എന്നാണ് ആദ്യമായി റംബുട്ടാൻ മരം കണ്ട‌തെന്നു ചോദിച്ചാല്‍ മിക്കവരും പറയുക രണ്ടായിരാമാണ്ടിനു ശേഷം എന്നാവും. എന്നാൽ 1995–96ൽ 5 ഏക്കർ റബർതോട്ടം വെട്ടിനീക്കി റംബുട്ടാൻ വച്ച കർഷകനെ പരിചയപ്പെട്ടോളൂ–തൊടുപുഴ ഉടുമ്പന്നൂർ പൊരിയത്ത് മാത്യു ജേക്കബ്. റബറിനു ബദല്‍ ഫലവൃക്ഷമെന്ന ആശയം ഉദിച്ചതുതന്നെ

എന്നാണ് ആദ്യമായി റംബുട്ടാൻ മരം കണ്ട‌തെന്നു ചോദിച്ചാല്‍ മിക്കവരും പറയുക രണ്ടായിരാമാണ്ടിനു ശേഷം എന്നാവും. എന്നാൽ 1995–96ൽ 5 ഏക്കർ റബർതോട്ടം വെട്ടിനീക്കി റംബുട്ടാൻ വച്ച കർഷകനെ പരിചയപ്പെട്ടോളൂ–തൊടുപുഴ ഉടുമ്പന്നൂർ പൊരിയത്ത് മാത്യു ജേക്കബ്. റബറിനു ബദല്‍ ഫലവൃക്ഷമെന്ന ആശയം ഉദിച്ചതുതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാണ് ആദ്യമായി റംബുട്ടാൻ മരം കണ്ട‌തെന്നു ചോദിച്ചാല്‍ മിക്കവരും പറയുക രണ്ടായിരാമാണ്ടിനു ശേഷം എന്നാവും. എന്നാൽ 1995–96ൽ 5 ഏക്കർ റബർതോട്ടം വെട്ടിനീക്കി റംബുട്ടാൻ വച്ച കർഷകനെ പരിചയപ്പെട്ടോളൂ–തൊടുപുഴ ഉടുമ്പന്നൂർ പൊരിയത്ത് മാത്യു ജേക്കബ്. റബറിനു ബദല്‍ ഫലവൃക്ഷമെന്ന ആശയം ഉദിച്ചതുതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാണ് ആദ്യമായി റംബുട്ടാൻ മരം കണ്ട‌തെന്നു ചോദിച്ചാല്‍ മിക്കവരും പറയുക രണ്ടായിരാമാണ്ടിനു ശേഷം എന്നാവും. എന്നാൽ 1995–96ൽ 5 ഏക്കർ റബർതോട്ടം വെട്ടിനീക്കി റംബുട്ടാൻ വച്ച കർഷകനെ പരിചയപ്പെട്ടോളൂ–തൊടുപുഴ ഉടുമ്പന്നൂർ പൊരിയത്ത് മാത്യു ജേക്കബ്. 

റബറിനു ബദല്‍ ഫലവൃക്ഷമെന്ന ആശയം ഉദിച്ചതുതന്നെ മാത്യുച്ചേട്ടന്റെ സാഹസത്തിൽ നിന്നാവണം. റബർമരങ്ങള്‍ ആവർത്തനക്കൃഷിക്കായി വെട്ടിനീക്കി, വീണ്ടും നടാനുള്ള റബർതൈകളും വാങ്ങിയ ശേഷമാണ് ഏതോ വെളിപാടുണ്ടായതുപോലെ തീരുമാനം മാറ്റിയത്. വീട്ടിലും നാട്ടിലും വിമർശനവും പരിഹാസവും നേരിട്ടെങ്കിലും  ഉറച്ചുനിന്നു. അത്ര പരിതാപകരമായിരുന്നു അന്ന് റബറിന്റെ വില. ഒരു കിലോ റബറിന് 17 രൂപ! ഒന്നേ ചിന്തിച്ചുള്ളൂ, പഴം കഴിക്കാനുള്ളതാണല്ലോ. 

