തുള്ളിനന നടത്തുന്നതിനു മുന്നോടിയായി തെങ്ങിൻതോട്ടങ്ങളിലെ ഡ്രിപ്പറുകളുടെ സ്ഥാനം തടത്തിനരികിലായി ക്രമീകരിക്കുക. തടം നിറച്ചു നനയ്ക്കുമ്പോൾ 300–400 ലീറ്റർ വെള്ളം വീതം ആഴ്ചയിൽ രണ്ടു തവണ ഒരു തെങ്ങിനു നൽകേണ്ടിവരും. മണ്ണിലെ ഈർപ്പത്തിന്റെ അളവ് കുറയുമ്പോൾ മാത്രമാണ് നനയ്ക്കേണ്ടത്. സാധാരണ മണ്ണിൽ 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുള്ളിനന നടത്തുന്നതിനു മുന്നോടിയായി തെങ്ങിൻതോട്ടങ്ങളിലെ ഡ്രിപ്പറുകളുടെ സ്ഥാനം തടത്തിനരികിലായി ക്രമീകരിക്കുക.  തടം നിറച്ചു നനയ്ക്കുമ്പോൾ  300–400 ലീറ്റർ വെള്ളം വീതം ആഴ്ചയിൽ രണ്ടു തവണ ഒരു തെങ്ങിനു നൽകേണ്ടിവരും. മണ്ണിലെ ഈർപ്പത്തിന്റെ അളവ് കുറയുമ്പോൾ മാത്രമാണ് നനയ്ക്കേണ്ടത്. സാധാരണ മണ്ണിൽ  3 ദിവസത്തിലൊരിക്കൽ നനയ്ക്കുമ്പോൾ മണൽമണ്ണിൽ രണ്ടു ദിവസത്തിലൊരിക്കൽ വേണ്ടിവരും. മണലിന്റെ അംശം കൂടുതലുള്ള പ്രദേശങ്ങളിൽ നനയുടെ അളവും ഇടവേളയും കുറയ്ക്കണം. അതേസമയം കളിമണ്ണിന്റെ അംശം കൂടുതലുണ്ടെങ്കിൽ ഇവ രണ്ടും വർധിപ്പിക്കാം. എന്നാൽ തുള്ളിനനയാണെങ്കിൽ  30–40 ലീറ്റർ വെള്ളം മതിയാകും. മേൽമണ്ണിനു താഴെയായി വെള്ളമെത്തുന്ന വിധത്തിൽ ഡ്രിപ്പറുകൾ ക്രമീകരിച്ചാൽ കളകളുടെ വളർച്ച തടയാനാകും. 

ഡ്രിപ്പറുകളുടെ മീതേ തെങ്ങോല, ചകിരി എന്നിവയിടാവുന്നതാണ്. എന്നാൽ ഇവയിൽ ചിതൽ ആക്രമണം ഉണ്ടാവാതിരിക്കുന്നതിനായി വൈകുന്നേരങ്ങളിൽ നനച്ചശേഷം മെറ്റാറൈസിയം ലായനി ഒഴിച്ചു കൊടുക്കണം. ഒരു വർഷത്തിൽ താഴെ പ്രായമുള്ള തെങ്ങിൻതൈകൾക്ക്  ചുറ്റും താങ്ങുകാലുകൾ  സ്ഥാപിച്ച്  മീതെ ഓലമടലുകൾകൊണ്ട് തണൽ നൽകുക. ഒരു വർഷത്തിലധികം പ്രായമുള്ള തെങ്ങിൻതൈകളുടെ തെക്കുപടിഞ്ഞാറുഭാഗത്ത് മടൽ കുത്തിനിർത്തി തണൽ നൽകിയാൽ മതി. നനയ്ക്കുന്ന തെങ്ങുകൾക്ക് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്തിട്ടുള്ള വളം നൽകാം. നേർവളങ്ങൾ പ്രയോഗിക്കുന്നത് കൃഷിച്ചെലവ് കുറയ്ക്കും. (പൊതുശുപാർശ പട്ടികയിൽ)

