വിണ്ടുകീറി ചക്കകൾ; പ്ലാവിന് പോഷണം നൽകാൻ മറക്കല്ലേ...
സമീപകാലത്തു വാണിജ്യപ്രാധാന്യം നേടിയ വിളയാണ് പ്ലാവ്. സസ്യപോഷണം വാണിജ്യക്കൃഷിയിൽ പ്രധാനം. പുതിയ ഇനങ്ങളുടെ ചക്കയിൽ ബോറോൺ എന്ന സൂക്ഷ്മമൂലകത്തിന്റെ കുറവു പ്രകടമാണ്. ആദ്യ ഘട്ടത്തിൽ കൂഞ്ഞിലിൽ ചെറിയ പൊട്ടുകൾ ഉണ്ടാകുന്നു. രണ്ടാം ഘട്ടമായി ചക്കച്ചുളയിൽ പൊട്ടുകൾ കാണുന്നു. പഴുക്കുന്ന സമയത്ത് അഴുകുന്നതായും

സമീപകാലത്തു വാണിജ്യപ്രാധാന്യം നേടിയ വിളയാണ് പ്ലാവ്. സസ്യപോഷണം വാണിജ്യക്കൃഷിയിൽ പ്രധാനം. പുതിയ ഇനങ്ങളുടെ ചക്കയിൽ ബോറോൺ എന്ന സൂക്ഷ്മമൂലകത്തിന്റെ കുറവു പ്രകടമാണ്. ആദ്യ ഘട്ടത്തിൽ കൂഞ്ഞിലിൽ ചെറിയ പൊട്ടുകൾ ഉണ്ടാകുന്നു. രണ്ടാം ഘട്ടമായി ചക്കച്ചുളയിൽ പൊട്ടുകൾ കാണുന്നു. പഴുക്കുന്ന സമയത്ത് അഴുകുന്നതായും കാണാം. മൂന്നാം ഘട്ടത്തിൽ മൂപ്പെത്തിയ ചക്കയുടെ തൊലി മുതൽ ഉള്ളിലേക്കു വിണ്ടുനിൽക്കുന്നതായും ഉൾഭാഗം ചീഞ്ഞിരിക്കുന്നതായും കാണാം.
ബോറോൺ ലഭ്യമാക്കിയപ്പോൾ തുടർന്നുണ്ടായ ചക്കകളിൽ ഈ പ്രശ്നങ്ങൾ മാറിയതായി കൃഷിയിടങ്ങളിൽ കണ്ടിട്ടുണ്ട്. ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി പ്ലാവ് മുഴുവൻ കുളിർപ്പിച്ച് തളിക്കുകയായിരുന്നു. ഒരു കാരണവശാലും ബോറിക് ആസിഡിന്റെ അളവ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന അളവിൽ കൂടരുത്. കൂടിയാൽ പ്ലാവ് ഉണങ്ങിപ്പോകാൻപോലും സാധ്യതയുണ്ട്.