ആയുർവേദ ചികിത്സയ്ക്കൊപ്പം തന്നെ ആയുർവേദമരുന്നുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾക്കും വൻ ഡിമാൻഡാണ്. പല മരുന്നു നിർമാണ ശാലകളും ആവശ്യത്തിന് പച്ച മരുന്നുകൾ കിട്ടാതെ വിഷമിക്കുകയാണ്. അൽപം സ്ഥലമുള്ളവർക്കും ആയുർവേദ സസ്യ കൃഷിയിലൂടെ കർഷകർക്കു മികച്ച വരുമാനം നേടാം. ഇടവിളയായി കൃഷി ചെയ്യാൻ കഴിയുന്ന ഒട്ടേറെ

ആയുർവേദ ചികിത്സയ്ക്കൊപ്പം തന്നെ ആയുർവേദമരുന്നുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾക്കും വൻ ഡിമാൻഡാണ്. പല മരുന്നു നിർമാണ ശാലകളും ആവശ്യത്തിന് പച്ച മരുന്നുകൾ കിട്ടാതെ വിഷമിക്കുകയാണ്. അൽപം സ്ഥലമുള്ളവർക്കും ആയുർവേദ സസ്യ കൃഷിയിലൂടെ കർഷകർക്കു മികച്ച വരുമാനം നേടാം. ഇടവിളയായി കൃഷി ചെയ്യാൻ കഴിയുന്ന ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുർവേദ ചികിത്സയ്ക്കൊപ്പം തന്നെ ആയുർവേദമരുന്നുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾക്കും വൻ ഡിമാൻഡാണ്. പല മരുന്നു നിർമാണ ശാലകളും ആവശ്യത്തിന് പച്ച മരുന്നുകൾ കിട്ടാതെ വിഷമിക്കുകയാണ്. അൽപം സ്ഥലമുള്ളവർക്കും ആയുർവേദ സസ്യ കൃഷിയിലൂടെ കർഷകർക്കു മികച്ച വരുമാനം നേടാം. ഇടവിളയായി കൃഷി ചെയ്യാൻ കഴിയുന്ന ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുർവേദ ചികിത്സയ്ക്കൊപ്പം തന്നെ ആയുർവേദമരുന്നുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾക്കും വൻ ഡിമാൻഡാണ്. പല മരുന്നു നിർമാണ ശാലകളും ആവശ്യത്തിന് പച്ച മരുന്നുകൾ കിട്ടാതെ വിഷമിക്കുകയാണ്. അൽപം സ്ഥലമുള്ളവർക്കും ആയുർവേദ സസ്യ കൃഷിയിലൂടെ കർഷകർക്കു മികച്ച വരുമാനം നേടാം. ഇടവിളയായി കൃഷി ചെയ്യാൻ കഴിയുന്ന ഒട്ടേറെ ഇനങ്ങളുണ്ട്. ആറു മാസം മുതൽ രണ്ടു വർഷത്തിനുള്ളിൽ ആദായം എടുക്കാം. കാലവർഷത്തിന്റെ ആരംഭത്തിലാണു നടേണ്ടത്. ഔഷധസസ്യ കൃഷിക്കു ജൈവവളം മാത്രം ഉപയോഗിക്കണം. രാസവളം ഉപയോഗിച്ചാൽ ചെടിയുടെ ഗുണമേന്മ നഷ്ടമാകും. കൃഷിക്ക് അനുയോജ്യമായ ചില ഇനങ്ങളെ അറിയാം.

കൊടുവേലി 

ADVERTISEMENT

പൂവിന്റെ നിറം അനുസരിച്ചു മൂന്നുതരം കൊടുവേലിയുണ്ട്– വെള്ള കൊടുവേലി, ചെത്തി (ചുവന്ന) കൊടുവേലി, നീലകൊടുവേലി. വടക്കേ ഇന്ത്യയിലാണു വെള്ളകൊടുവേലി. ഇവിടെ ചുവന്ന കൊടുവേലിയാണു പ്രധാനം. കിഴങ്ങുവർഗമാണ്. തണ്ടാണു നടീൽ വസ്തു. ആറ് ഇഞ്ച് നീളത്തിൽ മുറിച്ചെടുത്ത തണ്ടു നടണം. ഒരടി നീളത്തിൽ വരെ കിഴങ്ങ് വളരും. ഒന്നര വർഷം കഴിയുമ്പോൾ ചെടി പൂക്കും. അപ്പോൾ കിഴങ്ങ് എടുക്കാം. കിഴങ്ങ് പൊട്ടാതെ വേണം കിളച്ചെടുക്കേണ്ടത്, കിഴങ്ങ് എടുക്കുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം. പ്ലംബാജിൻ എന്ന രാസവസ്തു ഇതിലുണ്ട്. ഇതു ശരീരത്തിൽ തട്ടിയാൽ തീപൊള്ളലേറ്റപേലെ പൊള്ളലുണ്ടാകും. ചുണ്ണാമ്പുവെള്ളത്തിൽ ശുദ്ധി ചെയ്താണ് ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഒരു ഏക്കർ സ്ഥലത്തുനിന്ന് 1,500 കിലോ കിഴങ്ങ് ലഭിക്കും. 