ADVERTISEMENT

കൊമ്പൻചെല്ലി, ചെമ്പൻചെല്ലി എന്നിവയെ നിയന്ത്രിക്കുന്നതിനു ഫിറമോൺ കെണി ഉപയോഗിക്കാം. കള്ളിന്റെ മട്ടിൽ കീടനാശിനി ചേർത്തുണ്ടാക്കുന്ന കെണിയും ചെമ്പൻചെല്ലിക്കെതിരെ ഫലപ്രദമാണ്. ഇത്തരം കെണികൾ തോട്ടത്തിന്റെ മധ്യത്തിൽ സ്ഥാപിക്കരുത്. ഇതിനു പുറമെ തെങ്ങിന്റെ മണ്ടഭാഗത്ത് ഇടത്തരം കണ്ണി അകലമുള്ള പ്ലാസ്റ്റിക് വല രണ്ടായി മടക്കിയശേഷം പൊതിയുന്നതും ഫലപ്രദമായി കണ്ടിട്ടുണ്ട്. തെങ്ങുകളുടെ ചുവടുഭാഗത്ത്  ഇപിഎൻ ( എൻഡമോ പതോജനിക് നെമറ്റോഡ്), മെറ്റാറൈ സിയം എന്നിവയിലൊന്നു വൈകുന്നേരം ഒഴിച്ചുകൊടുക്കണം. ചാണകക്കുഴി, കമ്പോസ്റ്റുകുഴി എന്നിവിടങ്ങളിൽ മെറ്റാറൈസിയം പ്രയോഗിച്ച് കൊമ്പൻചെല്ലിയുടെ പുഴുക്കളെ നിയന്ത്രിക്കാം. പെരിങ്ങലം അഥവാ ഒരുവേരൻ എന്ന ചെടിയുടെ കുറഞ്ഞത് 15 തൈകൾ സമൂലം പറിച്ചെടുത്ത് ചാണകക്കുഴിയിലിടുക. കൊമ്പൻചെല്ലിയെ ചെല്ലിക്കോൽ ഉപയോഗിച്ചു കുത്തിയെടുത്ത് നശിപ്പിക്കുകയുമാവാം.

തെങ്ങിന്റെ തടയിൽ കാണുന്ന സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേക്കു വരുന്നതായി കണ്ടാൽ ചെമ്പൻ ചെല്ലിയുടെ സാന്നിധ്യം ഉറപ്പാക്കാം. സുഷിരങ്ങൾ കളിമണ്ണുകൊണ്ട് അടച്ചശേഷം ഏറ്റവും മുകളിലുള്ള സുഷിരത്തിലൂടെ നാല് മില്ലി കീടനാശിനി(ഡൈക്ലോറോമോസ്) രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചശേഷം ആ ദ്വാരവും അടച്ചാൽ അവ നശിച്ചുകൊള്ളും. 

ADVERTISEMENT

ചെന്നീരൊലിപ്പ് നിയന്ത്രിക്കുന്നതിന് 5 മില്ലി കോൺടാഫ് 100 മില്ലി വെള്ളത്തിൽ കലർത്തി പെൻസിൽ വണ്ണമുള്ള ഇളം മഞ്ഞ വേരുകളിൽ കൂടി നൽകിയാൽ മതി. ഇതിനായി തെങ്ങിന്റെ ഇളം മഞ്ഞ നിറമുള്ള വേര് കണ്ടെത്തണം.  ഒടിയാത്ത വിധത്തിൽ  മൂർച്ചയുള്ള കത്തി ഉപയോഗിച്ച് വേര് ചെരിച്ചുമുറിക്കുക.  ഉടൻതന്നെ  കോൺടാഫ് ലായനി ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ എടുത്തശേഷം വേരിന്റെ മുറിവുഭാഗം ലായനിയിൽ മുങ്ങുന്ന വിധത്തിൽ വയ്ക്കുക.

English summary: Drip Fertigation for Coconut