കേരളത്തിലെ ചോളക്കൃഷിയേയും വാഴക്കൃഷിയെയും സാരമായി ബാധിക്കുന്ന ഒരു ശത്രു കീടത്തെ കണ്ടുപിടിച്ചിരുന്നു. വിദേശിയായ ഈ ശത്രു കീടം ആഗോളതലത്തിൽ വ്യാപകമായ നഷ്ടമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഫാൾ ആർമി വേo (Fall Armyworm, Spodoptera frugiperda) എന്ന നാമത്തിൽ അറിയപ്പെടുന്ന കീടം ആഗോളതലത്തിൽ ചോളം കൃഷി

കേരളത്തിലെ ചോളക്കൃഷിയേയും വാഴക്കൃഷിയെയും സാരമായി ബാധിക്കുന്ന ഒരു ശത്രു കീടത്തെ കണ്ടുപിടിച്ചിരുന്നു. വിദേശിയായ ഈ ശത്രു കീടം ആഗോളതലത്തിൽ വ്യാപകമായ നഷ്ടമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഫാൾ ആർമി വേo (Fall Armyworm, Spodoptera frugiperda) എന്ന നാമത്തിൽ അറിയപ്പെടുന്ന കീടം ആഗോളതലത്തിൽ ചോളം കൃഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ചോളക്കൃഷിയേയും വാഴക്കൃഷിയെയും സാരമായി ബാധിക്കുന്ന ഒരു ശത്രു കീടത്തെ കണ്ടുപിടിച്ചിരുന്നു. വിദേശിയായ ഈ ശത്രു കീടം ആഗോളതലത്തിൽ വ്യാപകമായ നഷ്ടമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഫാൾ ആർമി വേo (Fall Armyworm, Spodoptera frugiperda) എന്ന നാമത്തിൽ അറിയപ്പെടുന്ന കീടം ആഗോളതലത്തിൽ ചോളം കൃഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ചോളക്കൃഷിയേയും വാഴക്കൃഷിയെയും സാരമായി ബാധിക്കുന്ന ഒരു ശത്രു കീടത്തെ കണ്ടുപിടിച്ചിരുന്നു. വിദേശിയായ ഈ ശത്രു കീടം ആഗോളതലത്തിൽ വ്യാപകമായ നഷ്ടമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഫാൾ ആർമി വേo (Fall Armyworm,  Spodoptera frugiperda) എന്ന നാമത്തിൽ അറിയപ്പെടുന്ന കീടം ആഗോളതലത്തിൽ ചോളം കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. 1797 ൽ ജെ.ഇ. സ്മിത്ത് എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച ഈ കീടം മധ്യ-ഉത്തര അമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായ നഷ്ടമുണ്ടായി കൊണ്ടിരിക്കുകയായിരുന്നു. ചോളം കൃഷി ചെയ്യുന്ന അമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായ നഷ്ടമുണ്ടാക്കിയ ഈ കീടം  ബ്രസീലിൽ മാത്രം 400 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയത്. ബ്രസീൽ എന്ന ഒറ്റ രാജ്യത്ത് ചോളം കൃഷിയിൽ 34 ശതമാനം നഷ്ടം ഉണ്ടാക്കാൻ ഈ കീടത്തിനു സാധിച്ചു എന്നുള്ളത് ആക്രമണ തീവ്രതയെ ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തിൽ 800 മുതൽ 1000 മില്യൺ ഡോളറിന്റെ സാമ്പത്തികനഷ്ടം ഈ കീടം ഉണ്ടാക്കുന്നു.

2016 വരെ ദക്ഷിണ ഉത്തര അമേരിക്കൻ രാജ്യങ്ങളിൽ ഒതുങ്ങിയിരുന്ന ഈ ശത്രു കീടം, അതേവർഷം ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുകയും, രണ്ടു വർഷംകൊണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ രൂക്ഷമായ ആക്രമണം നടത്തി വിളനാശം ഉണ്ടാക്കുകയും ചെയ്‌തു. ആഫ്രിക്കയിലെ 44ൽപ്പരം രാജ്യങ്ങളിൽ ഈ ശത്രു കീടങ്ങളുടെ  ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

