പഴങ്ങളുടെ പൾപ്പ് തയാറാക്കി ചൂടാക്കി അണുനശീകരണം നടത്തിയതിനുശേഷം കിലോയ്ക്ക് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് അല്ലെങ്കിൽ സോഡിയം ബെൻസോയേറ്റ് ചേർത്ത് ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം. ഫുഡ്ഗ്രേഡ് കണ്ടെയ്നറുകളിൽ സൂക്ഷിച്ചാൽ, സീസൺ തീർന്നാലും ഉൽപന്നങ്ങൾ തയാറാക്കാം. മാമ്പഴം, ചക്കപ്പഴം, പപ്പായ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴങ്ങളുടെ പൾപ്പ് തയാറാക്കി ചൂടാക്കി അണുനശീകരണം നടത്തിയതിനുശേഷം കിലോയ്ക്ക് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് അല്ലെങ്കിൽ സോഡിയം ബെൻസോയേറ്റ് ചേർത്ത് ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം. ഫുഡ്ഗ്രേഡ് കണ്ടെയ്നറുകളിൽ സൂക്ഷിച്ചാൽ, സീസൺ തീർന്നാലും ഉൽപന്നങ്ങൾ തയാറാക്കാം. മാമ്പഴം, ചക്കപ്പഴം, പപ്പായ, പാഷൻഫ്രൂട്ട് എന്നിവയെല്ലാം ഇങ്ങനെ സൂക്ഷിക്കാവുന്ന പഴങ്ങളാണ്. ചക്ക, ഏത്തപ്പഴം തുടങ്ങിയവ ശർക്കരപ്പാനി ചേർത്തു വരട്ടി സൂക്ഷിക്കാം.

ഉണക്കി സൂക്ഷിക്കുന്ന വിധം

ADVERTISEMENT

പച്ചക്കറികളും പഴങ്ങളും ഇലകളും ഉണക്കി വിപണിയിലെത്തിക്കുകയോ വീട്ടിലുണ്ടാക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളിൽ ചേരുവയായോ ഉപയോഗിക്കാം. പാവയ്ക്ക, പയർ, വെണ്ടയ്ക്ക, കോവയ്ക്ക, കാന്താരിമുളക് എന്നിവയെല്ലാം വറ്റലാക്കി സൂക്ഷിക്കാവുന്ന പച്ചക്കറികളാണ്. ഇഞ്ചി, സീസണിൽ വില കുറച്ചു കിട്ടുന്ന ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയും ഉണക്കി സൂക്ഷിക്കാം. പച്ചച്ചക്ക, കപ്പ, നേന്ത്രക്കായ, ചേമ്പ്, മറ്റ് കിഴങ്ങുവർഗങ്ങൾ എന്നിവ ഉണക്കി സൂക്ഷിച്ച് അങ്ങനെ തന്നെ വിപണനം ചെയ്യുകയോ പൊടിച്ച് മറ്റ് ഉൽപന്നങ്ങളാക്കുകയോ ചെയ്യാം. കറിവേപ്പില, മുരിങ്ങയില തുടങ്ങിയവ ഭക്ഷ്യ ആവശ്യത്തിനായും മൈലാഞ്ചി, ചെമ്പരത്തിയില എന്നിവ സൗന്ദര്യവർധക വസ്തുക്കൾക്കായും ഉണക്കിയെടുത്തു വിപണിയിലെത്തിക്കാം. ഡ്രയർ സൗകര്യമുണ്ടെങ്കിൽ മത്തൻ, കുമ്പളം, വെള്ളരി, ഇടിച്ചക്ക, ചുണ്ടയ്ക്ക എന്നിവ ഉപയോഗിച്ച് വടക് തയാറാക്കാം. പപ്പായ, വാഴപ്പിണ്ടി, കപ്പ, ചക്ക എന്നിവയിൽനിന്ന് പപ്പടമുണ്ടാക്കാം.

English summary: Fruit Pulp Processing