ADVERTISEMENT

വിത്തു നന്നായാൽ കൃഷി നന്നായി. ഇതാണ് ‘വിത്ത് ഗുണം പത്ത് ഗുണം’ എന്ന് പണ്ടത്തെ അറിവും വിവരവുമുള്ള കർഷകർ പറഞ്ഞു തരുന്ന പത്തിൽ ഒരു ഗുണം. ചിലപ്പോഴൊക്കെ വിത്തിന്റെ ‘ഗുണം’കൊണ്ട് വിളവ് മോശമാകാം. അങ്ങനെ വരുന്ന സാഹചര്യത്തിൽ ആ പയറുകളുടെ വിളവെടുപ്പുകാലം അവസാനിക്കാറാകുന്ന മുറയ്ക്ക് ഒരു അറ്റകൈ പ്രയോഗം നടത്താം. 

ഈ ടിപ്സ് വ്യക്തമായി ശ്രദ്ധിക്കുക:

300 മില്ലി തൈരിൽ 7 ചെറുനാരങ്ങയുടെ നീര് ചേർത്ത് നന്നായി ഇളക്കിയ ശേഷം മൂടിവയ്ക്കുക (60-62 മണിക്കൂർ വയ്ക്കണം. ഫ്രിഡ്ജിൽ വയ്ക്കരുത്). ഇതിൽ 45 ലീറ്റർ വെള്ളം ചേർത്ത് പയറിൽ തളിച്ചാൽ നല്ല ഒരു വിളവ് ഒറ്റ പ്രാവിശ്യംകൂടി ലഭിക്കും. പിന്നിട് ലഭിക്കില്ല.

പയറിന്റെ വിളവ് തീരെ അവസാനിക്കുന്നതു കണ്ട് മാത്രമേ ഇങ്ങനെ ചെയ്യാവൂ. ആവനാഴിയിലെ അവസാന അസ്ത്ര പ്രയോഗമാണ്. ഒരിക്കലും അദ്യമേ പയറിൽ പ്രയോഗിക്കരുത്. പ്രയോഗിച്ചാൽ പിന്നീട് വിളവ് കിട്ടില്ല. പിന്നെ വിളവാക്കി എടുക്കണമെങ്കിൽ കരിക്കിൻവെളളം പയറിൽ 2-3 പ്രാവിശ്യം തളിക്കേണ്ടി വരും. അതുകൊണ്ടുതന്നെ അറ്റകൈ പ്രയോഗം എന്ന രീതിയിൽ മാത്രമേ തൈരുചെറുനാരങ്ങാ തളി പയറുകൾക്കു നൽകാവൂ.

English summary: Special Treatment for Pea Plant for Better Yield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com