ADVERTISEMENT

നടാനായി വാങ്ങിയ റബർ തൈകള്‍ മറിച്ചുവിറ്റു. ഗ്രാഫ്റ്റ് തൈകളൊന്നും കിട്ടാനില്ലാത്ത കാലത്ത് പാലാ കൈതവേലിൽ നഴ്സറി നടത്തുന്ന ഒരു സുഹൃത്താണ് റാന്നിയിലെ ഒരു എസ്റ്റേറ്റിൽനിന്ന് ഏതാനും റംബുട്ടാൻ തൈകളും കുരുവും എത്തിച്ചു നൽകിയത്. 5 ഏക്കറിലേക്ക് 900 തൈകളാണ് വേണ്ടിയിരുന്നത്. കുരു പാകി തൈകൾ കിളർപ്പിച്ചു. റബറിനു കുഴിച്ച കുഴിയിൽ നാടൻ റംബുട്ടാൻ വേരുപിടിച്ചു. ഒരുപക്ഷേ കേരളത്തിലെതന്നെ പ്രഥമ റംബുട്ടാൻ തോട്ടം. അതുവരെ വീട്ടുവളപ്പിലെ കൗതുക ഫലവൃക്ഷം മാത്രമായിരുന്ന റംബുട്ടാന്‍ അങ്ങനെ തോട്ടവിളയായി. നാലാം വർഷം പൂവിട്ടുതുടങ്ങിയ മരങ്ങൾ 2 വർഷത്തിനു ള്ളിൽ ഏറക്കുറെ പൂർണ വിളവിലെത്തി. തൊടുപുഴയിലെ കടകളിലാണ് ആദ്യം പഴങ്ങൾ വിറ്റത്. വില കിലോയ്ക്ക് 30 രൂപ മാത്രം. അടുത്ത വർഷം വില 35 രൂപയായി. ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ വില 40 രൂപയും ഉൽപാദനം ഒരു ടണ്ണും കടന്നു. 

വില്‍ക്കാന്‍ പുതു വഴി

ADVERTISEMENT

എന്നാല്‍ അതോടെ കച്ചവടക്കാർക്ക് പുച്ഛമായി. കൃത്യമായി വില ലഭിക്കാതെ വന്നു.  ‌വിപണനവഴി തേടി മാത്യു ബെംഗളൂരുവില്‍ പോയി. അതു വിജയിച്ചു. അവിടെ കിലോയ്ക്ക് 90–100 രൂപ കിട്ടി. അടുത്ത 4 വർഷം കച്ചവടം ബെംഗളൂരുവില്‍. അപ്പോഴേക്കും റംബുട്ടാനു നാട്ടിലെങ്ങും പേരും പെരുമയുമായി. കച്ചവടക്കാർ പഴം വാങ്ങാന്‍ വീട്ടിലെത്തി. കിലോയ്ക്ക് 140–160 രൂപ വാഗ്ദാനം വന്നതോടെ ബെംഗളൂരു യാത്ര നിര്‍ത്തി. ഇതിനിടെ റംബുട്ടാന്റെ മെച്ചപ്പെട്ട ഇനങ്ങൾ ഇവിടെ ലഭ്യമായി. ഹോംഗ്രോൺ നഴ്സറി വിദേശത്തുനിന്നു കൊണ്ടുവന്ന എൻ18 ഇനത്തിലേക്കു മാറാൻ മാത്യു അമാന്തിച്ചില്ല. മുഴുവന്‍ റംബുട്ടാൻ മരങ്ങളുടെയും ചുവട്ടിൽ പുതിയ ഗ്രാഫ്റ്റ് തൈകൾ നട്ടു. ഈയിടെ സീസർ എന്ന ഇനവും നട്ടിട്ടുണ്ട്. 