ഇന്ത്യയിൽ ഫാൾ ആർമി വേം (Fall Armyworm), 2018 മേയ്-ജൂൺ മാസങ്ങളിൽ കർണാടകയിലെ ചിക്കബല്ലപൂരിൽ ചോളം കൃഷിയെ നശിപ്പിക്കുന്നതായി കണ്ടെത്തി. ഇന്ന് ഫാൾ ആർമി വേം ആക്രമണം ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളിൽ പടർന്നു കഴിഞ്ഞു. 2019ൽ ശ്രീലങ്കയിലും അതുകഴിഞ്ഞ് ചൈനയിലും ഈ ശത്രു കീടാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ആയപ്പോഴേക്കും നേപ്പാൾ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഇവയുടെ ആക്രമണം സ്ഥിരീകരിച്ചു. 

ഇരുന്നൂറിൽപരം ഇനം വിളകളെ ഈ കീടം ആക്രമിക്കുമിക്കുന്നുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ടത് ധ്യാന വിളകളായ ചോളം, മക്കച്ചോളം, റാഗി, നെൽച്ചെടി, കരിമ്പ്, പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, അലങ്കാര ചെടികൾ, കളകൾ തുടങ്ങിയവയാണ്. ഈ ബഹുവിള കീടം ഇന്ത്യയിൽ 2020 വരെ ചോളത്തിലും മറ്റ് ധാന്യ വിളകളെയും മാത്രം ആക്രമിക്കുന്നതായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, 2020 സെപ്റ്റംബർ മുതൽ നവംബർ വരെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ഡോ. ഗവാസ് രാഗേഷും വയനാട് കൃഷിവിജ്ഞാന കേന്ദ്രത്തിലെ സഞ്ജു ബാലനും നടത്തിയ പരീക്ഷണനിരീക്ഷണങ്ങൾനിന്ന് ഇന്ത്യയിൽ ആദ്യമായി വാഴക്കൃഷിയെയും  ഇത് സാരമായി ബാധിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞു.

ADVERTISEMENT

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചോളം ഒറ്റയ്ക്കോ അല്ലെങ്കിൽ ഇടവിളയായി മറ്റു പ്രധാനപ്പെട്ട വിളകളോടൊപ്പം  കൃഷിചെയ്യുന്ന സ്ഥലങ്ങളിലോ വിദേശിയായ ഈ ശത്രു കീടാക്രമണം സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ വയനാട് ജില്ലയിലാണ് ആക്രമണം എല്ലാതലത്തിലും രൂക്ഷമായി കാണാൻ സാധിച്ചത്. 2020 സെപ്റ്റംബർ മുതൽ 2021 ഫെബ്രുവരി വരെ നടത്തിയ സർവേകളിൽനിന്നും വയനാട് ജില്ലയിലെ 4 ബ്ലോക്കുകളിലും (സുൽത്താൻബത്തേരി, മാനന്തവാടി, പനമരം, കൽപ്പറ്റ) ആക്രമം രൂക്ഷമാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചു. വയനാട്ടിൽ ചോളം,  തീറ്റപ്പുൽ  വിളയായും ആഹാരത്തിനായും വളർത്തുന്നുണ്ട്. വയനാട് ജില്ലയുടെ അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽനിന്നാണ് വയനാട്ടിലേക്ക് ഈ കീടം  പ്രവേശിച്ചത്.

ഇവയുടെ ജീവിതചക്രം പൂർത്തീകരിക്കുന്നതിന് 30 മുതൽ 40 ദിവസം വേണം‌. കേരളത്തിൽ നടത്തിയ നിരീക്ഷണങ്ങളിൽ, പ്രത്യേകിച്ച് വയനാട് ജില്ലയിൽ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിൽനിന്നും മനസ്സിലായത്, ഒരു വർഷം 5 മുതൽ 8 വരെ തലമുറകൾ ഉണ്ടാകുന്നു എന്നാണ്.

ADVERTISEMENT

ഇണചേർന്ന പെൺ ശലഭം 800–1000 വരെ മുട്ടകൾ  ഇടും. ഒരു മുട്ടക്കൂട്ടത്തിൽ 100–200 മുട്ടകൾ കാണുന്നു. മുതിർന്ന ശലഭങ്ങൾക്ക് 50–100 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാൻ സാധിക്കും. അതുകൊണ്ടുതന്നെ കീടവ്യാപനം അതിവേഗം സംഭവിക്കും.

