നീലിമ, മാട്ടു ഗുള്ള, മത്തങ്ങാ വഴുതന ഇവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. മൂന്നിനങ്ങൾക്കും നല്ല രുചിയുണ്ട്. നന്നായി പരിപാലിച്ചാൽ 2, 3 വർഷം വരെ തുടർച്ചയായി വിളവെടുക്കാം. ഓരോ വിളവെടുപ്പിനു ശേഷവും ചുവട്ടിലെ മണ്ണിളക്കി നേർപ്പിച്ച പച്ചച്ചാണകമോ ഗോ മൂത്രമോ ഒഴിക്കുന്നത് ചെടിയുടെ പുഷ്ടി കൂടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലിമ, മാട്ടു ഗുള്ള, മത്തങ്ങാ വഴുതന ഇവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. മൂന്നിനങ്ങൾക്കും നല്ല രുചിയുണ്ട്. നന്നായി പരിപാലിച്ചാൽ 2, 3 വർഷം വരെ തുടർച്ചയായി വിളവെടുക്കാം. ഓരോ വിളവെടുപ്പിനു ശേഷവും ചുവട്ടിലെ മണ്ണിളക്കി നേർപ്പിച്ച പച്ചച്ചാണകമോ ഗോ മൂത്രമോ ഒഴിക്കുന്നത് ചെടിയുടെ പുഷ്ടി കൂടാൻ സഹായിക്കും.

പച്ചച്ചാണകവും ഗോമൂത്രവും ലഭ്യമല്ലെങ്കിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, എല്ലുപൊടി ഇവയും കൊടുക്കാം. മേയ്‌–ജൂൺ മാസമാണ് വഴുതനക്കൃഷിക്ക് നന്ന്. ഇപ്പോൾ വിത്തു പാകി കിളിർപ്പിക്കാൻ ആനുയോജ്യമായ സമയമാണ്.

ADVERTISEMENT

രണ്ടു ഗ്രാം സ്യൂഡോമോണസ് 10 മില്ലി വെള്ളത്തിൽ കലക്കി അതിൽ വിത്തുകൾ ഒരു മണിക്കൂർ ഇട്ട ശേഷം പാകാം. വിത്ത് മുളച്ച് അഞ്ചില ആകുമ്പോൾ പറിച്ചു നടാം. മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ, വേപ്പിൻ പിണ്ണാക്ക്, കുമ്മായം, കരിയില, അൽപം ചീഞ്ഞ ഇല ഇവയെല്ലാം യോജിപ്പിച്ചു വെയിൽ കൊള്ളിച്ചു നിറച്ച ബാഗിൽ വേണം തൈ നടാൻ. എട്ടൊമ്പത് ഇല ആകുമ്പോൾ മുതൽ ഏതെങ്കിലും ജൈവകീടനാശിനി അടിച്ചു തുടങ്ങണം. കീടം വരുന്നതിനു മുമ്പുതന്നെ ഇത് തുടങ്ങണം. മഴക്കാലത്തു കൊമ്പുകൾ മുറിച്ചു നട്ടും വഴുതന തൈകൾ ഉണ്ടാക്കാം.

രോഗങ്ങൾ

  • കായും തണ്ടും തുരക്കുന്ന പുഴുക്കൾക്കെതിരെ വേപ്പെണ്ണ എമൽഷൻ തളിക്കാം.
  • മുഞ്ഞ, മണ്ഡരി, ആമ വണ്ട് ഇവയ്ക്ക് ഇരുപതു ഗ്രാം വെർട്ടിസീലിയം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം.