കുരുമുളകുചെടിയുടെ പ്രതിരോധശേഷി കൂട്ടാം, അങ്ങനെയൊന്നും വാടില്ല; ദ്രുതവാട്ടത്തിനു പരിഹാരമായി
കുരുമുളകിന്റെ വിളലഭ്യതയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് കുമിൾ രോഗമായ ദ്രുതവാട്ടം. കുരുമുളകു ചെടിയുടെ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു വിള സംരക്ഷിക്കാനുള്ള കണ്ടെത്തലാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോള ജിയിലെ ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്. ഇവർ പരീക്ഷിച്ച ‘ഡിഫൻസ് പ്രൈമിങ്’ എന്ന രീതിയെക്കുറിച്ച്

കുരുമുളകിന്റെ വിളലഭ്യതയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് കുമിൾ രോഗമായ ദ്രുതവാട്ടം. കുരുമുളകു ചെടിയുടെ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു വിള സംരക്ഷിക്കാനുള്ള കണ്ടെത്തലാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോള ജിയിലെ ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്. ഇവർ പരീക്ഷിച്ച ‘ഡിഫൻസ് പ്രൈമിങ്’ എന്ന രീതിയെക്കുറിച്ച് അറിയാം.
എന്താണ് ഡിഫൻസ് പ്രൈമിങ്?
ഫൈറ്റോഫ്തോറ കാപ്‌സിസി എന്ന സൂക്ഷ്മ ജീവി കാരണമുണ്ടാകുന്ന ദ്രുതവാട്ടരോഗം ബാധിച്ച കുരുമുളകു വള്ളികൾ പെട്ടെന്നു വാടി ഉണങ്ങുകയും പൂർണമായി നശിക്കുകയും ചെയ്യും. സുസ്ഥിരമായ വിള സംരക്ഷണതന്ത്രമാണ് ഡിഫൻസ് പ്രൈമിങ്. ഈ രീതിയിലൂടെ സസ്യങ്ങളുടെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങൾ വർധിപ്പിക്കുന്നു.
പ്രതിരോധം ഇലകളിലൂടെ
ഇലകളിൽ ഗ്ലൈക്കോൾ കൈറ്റോസാൻ കടത്തിവിട്ടു ചെടിയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാമെന്നാണു ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ചെടികളുടെ രോഗ പ്രതിരോധ ശേഷിയും കുരുമുളകിന്റെ തീക്ഷ്ണതയ്ക്ക് ആധാരമായ പൈപ്പറീനിന്റെ അളവും വർധിപ്പിക്കാൻ കഴിയുമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ പ്ലാന്റ് ഡിസീസ് ബയോളജി ആൻഡ് ബയോ ടെക്നോളജി വിഭാഗം) ശാസ്ത്രജ്ഞ ഡോ. എസ്.മഞ്ജുള പറയുന്നു.
ചികിത്സ ഇങ്ങനെ
പാകമായ കുരുമുളകുചെടികളുടെ തൈകൾ, വേർപെടുത്തിയ ഇലകൾ എന്നിവയിലാണു പരീക്ഷണം നടത്തിയത്. ചെടികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതും വെള്ളത്തിൽ ലയിക്കുന്നതും വിഷരഹിതവുമായ ഗ്ലൈക്കോൾ കൈറ്റോസാൻ (ജിസി) എന്ന പോളിസാക്കറൈഡാണ് പഠനത്തിനായി ഉപയോഗിച്ചത്. സിറിഞ്ച് ഉപയോഗിച്ചു ഇലകളിൽ ജിസി കുത്തിവച്ചു. 24
മണിക്കൂറിനു ശേഷം ഇവയിൽ കുമിൾ രോഗത്തിന് ആധാരമായ സൂക്ഷ്മാണു കടത്തി വിട്ടു പരീക്ഷിച്ചു. ജിസി കുത്തിവച്ച ഇലകളിൽ രോഗകാരിയായ കുമിൾ രോഗത്തിന്റെ സാന്നിധ്യം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.
സസ്യങ്ങളിലെ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെ കീടനാശിനികളെ ആശ്രയിക്കുന്നതു കുറയ്ക്കാൻ കഴിയും. നഴ്സറികളിലും കൃഷിയിടങ്ങളിലും ഇതു വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നു ഗവേഷക സംഘം പറയുന്നു. ഗവേഷണത്തിൽ എം.ഇന്ദു, ബി.മീര എന്നിവരും പങ്കാളികളായി.
കൂടുതൽ വിവരങ്ങൾക്ക്: 98462 20379