മുത്തശ്ശി പകർന്നുനൽകിയ രുചി: 5 മിനിറ്റിൽ തയാറാക്കാം പഴമയുടെ രുചിയിൽ നാടൻ പലഹാരം- വിഡിയോ
പണ്ടുകാലങ്ങളിൽ പല തരത്തില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കപ്പ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയിലൊന്നായ അവൽ കപ്പ പരിചയപ്പെടുത്തുകയാണ് പ്രമുഖ പാചകവിദഗ്ധ ആന്‍സി മാത്യു പാലാ. കപ്പ തൊലി പൊളിച്ചെടുത്ത ശേഷം ഗ്രേറ്ററിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ഗ്രേറ്റർ ഇല്ലെങ്കിൽ കത്തി

പണ്ടുകാലങ്ങളിൽ പല തരത്തില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കപ്പ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയിലൊന്നായ അവൽ കപ്പ പരിചയപ്പെടുത്തുകയാണ് പ്രമുഖ പാചകവിദഗ്ധ ആന്‍സി മാത്യു പാലാ.
കപ്പ തൊലി പൊളിച്ചെടുത്ത ശേഷം ഗ്രേറ്ററിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ഗ്രേറ്റർ ഇല്ലെങ്കിൽ കത്തി ഉപയോഗിച്ച് നന്നായി കനം കുറച്ച് അരിഞ്ഞാൽ മതി. 12 മണിക്കൂർ വെള്ളത്തിൽ ഇട്ടതിനുശേഷം വാരിയെടുത്ത് തിളച്ച വെള്ളത്തിലിട്ട് 3 മിനിറ്റ് ഇളക്കിയതിനു ശേഷം വാരിയെടുത്ത് പച്ച വെള്ളം ഒഴിച്ച് കഴുകുക. വെള്ളം വാർന്നു കഴിയുമ്പോൾ ഡ്രയറിലോ വെയിലത്തോ ഉണക്കി സൂക്ഷിക്കാം. നന്നായി ഉണങ്ങിയ കപ്പ കൈകൊണ്ടു ഞെരിച്ചാൽ പോലും പൊടിഞ്ഞുവരും. വായു കടക്കാത്ത വിധത്തിൽ പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ നാളുകളോളം ഇതു സൂക്ഷിച്ചു വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ ഇതു പൊടിച്ച് തേങ്ങയും ശർക്കരയും ഏലക്കപ്പൊടിയും ചേർത്ത് അവൽ നനയ്ക്കുന്നതുപോലെ നന്നായി തിരുമ്മിയെടുക്കുക. രുചികരമായ നാലുമണിപ്പലഹാരം തയാര്‍.
ഫോൺ: 9447128480
Eglish summary: Kerala Tapioca Snack Recipes