പണ്ടുകാലങ്ങളിൽ പല തരത്തില്‍ ഉണക്കി സൂക്ഷിച്ചിരുന്ന മരച്ചീനി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയില്‍ ചിലത് പരിചയപ്പെടുത്തുന്നു പ്രമുഖ പാചകവിദഗ്ധ ആന്‍സി മാത്യു പാലാ. വെള്ളുകപ്പ കപ്പ തൊലി കളഞ്ഞ് വൃത്തിയായി കഴുകി അരിഞ്ഞെടുക്കുക. ഇത് 12 മണിക്കൂർ വെള്ളത്തിലിട്ടതിനു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ടുകാലങ്ങളിൽ പല തരത്തില്‍ ഉണക്കി സൂക്ഷിച്ചിരുന്ന മരച്ചീനി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയില്‍ ചിലത് പരിചയപ്പെടുത്തുന്നു പ്രമുഖ പാചകവിദഗ്ധ ആന്‍സി മാത്യു പാലാ.

വെള്ളുകപ്പ 

ADVERTISEMENT

കപ്പ തൊലി കളഞ്ഞ് വൃത്തിയായി കഴുകി അരിഞ്ഞെടുക്കുക. ഇത് 12 മണിക്കൂർ വെള്ളത്തിലിട്ടതിനു ശേഷം വാരി എടുത്ത് ഡ്രയറിലോ വെയിലത്തോ ഉണങ്ങി സൂക്ഷിക്കാം. ഇതു പൊടിച്ചെടുത്ത് ആവശ്യാനുസരണം പുട്ട്, പപ്പടം, കൊണ്ടാട്ടം, മലബാർ മിഠായി, മിക്ചര്‍, മധുരസേവ, മുറുക്ക്, പക്കാവട എന്നിവയുണ്ടാക്കാം. 

മലബാർ മിഠായി

മലബാർ മിഠായി 

ചേരുവകള്‍: വെള്ളുകപ്പ ഉണക്കിപ്പൊടിച്ചത് - 2 കപ്പ്, വെള്ളം– ഒരു കപ്പ്, ഉപ്പ്-ആവശ്യത്തിന്, ശർക്കര-അര കിലോ

ഉണ്ടാക്കുന്ന വിധം: ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ഉപ്പിട്ട് തിളച്ചതിനു ശേഷം കപ്പപ്പൊടി ചേർത്ത് നന്നായി കുഴയ്ക്കുക. നന്നായി ഇളക്കി വാട്ടിക്കുഴച്ച് എടുക്കുക. അല്‍പം കപ്പപ്പൊടി കൂടി ചേർത്ത്  കയ്യിൽ ഒട്ടിപ്പിടിക്കാത്ത പരുവത്തിൽ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തി എടുക്കുക. ഇടയ്ക്കിടയ്ക്ക് പൊടി തൂളി വേണം പരത്തേണ്ടത്. ഇത് ഒരു വാഴയിലയിൽ പൊതിഞ്ഞ് അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ 5 മിനിറ്റ് വേവിക്കുക. വെന്തു കഴിയുമ്പോൾ പുറത്തെടുത്ത് ഒരു മണിക്കൂർ വെയിലത്ത് നിരത്തി വച്ച് വെള്ളം വലിഞ്ഞതിനു ശേഷം ഓരോന്നും ഡയമണ്ട് ആകൃതിയിൽ  മുറിച്ചെടുക്കുക.  ഇത് 2 ദിവസം വെയിലത്ത് ഉണക്കിയ ശേഷം ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് വറുത്തെടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തിൽ അര കപ്പ് വെള്ളം ഒഴിച്ച് ശർക്കരയിട്ട് ഉരുക്കി നൂൽ പരുവം ആക്കിയ ശേഷം വറുത്തു വച്ചിരിക്കുന്നതിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് ഏലയ്ക്കപ്പൊടിയും ചേർത്ത് വാങ്ങുക.

കപ്പപ്പുട്ട്
ADVERTISEMENT

നുറുക്ക് കപ്പ പുട്ട്

കപ്പ തൊലി കളഞ്ഞ് കൊത്തി നുറുക്കി വെള്ളത്തിലിട്ട് കഴുകുക. അതിനുശേഷം തിളച്ച വെള്ളത്തിൽ 5 മിനിറ്റ് വേവിച്ചതിനു ശേഷം കോരിയെടുക്കുക. ഇത് വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുക്കാം.  നുറുക്കു കപ്പ പൊടിച്ചെടുത്ത് തുല്യ അളവിൽ അരിപ്പൊടിയും ചേർത്ത് പുട്ട്, ഇലയട, കുമ്പിളപ്പം, കൊഴുക്കട്ട എന്നിവയുണ്ടാക്കാം.

അവൽ കപ്പ

അവൽ കപ്പ

കപ്പ തൊലി പൊളിച്ചെടുത്ത ശേഷം ഗ്രേറ്ററിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. 12 മണിക്കൂർ വെള്ളത്തിൽ  ഇട്ടതിനുശേഷം വാരിയെടുത്ത് തിളച്ച വെള്ളത്തിലിട്ട്  3 മിനിറ്റ് ഇളക്കിയതിനു ശേഷം വാരിയെടുത്ത് പച്ച വെള്ളം ഒഴിച്ച് കഴുകുക. വെള്ളം വാർന്നു കഴിയുമ്പോൾ ഡ്രയറിലോ വെയിലത്തോ ഉണക്കി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ ഇതു പൊടിച്ച് തേങ്ങയും ശർക്കരയും ഏലക്കപ്പൊടിയും ചേർത്ത് അവൽ നനയ്ക്കുന്ന തുപോലെ നന്നായി തിരുമ്മിയെടുക്കുക. രുചികരമായ നാലുമണിപ്പലഹാരം തയാര്‍. 

ADVERTISEMENT

ഉപ്പേരിക്കപ്പയും തേങ്ങാക്കൊത്തും

കപ്പ തൊലി കളഞ്ഞ് വട്ടത്തിൽ മുറിച്ചെടുക്കുക. ഇത് ചതുരക്കഷണങ്ങളായി അരിഞ്ഞ് 12 മണിക്കൂർ വെള്ള ത്തിലിടുക. ശേഷം വാരിയെടുത്ത് തിളച്ച വെള്ളത്തിൽ നന്നായി ഇളക്കി 5 മിനിറ്റ് കഴിയുമ്പോൾ കോരിയെടുത്ത് തണുത്ത വെള്ളത്തിൽ കഴുകി ഡ്രയറിലോ വെയിലത്തോ ഉണക്കി ദീർഘകാലം സൂക്ഷിക്കാം. ആവശ്യാനുസരണം എണ്ണയിൽ വറുത്ത് തേങ്ങാക്കൊത്തും ചേർത്ത് നാലുമണിപ്പലഹാരം ആയി കഴിക്കാം. ഉപ്പേരിക്കപ്പ ശർക്കരയിലോ പഞ്ചസാരപ്പാനിയിലോ വിളയിച്ച് മാസങ്ങളോളം സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം. 

ഫോൺ: 9447128480

Eglish summary: Kerala Tapioca Snack Recipes