ഒറ്റമൂലി: മൂലക്കുരു, ഉദരരോഗം എന്നിവയ്ക്ക് ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട്. കോഴി ഇറച്ചിപാചകം ചെയ്യുമ്പോൾ പച്ചക്കിഴങ്ങിന്റെ ചെറിയ കഷണം അരിഞ്ഞിട്ടാൽ മൂലക്കുരു രോഗികൾക്കു രോഗം കൂടില്ല. 

രാമച്ചം 

മണൽപ്രദേശങ്ങളിൽ കൃഷിക്ക് ഉചിതം. മണ്ണൊലിപ്പു തടയും. രണ്ടു വർഷം ആകുമ്പോൾ വേര് എടുക്കാം. ഇരുവേലി, കച്ചോലം, കസ്തൂരി മഞ്ഞൾ, കിരിയാത്ത്, പുളിയാറില, കുറുന്തോട്ടി, ഒരില, പൂവരശ് തുടങ്ങി ഒട്ടേറെ ഇനങ്ങൾ കൃഷി ചെയ്യാം. 

ADVERTISEMENT

നീല അമരി 

ഇലയാണ് ഉപയോഗിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തു നടാൻ പാടില്ല. തുറസായ സ്ഥലത്തു മൂന്നടി അകലത്തിൽ നടണം. അഞ്ചു മാസം കഴിയുമ്പോൾ പൂക്കൾ വരും. മുറിച്ചുകഴിഞ്ഞാൽ രണ്ടു മൂന്നു മണിക്കൂറിനകം വിപണന കേന്ദ്രത്തിൽ എത്തിക്കണം. അതു കഴിഞ്ഞാൽ ഇല കൊഴിഞ്ഞുപോകും (വിപണനം ഉറപ്പാക്കിയ ശേഷമേ ചെടി മുറിക്കാവൂ). ഒരു ചുവട്ടിൽ നിന്ന് 20 കിലോ വരെ ആദായം ലഭിക്കും. 

സർപ്പഗന്ധി 

പൂവിന്റെ നിറം അനുസരിച്ചു മൂന്ന് ഇനം– നീല, വെള്ള, ചുവപ്പ്. ഇവിടെ മരുന്നിനു ഉപയോഗിക്കുന്നതു ചുവപ്പു സർപ്പഗന്ധിയാണ്. പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞ ആകൃതിയാണു വേരിന്. രക്തസമ്മർദം കുറയ്ക്കുന്നതിനു സർപ്പഗന്ധി ഉപയോഗിക്കുന്നുണ്ട്. നടീൽ വസ്തു കായ് ആണ്. ഗ്രോബാഗിലും ചെടിച്ചട്ടിയിലും നടാം. 

ADVERTISEMENT

അടപതിയൻ കിഴങ്ങ് 

കാച്ചിൽ പോലെ പടർന്നു കയറും. ഇലയ്ക്കു കൈപ്പത്തിയുടെ നീളമുണ്ടാകും. കറയ്ക്കു മധുരമുണ്ട്. 18 മാസത്തിനുള്ളിൽ ആദായം ലഭിക്കും. നടീൽ വസ്തു കായ് ആണ്. ഒരു കായിൽ 500 വിത്തുകൾ വരെയുണ്ടാകും. കായ്ക്കു ചുവപ്പുനിറം ആകുമ്പോൾ തന്നെ ശേഖരിക്കണം. അതു കഴിഞ്ഞാൽ കായ് പൊട്ടി അപ്പൂപ്പൻ താടി പോലെ പറന്നുപോകും. എട്ടുമണിക്കൂർ വെള്ളത്തിൽ ഇട്ടശേഷമാണു കായ് നടേണ്ടത്. പാത്തി കോരിയാണു നടേണ്ടത്. മൂടുകൾ തമ്മിൽ രണ്ട് അടി അകലം വേണം. പടരുന്നതിനു പന്തൽ ഇടുന്നതു നല്ലതാണ്. നേത്രസംബന്ധമായ രോഗങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്. പൂക്കൾ തോരൻ വച്ചോ പച്ചയ്ക്കോ തിന്നാൽ കാഴ്ചശക്തിക്കു നല്ലതാണ്. 

നാഗദന്തി 

കൃഷിക്കും പരിപാലനത്തിലും അധ്വാനഭാരം വളരെ കുറച്ചുമതി. തണ്ടു ‘വലിച്ചെറിഞ്ഞാൽ’ പോലും കിളിർത്തു വളരും. രണ്ടു വർഷത്തിനുള്ളിൽ ആദായം ലഭിക്കും. പാമ്പിന്റെ പല്ലു പോലെയാണ് ഇലയുടെ ആകൃതി. വേരും തണ്ടും പറിച്ചെടുത്ത് ഉണക്കിയാണു വിൽക്കേണ്ടത്. 

ആയുർവേദ മരുന്ന് ചേരുവകൾ ശേഖരിക്കുന്ന ഒട്ടേറെ ഏജൻസികളുണ്ട്. മരുന്ന് നിർമാണശാലകൾ പലതും നേരിട്ട് കർഷകരിൽനിന്ന് മരുന്നുകൾ ശേഖരിക്കുന്നുമുണ്ട്.

English summary: Prioritised list of Medicinal Plants for cultivation