‘മുറയ കൊയ്ൻജി’(Murraya Koenigi) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം റൂട്ടേസി കുടുംബത്തിൽപ്പെടുന്നു. സംസ്കൃതത്തിൽ സുരഭി നിംബ എന്നറിയപ്പെടുന്ന കറിവേപ്പ് നീർവാർച്ചയുള്ള, മണൽ ചേർന്ന ചുവന്ന മണ്ണിലാണ് നന്നായി വളരുന്നത്. 26–27 ഡിഗ്രി ചൂടുള്ള കാലാവസ്ഥയിൽ ഇത് നന്നായി വളരുന്നു. ദഹനശക്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മുറയ കൊയ്ൻജി’(Murraya Koenigi) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം റൂട്ടേസി കുടുംബത്തിൽപ്പെടുന്നു. സംസ്കൃതത്തിൽ സുരഭി നിംബ എന്നറിയപ്പെടുന്ന കറിവേപ്പ് നീർവാർച്ചയുള്ള, മണൽ ചേർന്ന ചുവന്ന മണ്ണിലാണ് നന്നായി വളരുന്നത്. 26–27 ഡിഗ്രി ചൂടുള്ള കാലാവസ്ഥയിൽ ഇത് നന്നായി വളരുന്നു. 

ദഹനശക്തി വർധിപ്പിക്കുന്നതിനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനും രുചി വർധിപ്പിക്കുന്നതിനുമായി കറികളിൽ ചേർക്കുന്ന സുഗന്ധപത്രമാണ് കറിവേപ്പില. 

ADVERTISEMENT

വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വിപണിയിൽ ലഭ്യമാകുന്ന കറിവേപ്പിലയിൽ ഡിഡിറ്റി, പ്രൊഫനോഫോസ്, ബൈഫെന്ത്രിൻ, കാർബോഫുറാൻ, ഫെൻപ്രൊപാത്രിൻ തുടങ്ങിയ മാരക കീടനാശിനികൾ കണ്ടെത്തിയിട്ടുണ്ട് (All India Network project on pesticide residue, Kerala Agricultural University). ആതിനാൽ ഇപ്രകാരം ഉൽപാദിപ്പിച്ച കറിവേപ്പില ആരോഗ്യത്തിനു തന്നെ പ്രശ്നം സൃഷ്ടിക്കും. അതുകൊണ്ട് ദൈനംദിന ജീവിതത്തിൽ അവിഭാജ്യ ഘടകമായ കറിവേപ്പില കഴിവതും വീടുകളിൽ തന്നെ നട്ടു വളർത്തി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

കൃഷി രീതി

കുഴിയുടെ വലുപ്പം: 30 സെ.മീ X 30 സെ.മീ X 30 സെ.മീ.

അകലം: 4 X 4 മീറ്റർ

ADVERTISEMENT

വളപ്രയോഗം

അടിവളം– കാലിവളം 10 കി.ഗ്രാം / കുഴി

മേൽവളം – എൻപികെ 60:80:40 ഗ്രാം / ചെടി / വർഷം

പരിചരണം 

ADVERTISEMENT

ചെടിക്ക് ഒരു മീറ്റർ ഉയരമെത്തുമ്പോൾ ‘അഗ്രമുകുളം’ (Terminal bud) മുറിക്കണം. ഇപ്രകാരം ചെയ്യുന്നത് വശങ്ങളിൽ നിന്നും ശിഖരങ്ങൾ പൊട്ടുന്നതിന് സഹായിക്കും. 5–6 ശിഖരങ്ങള്‍ ഒരു ചെടിയിൽ നിർത്തുക. 

കീടങ്ങൾ

സാധാരണ ഗതിയിൽ വീട്ടാവശ്യത്തിനുപയോഗിക്കുന്ന കറിവേപ്പിലയിൽ രാസകീടനാശിനികൾ പൂർണമായും ഒഴിവാക്കണം. എന്നാൽ കറിവേപ്പിലയെ ആക്രമിക്കുന്ന കീടങ്ങളായ നാരകശലഭം, സില്ലിഡ് എന്നിവ മൂലമുണ്ടാകുന്ന ആക്രമണം തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ 2% വീര്യമുള്ള വേപ്പെണ്ണ– വെളുത്തുള്ളി– സോപ്പു ലായനി, പുകയില കഷായം ഇവയിൽ ഏതെങ്കിലും തളിച്ച് ഈ കീടങ്ങളെ നിയന്ത്രണ വിധേയമാക്കാം. 

വിളവെടുപ്പ്

12 മാസങ്ങൾക്കു ശേഷം ആദ്യ വിളവെടുപ്പ് നടത്താം. 

ഔഷധ ഗുണങ്ങൾ

  • ദഹനശക്തി വർധിപ്പിക്കുന്നു.
  • അതിസാരം, വയറുകടി ഇവ കുറയ്ക്കുന്നു.
  • കറിവേപ്പില പാലിൽ ഇട്ട് വേവിച്ച് അരച്ച് വിഷജന്തു കടിച്ചിടത്ത് പുരട്ടിയാൽ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും. 
  • കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത് വിഷശമനത്തിന് നല്ലതാണ്. 
  • വായു ശമിപ്പിക്കുന്നു. 
  • ആഹാരത്തിന് സ്വാദ് നൽകുന്നു.
  • കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജി ശമിക്കും. 

വിവരങ്ങൾക്ക് കടപ്പാട്

കാർഡ്– കൃഷി വിജ്ഞാന കേന്ദ്രം, കോളഭാഗം പി.ഒ, തടിയൂർ, തിരുവല്ല, പത്തനംതിട്ട.

ഫോൺ 0469 2662094, 2661821

email: cardkvk@yahoo.com, Website: www.kvkcard.org

English summary: Amazing Health Benefit of Curry Leaves!

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT