സീസൺ: ജൂൺ–ഓഗസ്റ്റ്, സെപ്റ്റംബർ–ഡിസംബർ, ജനുവരി–ഫെബ്രുവരി വിത്തിന്റെ അളവ്: സെന്റിന് 8–10 ഗ്രാം. നടീൽ അകലം: 2 മീറ്റർ വരികൾ തമ്മിലും 2 മീറ്റർ ചെടികൾ തമ്മിലും. സവിശേഷതകൾ: അത്യുൽപാദനശേഷിയുള്ള ഇനമാണ് പ്രീതി. വെളുത്തതോ ഇളം പച്ചനിറത്തിലുള്ളതോ ആയ കായകൾ. കായ്കളിൽ ധാരാളം മുള്ളുകളുണ്ട്. ഒരു കായയുടെ ശരാശരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീസൺ: ജൂൺ–ഓഗസ്റ്റ്, സെപ്റ്റംബർ–ഡിസംബർ, ജനുവരി–ഫെബ്രുവരി

വിത്തിന്റെ അളവ്: സെന്റിന് 8–10 ഗ്രാം.

ADVERTISEMENT

നടീൽ അകലം: 2 മീറ്റർ വരികൾ തമ്മിലും 2 മീറ്റർ ചെടികൾ തമ്മിലും.

സവിശേഷതകൾ: അത്യുൽപാദനശേഷിയുള്ള ഇനമാണ് പ്രീതി. വെളുത്തതോ ഇളം പച്ചനിറത്തിലുള്ളതോ ആയ കായകൾ. കായ്കളിൽ ധാരാളം മുള്ളുകളുണ്ട്. ഒരു കായയുടെ ശരാശരി ഭാരം – 250 ഗ്രാം. കായീച്ച ആക്രമണത്തെ ഒരുപരിധിവരെ ചെറുക്കുന്നു. ദേശീയ തലത്തിൽ ശുപാർശ ചെയ്യപ്പെട്ട ഇനം.

ADVERTISEMENT

കാലാവധി: 140–150 ദിവസം

ശരാശരി വിളവ്: 60–100 കിലോ/സെന്റ്. ചെടിയിൽ ആദ്യം വരുന്ന കായകൾ ചെറുതും ഉരുണ്ടതും ആയിരിക്കും. ഇതിനെ ചെടിക്കായ അഥവാ കുഴിക്കായ എന്നു പറയും. ചെടികൾ പൂർണമായും വളർന്ന് പന്തലിൽ കയറിയതിനുശേഷം മാത്രമേ കായ്കൾ പൂർണ വലുപ്പം ഉണ്ടാകൂ. ഇത് പ്രീതി എന്ന ഇനത്തിന്റെ സവിശേഷതയാണ്.

ADVERTISEMENT

നടീലും വളപ്രയോഗവും

രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 10 കിലോ ചാണകം/കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴികളിലിടുക. 4–5 വിത്ത് വീതം ഒരു കുഴിയിൽ പാകുക. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം ഒരു തടത്തിൽ നല്ല മൂന്ന് തൈകൾ വീതം നിർത്തിയാൽ മതി.

മേൽവളമായി ചാണകമോ കമ്പോസ്റ്റോ മൂന്നു കിലോ വീതം അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് 1.5 കിലോ വീതം തടം ഒന്നിന് എന്ന തോതിൽ രണ്ടു പ്രാവശ്യമായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ചാണകം ഒരു കിലോ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പുഷ്പിക്കുമ്പോൾ കൊടുക്കുക.

പരിചരണം

വള്ളി വീശുമ്പോൾ പന്തലിട്ട് കൊടുക്കുക. വളമിടുന്നതിനൊപ്പം കളപറിക്കലും ഇടയിളക്കലും നടത്തുക. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക. വേനൽക്കാലത്ത് പച്ചില, വിളയവശിഷ്ടം, വൈക്കോൽ എന്നിവ കൊണ്ട് പുതയിടുക. വളർച്ചയുടെ ആദ്യഘട്ടത്തിൽ 2–3 ദിവസം ഇടവിട്ടും, പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക.

English summary:  Bitter Gourd Cultivation