? കേരളത്തിന്റെ സാഹചര്യത്തിൽ ഏതൊക്കെ വിളകൾ അതിസാന്ദ്രതാരീതിയിൽ കൃഷി ചെയ്യാം. എന്തൊക്കെ മുൻകരുതല്‍ ആവശ്യമാണ്. കശുമാവ്, കൊക്കോ, മാവ്, പ്ലാവ് എന്നിവയുടെ അതിസാന്ദ്രതാ കൃഷിസാധ്യത എങ്ങനെ. തീർച്ചയായും കേരളത്തിലെ സാഹചര്യത്തിൽ മാവ് മാത്രമല്ല പ്ലാവ്, അവ്ക്കാഡോ, റമ്പുട്ടാൻ, മാംഗോസ്റ്റിൻ, കശുമാവ്, കൊക്കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? കേരളത്തിന്റെ സാഹചര്യത്തിൽ ഏതൊക്കെ വിളകൾ അതിസാന്ദ്രതാരീതിയിൽ കൃഷി ചെയ്യാം. എന്തൊക്കെ മുൻകരുതല്‍  ആവശ്യമാണ്.  കശുമാവ്, കൊക്കോ, മാവ്, പ്ലാവ് എന്നിവയുടെ അതിസാന്ദ്രതാ കൃഷിസാധ്യത എങ്ങനെ. 

തീർച്ചയായും കേരളത്തിലെ സാഹചര്യത്തിൽ മാവ് മാത്രമല്ല പ്ലാവ്, അവ്ക്കാഡോ, റമ്പുട്ടാൻ, മാംഗോസ്റ്റിൻ, കശുമാവ്, കൊക്കോ എന്നിവയൊക്കെ അതിസാന്ദ്രതാരീതിയിൽ ചെയ്യാം. ഓരോ വിളയുടെയും ഇടയകലത്തിൽ ഇലച്ചാർത്തിന്റെ സ്വഭാവമനുസരിച്ച് ചെറിയ വ്യത്യാസമുണ്ടാകണമെന്നു മാത്രം. ഉദാഹരണമായി മാവിന് 2x3, 2x4 മീറ്റർ ഇടയകലം നൽകുമ്പോൾ റമ്പുട്ടാന്  3x4 അഥവാ 4x5 മീറ്ററും അവ്ക്കാഡോയ്ക്ക് 3x4 അഥവാ 4x5 മീറ്ററും  കശുമാവിന്  3x2 അഥവാ 4x2 മീറ്ററും   പ്ലാവിന് 4x4 അഥവാ 4x3 മീറ്ററും   വീതം അകലം നൽകാം.  ഇതിൽ കുറഞ്ഞ അകലം വിളകൾ തമ്മിലും കൂടിയ അകലം വരികൾ തമ്മിലുമുള്ളതാണ്.

ADVERTISEMENT

അവ്ക്കാഡോയുടെയും പ്ലാവിന്റെയും മറ്റും ഇടവിളയായി കൊക്കോ അതിസാന്ദ്രതാരീതിയിൽ കൃഷി ചെയ്യാനാകും. തടി മൂപ്പെത്തിയശേഷം മാത്രം കായ്പിടിക്കുന്ന നാടൻ പ്ലാവിനങ്ങളെക്കാൾ അതിസാന്ദ്രതാകൃഷിക്കു യോജിച്ചത് വിയറ്റ്നാം ഏർലിപോലുള്ള  ഇനങ്ങളാണ്. രണ്ടോ മൂന്നോ വരികൾക്കിടയിൽ ഒരു വരി വീതം കൊക്കോ നടുകയാണ് ചെയ്യുക. ശാസ്ത്രീയ പരിചരണത്തിലൂടെ പരമാവധി വിളവു നേടാൻ ഈ രിതി ഉപകരിക്കും. കൃത്യമായ ഇടവേളയിൽ നനയും വളവും നൽകണം. കമ്പുകോതലും നിർണായകം. ഇവ കൃത്യമായി പാലിക്കാമെങ്കില്‍ മാത്രമേ ഈ രീതിക്കു  തുനിയാവൂ. 2 വർഷം ഈ രീതി പിന്തുടർന്നശേഷം വേണ്ടെന്നുവയ്ക്കുന്നത് കൂടുതൽ നഷ്ടമുണ്ടാക്കും. 

