450 രൂപ വരെ വില ലഭിച്ചിരുന്നു.
  4. നമ്മൾ മണ്ണ് സോളറൈസ് ചെയ്ത് മണ്ണ് പരുവപ്പെടുത്തിയശേഷം കോഴി വളം, ആട്ടിൻ കാഷ്ഠം. ഉമി എന്നിവ ഇഎം ചേർത്ത് കമ്പോസ്റ്റ് ആക്കിയ ശേഷം ഒരു ബാഗിന് ഒരു കിലോ കമ്പോസ്റ്റ്, ഒരു കിലോ ചകിരിച്ചോർ കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ട്രൈക്കോഡെർമ എന്നിവ ചേർത്താണ് ഓരോ ബാഗും ചെയ്യുന്നത്. 
  5. നിലത്തു നടുന്നതിനേക്കാൾ ചെലവ് കൂടുതലായാൽ പോലും അധിക വിളവു കൊണ്ട് ആ ചെലവ് മറികടക്കാൻ സാധിക്കും. 
  6. കളകൾ വളരുന്നില്ല. കാരണം സോളറൈസ് ചെയ്യുമ്പോൾ മണ്ണിലുള്ള കളവിത്തുകൾ നശിച്ചു പോകും. നിലത്ത് നമ്മൾ മൾച്ചിങ് ഷീറ്റ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
  7. വെള്ളം ദിവസവും ഒരു ബാഗിൽ 100 - 150  എംഎൽ കൊടുത്താൽ മതി. നമ്മൾ കൊടുക്കുന്ന വളം ഒട്ടും നഷ്ടപ്പെടില്ല. 
  8. ഇത്രയും പ്ലാസ്റ്റിക് ഒരു പ്രശ്നമാവില്ലേ എന്ന് ചോദ്യം വരാം. നമ്മൾ ഉപയോഗിക്കുന്നത് മിൽമയുടെ പ്ലാന്റിൽ പാൽ പൊടി വരുന്ന ബാഗാണ്. അത് കട്ടികൂടിയ പ്ലാസ്റ്റിക് ചക്കാണ്. ചാക്കിനു പുറത്ത് പേപ്പർ കോട്ടിങ്ങും ഉണ്ട്. പെട്ടെന്ന് നശിക്കില്ല. 
ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: 9961735869