ടിഷ്യുകൾചർ വാഴത്തൈകൾക്ക് ആരംഭത്തില്‍ വളർച്ച അൽപം കുറയാനുള്ള കാരണമിതാണ്; വിളവിനെ ബാധിക്കില്ല
? മൈക്രോ പ്രൊപ്പഗേഷൻ/ടിഷ്യുകൾചർ തൈകളുടെ വളർച്ച മന്ദഗതിയിലായിരിക്കുമോ ഒരു ചെടിയിലെ ഒരു ചെറിയ കലയെ സമ്പൂർണ ചെടിയാക്കുന്ന സാങ്കേതികവിദ്യയാണ് മൈക്രോ പ്രൊപ്പഗേഷൻ. എല്ലായിനം ചെടികളിലും അത് പൂർണവിജയവുമല്ല (ഉദാ: തെങ്ങ്). ചെറിയ കോശസമൂഹത്തിൽനിന്നു ഘട്ടംഘട്ടമായി, നിയന്ത്രിത കാലാവസ്ഥയുള്ള സാഹചര്യത്തിൽ

? മൈക്രോ പ്രൊപ്പഗേഷൻ/ടിഷ്യുകൾചർ തൈകളുടെ വളർച്ച മന്ദഗതിയിലായിരിക്കുമോ
ഒരു ചെടിയിലെ ഒരു ചെറിയ കലയെ സമ്പൂർണ ചെടിയാക്കുന്ന സാങ്കേതികവിദ്യയാണ് മൈക്രോ പ്രൊപ്പഗേഷൻ. എല്ലായിനം ചെടികളിലും അത് പൂർണവിജയവുമല്ല (ഉദാ: തെങ്ങ്). ചെറിയ കോശസമൂഹത്തിൽനിന്നു ഘട്ടംഘട്ടമായി, നിയന്ത്രിത കാലാവസ്ഥയുള്ള സാഹചര്യത്തിൽ ദൃഢീകരണത്തിലൂടെയാണ് ഇവ തുറസ്സായ സ്ഥലത്ത് നടാൻ പാകത്തിലാക്കുന്നത്. ഉദാഹരണമായി വാഴയിൽ കുടപ്പന്റെ ( കൂമ്പിന്റെ ) ഉള്ളിൽനിന്നോ വാഴക്കന്നിന്റെ ഉള്ളിൽനിന്നോ ഉള്ള ടിഷ്യുവിൽനിന്നാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്. ആറോ ഏഴോ ഇലകളാകുമ്പോൾ അവ തോട്ടത്തിൽ നടുന്നു. ഇതേ സമയത്ത് നമ്മൾ ഒരു കന്ന് നടുമ്പോൾ അതിന് 3–4 മാസം പ്രായവും അത്യാവശ്യം കഴിച്ചുകൂട്ടാനുള്ള ആഹാരമടങ്ങിയ മാണവുമു ണ്ടാകും. അതിനാൽ ആദ്യവളർച്ച വാഴക്കന്നിനായിരിക്കും കൂടുതൽ. എന്നാൽ കൃത്യമായ അളവില്‍ വെ ള്ളവും വളവും കൊടുത്തു പരിചരിച്ചാല്‍ ടിഷ്യുകൾചർ തൈകൾ പതുക്കെ വളരുകയും 3–4 മാസംകൊണ്ട് വളർച്ചയിൽ വാഴക്കന്നിനൊപ്പം എത്തുകയും ചെയ്യും. ടിഷ്യുകൾചർ തൈകൾക്ക് വാഴമാണമില്ലാത്തതിനാലാണ് ആരംഭത്തില്‍ വളർച്ച അൽപം സാവധാനത്തിലാകുന്നത്.