ചോളത്തിലെ ആക്രമണ ലക്ഷണം. കൂമ്പിലയിലെ ആക്രമണം

ആക്രമണ ലക്ഷണങ്ങൾ 

മുട്ട വിരിഞ്ഞിറങ്ങുന്ന ഇളം ദശയിലെ കുഞ്ഞു പുഴുക്കൾ ഇലയുടെ ഹരിതകം കാർന്നുതിന്നുകയും ഇലകളിൽ  വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മുതിർന്ന പുഴുക്കൾ കൂമ്പില തുരന്നു തിന്നുകയും ഇലകളിൽ വലിയ ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ആക്രമണം രൂക്ഷമാകുമ്പോൾ കൂടുതൽ ഉൾഭാഗത്തേക് തുരന്നുകയറുകയും വിസർജ്യം കൊണ്ട് കൂമ്പ് മൂടുകയും ചെയ്യുന്നു. ആക്രമണത്തിൻറെ അവസാന ഘട്ടങ്ങളിൽ ഇലകൾ പാടേ നശിക്കുകയും പുഴുവിന്റെ വിസർജ്യങ്ങളാൽ മൂടപ്പെട്ടും കാണപ്പെടുന്നു. രണ്ടു  മുതൽ  നാലു മാസം പ്രായമുള്ള വാഴകളിൽ പുറംപോളകൾ തുരന്നും ഇലകൾ കാർന്നുതിന്നും വിസർജ്യങ്ങൾ കൊണ്ട് മൂടിയും കൂമ്പില തുരന്നുതിന്നും വിളനാശം ഉണ്ടാക്കുന്നു.

ട്രൈക്കോഗ്രാമ പ്രെറ്റിയോസം (Trichogramma pretiosum) എന്ന പരാദത്തിന്റെ മുട്ട കാർഡുകൾ നിക്ഷേപിക്കുന്നു

നിയന്ത്രണ മാർഗങ്ങൾ

ഫാൾ ആർമി വേമിനേ ഫലപ്രദമായി നിയന്ത്രിക്കാനുള്ള മാർഗങ്ങൾ താഴെപ്പറയുന്നവയാണ്

  1. ആഹാര വികർഷണിയായി ഒരു ശതമാനം വേപ്പെണ്ണ  തളിക്കാം.
  2. മിത്ര ബാക്ടീരിയയായ ബാസിലസ് തുറിൻജൻസിസ്‌ ( 2%/ ലിറ്റർ വെള്ളത്തിൽ) ചെടികളിൽ  തളിച്ച്  കൊടുക്കണം.
  3. ഫിറമോൺ കെണികൾ (15 കെണികൾ / ഏക്കർ )  തോട്ടങ്ങളിൽ സ്ഥാപിക്കുന്നതു വഴി മുതിർന്ന ആൺ ശലഭങ്ങളെ കെണികളിൽ ആകർഷിച്ചു നിയന്ത്രിക്കാൻ കഴിയും. 
  4. മിത്ര കുമിൾ ആയ മെറ്റാറൈസിയം റിലേയ് (Metarhizium rileyi=Nomuraea rileyi) 1 ലീറ്റർ വെള്ളത്തിൽ 5 ഗ്രാം ലയിപ്പിച്ച് തളിച്ചുകൊടുക്കുന്നതും നല്ലതാണ്.
  5. ഫാൾ ആർമി വേമിന്റെ  മുട്ടക്കൂട്ടങ്ങളെ നശിപ്പിക്കാൻ ട്രൈക്കോഗ്രാമ  പ്രെറ്റിയോസം (Trichogramma pretiosum) എന്ന പരാദത്തിന്റെ മുട്ട കാർഡുകൾ (ഏക്കറിന് 1cc എന്ന തോതിൽ) ഉപയോഗിക്കാം.
  6. പച്ച ലേബലുള്ള കീടനാശിനിയായ ക്ലോറാൻട്രാനിലിപ്രോൾ 18.5 SC, 3 മില്ലി 10 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നത് ഈ ശത്രുകീടങ്ങളെ 100% ഒഴിവാക്കാൻ സഹായിക്കും.

English summary: Fall Armyworm Attack in Kerala