പരിചരണം ഊർജിതമാക്കി. വർഷത്തിൽ 3 തവണ രാസവളവും ഒപ്പം ജൈവവളവും നൽകി. വിളവ് പല മടങ്ങായി വർധിച്ച അക്കാലത്തും തൂക്കിവിൽക്കുകയായിരുന്നു. ക്രമേണ ഉൽപാദനം 45 ടണ്ണായി.

ADVERTISEMENT

കിലോയ്ക്ക് 220 രൂപയാണ് തനിക്ക് ലഭിച്ച ഏറ്റവും മികച്ച വിലയെന്നു മാത്യു പറയുന്നു. ഏതാനും വർഷങ്ങളായി തോട്ടമടച്ച് വില പറഞ്ഞു നൽകുന്ന രീതിയാണ്. ഒരു കാര്യത്തിൽ മാത്യുവിനു സംശയമില്ല. 95ലെ തന്റെ തീരുമാനം ദൈവം തോന്നിച്ചതാണ്. റബർ തന്നതിലേറെ റംബുട്ടാന്‍ നല്‍കിയെന്നു മാത്യു.  ഇപ്പോൾ ഉടുമ്പന്നൂരിലും കാസർകോടുമായി 35 ഏക്കർ റംബുട്ടാൻ കൃഷിയുണ്ട്. ഏക്കറിനു ശരാശരി 4–5 ടൺ വിളവ്. ഇപ്പോഴത്തെ വിലനിരക്കിൽ വരുമാനം കണക്കാക്കാമല്ലോ!

rറംബുട്ടാന് കിലോയ്ക്ക് 100 രൂപ ഉൽപാദനച്ചെലവുണ്ട്. കൃഷിച്ചെലവു കുത്തനെ ഉയരുന്നു. നല്ല തൈകൾക്ക് വലിയ വില നൽകണം. വർഷത്തിൽ 2 തവണ കാടു തെളിക്കണം. 3–4 തവണ വളമിടണം. പണ്ടു കമ്പുകോതൽ വിളവെടുപ്പിനൊപ്പം നടക്കുമായിരുന്നു. വിളവെടുപ്പ് കച്ചവടക്കാർ ഏറ്റെടുത്തതോടെ കമ്പു കോതലിനും ചെലവേറി. ഒരേക്കർ റംബുട്ടാൻ തോട്ടം ശരിയായി പരിപാലിക്കാന്‍ ഒരു ലക്ഷം രൂപയെങ്കിലും വേണം. 

റംബുട്ടാന്റെ ഭാവിയെക്കുറിച്ച് മാത്യുവിനു വ്യക്തമായ ധാരണയുണ്ട്. റംബുട്ടാന്റെ വാണിജ്യക്കൃഷി വർധിക്കുന്നതനുസരിച്ചു വിപണി വിസ്തൃതമാകണം. പുതിയ വിപണി കണ്ടെത്തണം. എല്ലാ സംസ്ഥാനങ്ങളിലെയും നഗരങ്ങളില്‍ റംബുട്ടാൻ എത്തിക്കണം. കർഷക കമ്പനികൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിക്കാർ പരസ്പരം മത്സരിക്കാതെ കൈകോർത്ത് പുതുവിപണി കണ്ടെത്തണം. കേരളത്തിലും കർണാടകത്തിലും മാത്രമാണ് ഉല്‍പാദനമെന്നതിനാല്‍ ഇന്ത്യയിലെ മഹാനഗരങ്ങൾ തോറും റംബുട്ടാൻ വിൽക്കാനാകും. ഉൽപാദനം എത്ര മടങ്ങായാലും പേടിക്കേണ്ടതില്ലെന്ന് മാത്യു പറഞ്ഞു. മാംഗോസ്റ്റിൻ, ദുരിയൻ, അവ്ക്കാഡോ തുടങ്ങിയ മറ്റു പഴവർഗങ്ങളുടെ വിപണി സാധ്യതകളും പ്രയോജനപ്പെടുത്തണം. അവ്ക്കാഡോ, ദുരിയന്‍ തോട്ടങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ്  മാത്യു. 

ഫോൺ: 9447979694

English summary: Lessons from a rambutan plantation farmer