സിദ്ദുവിനും ശങ്കരയ്ക്കും ശേഷം മൂന്നാമൻ എത്തി... ചക്കയിനങ്ങളിലെ പുതിയ അവതാരം
ഒരു പ്ലാവ് മതി, നിങ്ങളുടെ ജീവിതം മാറ്റി മറിക്കാൻ എന്ന ചൊല്ല് അന്വർഥമാക്കി കർണാടകയിലെ ഹസ്സർഘട്ടയിൽ നിന്നും ഒരു പുതിയ ചക്കയിനം കൂടി പടയോട്ടത്തിന് തയാറെടുക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച്ച് (Indian Institute of Horticulture Research–IIHR), നാഗരാജ് എന്ന കർഷകന്റെ

ഒരു പ്ലാവ് മതി, നിങ്ങളുടെ ജീവിതം മാറ്റി മറിക്കാൻ എന്ന ചൊല്ല് അന്വർഥമാക്കി കർണാടകയിലെ ഹസ്സർഘട്ടയിൽ നിന്നും ഒരു പുതിയ ചക്കയിനം കൂടി പടയോട്ടത്തിന് തയാറെടുക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച്ച് (Indian Institute of Horticulture Research–IIHR), നാഗരാജ് എന്ന കർഷകന്റെ തോട്ടത്തിൽനിന്നും കണ്ടെടുത്തതാണിവനെ. 25 മുതൽ 32 കിലോ വരെ തൂക്കം വരുന്ന സാമാന്യം വലുപ്പമുള്ള ചക്കകൾ, 32 ഗ്രാമോളം വരുന്ന ഓറഞ്ച് നിറത്തിലുള്ള വലിയ ചുളകൾ. പഴമായി കഴിക്കുന്നതിനൊപ്പം സംസ്കരണത്തിനും കൂടി യോജിച്ച ഈ ഇനം. ജാം, സ്‌ക്വാഷ്, പഴക്കട്ടി എന്നിവ ഉണ്ടാക്കാനും ബഹുകേമം.
IIHRന്റെ റഡാറിൽ മൂന്നു കൊല്ലങ്ങൾക്ക് മുൻപേ പതിഞ്ഞ ഇവൻ ഇക്കാലമത്രയും അവരുടെ നിരീക്ഷണത്തിലായിരുന്നു. ആ നാട്ടിൽ കക്ഷി നേരത്തേ തന്നെ പ്രസിദ്ധനാണ്. നാഗരാജുവിന്റെ അച്ഛൻ 45 കൊല്ലങ്ങൾക്ക് മുൻപ് നട്ട പ്ലാവാണത്രേ. വർഷത്തിൽ രണ്ടു തവണ കായ്ക്കും എന്ന ഗുണവുമുണ്ട്. ആനന്ദലബ്ധിക്കിനിയെന്തു വേണം!
ആൾക്ക് പേരൊക്കെ ഇടാൻ പോകുന്നതേയുള്ളൂ.ആദ്യം ഈ ഇനം നാഗരാജുവിന്റെ പേരിൽ റജിസ്റ്റർ ചെയ്യണം. പിന്നെ IIHRഉം കർഷകനുമായി ധാരണപത്രം ഒപ്പിട്ട് ഭാവികാര്യങ്ങളും ലാഭവീതം വയ്പ്പുമൊക്കെ തീരുമാനം ആകണം.
എന്തായാലും സിദ്ദുവിനും ശങ്കരയ്ക്കുമൊപ്പം ഒരുപക്ഷേ 'നാഗരാജു'(?)വും വരുന്ന നാളുകളിൽ തെക്കേ ഇന്ത്യൻ പഴത്തോട്ടങ്ങളിലെ നിറ സാന്നിധ്യമാകും എന്നുതന്നെ കരുതാം.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.