Read also: കുളമ്പു നന്നായാല്‍ പാലും കൂടും ആയുസും കൂടും; പശുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ADVERTISEMENT

പൊതുവായി പറഞ്ഞാൽ മേയ് അവസാനം മുതൽ ഓഗസ്റ്റ് പകുതിവരെയുള്ള മഴക്കാലത്ത് അതിസാന്ദ്രതാക്കൃഷിയിൽ നനയ്ക്കേണ്ടതില്ല. വിളവെടുപ്പ് കഴിഞ്ഞാലുടൻ  പ്രൂണിങ്ങ് നടത്തണം. പ്രൂണിങ്ങിനു തൊട്ടുപിന്നാലെ മഴ പെയ്തില്ലെങ്കിൽ വൈകാതെ തന്നെ നനയും വളപ്രയോഗവും ആരംഭിക്കണം. എങ്കിലേ ആരോഗ്യമുള്ള ഇലച്ചാർത്ത്  രൂപപ്പെടൂ. തുടർന്ന് ഒക്ടോബറിൽ പൂവിടലിനു പ്രേരിപ്പിക്കാനായി ഒരു മാസത്തോളം നന പൂർണമായി നിർത്തിവയ്ക്കണം. തൊട്ടു പിന്നാലെ പ്ലാക്കോ ബ്രൂട്ടാസോൾപോലുള്ള ഹോർമോൺ നൽകുന്നത് പൂവിടൽ മെച്ചപ്പെടുത്തും. ഹോർമോൺ പ്രയോഗം നടത്തിയ മരങ്ങൾ തൊട്ടുപിന്നാലെ സമൃദ്ധമായി നനച്ചില്ലെങ്കിൽ മരം ഉണങ്ങാൻ സാധ്യതയേറെയാണ്. ഹോർമോൺ  പ്രയോഗിച്ചില്ലെങ്കിൽപോലും മറ്റു ശാസ്ത്രീയ പരിചരണങ്ങളിലൂടെ കായ്പിടിത്തം ഉറപ്പാക്കാനാകും. 

പൂവിട്ടുതുടങ്ങിയ മരങ്ങൾക്ക് മുടങ്ങാതെ നനയും വളവും നൽകണം. നന എല്ലാ ദിവസവും ഫെർട്ടിഗേഷൻ 4 ദിവസത്തിലൊരിക്കലുമാണ് പൊതുവേ നൽകേണ്ടത്. കേരളത്തിൽ മാവിനു നന വേണ്ടെന്ന ചിന്ത മൂലം മുടക്കിയാൽ പൂപൊഴിഞ്ഞുണ്ടാകുന്ന നഷ്ടം ഭീമമാകും. ദിവസവും നനയ്ക്കുന്നത് ഫലത്തിന്റെ വലുപ്പം കൂട്ടാനും സഹായകമാണ്. നിരപ്പുസ്ഥലങ്ങളിൽ മാത്രമല്ല, മലഞ്ചരിവുകളിലും അതിസാന്ദ്രതാരീതി സാധ്യമാണ്. മണ്ണൊലിപ്പുണ്ടാകാതെ  മുൻകരുതലെടുക്കണമെന്നു മാത്രം.

ADVERTISEMENT

വിലാസം: ഡോ. പി. സോമൻ, ചീഫ് അഗ്രോണമിസ്റ്റ് (ഗ്ലോബൽ), ജയിൻ ഇറിഗേഷൻസ്. ഫോൺ: 9443315947

English summary: High-density cultivation the new mantra for low cost

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT