നിലത്തു വേണം ചെറുസസ്യങ്ങളുടെ പുത; റബർത്തോട്ടത്തിലെ ചൂടു കുറയ്ക്കാം, പാലൊഴുകട്ടെ
കേരളത്തിൽ ലഭ്യത കുറയുന്നതിനൊപ്പം ചൂടു കൂടിയ ദിനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. 29 ഡിഗ്രി സെൽഷ്യസ് മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാണ് റബർ വളരാൻ ഏറ്റവും ഉത്തമമായ കാലാവസ്ഥ. കുറഞ്ഞ താപനില ശരാശരി 22.8 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 30.4 ഡിഗ്രിമാണ് റബർ പാൽ ഉൽപാദനം വർധിക്കാൻ

കേരളത്തിൽ ലഭ്യത കുറയുന്നതിനൊപ്പം ചൂടു കൂടിയ ദിനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. 29 ഡിഗ്രി സെൽഷ്യസ് മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാണ് റബർ വളരാൻ ഏറ്റവും ഉത്തമമായ കാലാവസ്ഥ. കുറഞ്ഞ താപനില ശരാശരി 22.8 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 30.4 ഡിഗ്രിമാണ് റബർ പാൽ ഉൽപാദനം വർധിക്കാൻ നല്ലത്. തോട്ടത്തിലെ ചൂടു കുറയ്ക്കാനും കഴിഞ്ഞാൽ ഉൽപാദനം ഉറപ്പായും കൂടും. റബർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഇൻ ചാർജ് എം.ഡി ജെസ്സി സംസാരിക്കുന്നു.
- മഴയുടെ ലഭ്യതയനുസരിച്ചു റബർ തൈ നടുക. മേയ് മാസത്തിൽ തന്നെ മഴ തുടങ്ങുന്നെങ്കിൽ ആ സമയത്തു തന്നെ നടണം. വേരു പിടിച്ചു കഴിഞ്ഞാൽ വേനൽ കാര്യമായി ബാധിക്കില്ല.
- കേടായിപ്പോയ തൈകൾ സെപ്റ്റംബറിൽ മാറ്റി നടാം. ഡിസംബർ ആകുമ്പോഴേക്കും തൈ നല്ല പരുവമാകും.
- മേൽത്തട്ടിലുള്ള ഇലകൾ മുത്ത തൈകൾ മാത്രം നടാനായി തിരഞ്ഞെടുക്കുക. ഇളം ഇലയുള്ള തൈ നട്ടാൽ ഉണക്കു തട്ടും.
Read also: ഇവിടെയുണ്ട് മികച്ച റബർത്തൈകൾ: തൈകൾ വാങ്ങാൻ ചെയ്യേണ്ടത്
- ഭൂമിയിലേക്കു വെയിൽ അടിക്കാതിരിക്കാൻ പറ്റുന്ന കൃഷി വേണം ഇടവിളയായി തിരഞ്ഞെടുക്കാൻ. വാഴ നല്ല ഇടവിളയാണ്. റബർ വയ്ക്കുന്ന സമയത്തു തന്നെ ഇടവിളയും നടണം.
- തോട്ടത്തിൽ നിലവിലുള്ള പച്ചപ്പു നിലനിർത്തണം. നല്ല ആവാസവ്യവസ്ഥ ഉണ്ടാകാൻ ഇതു നല്ലതാണ്.
- മഴ അവസാനിക്കുന്ന സമയം ആകുമ്പോഴേക്കും പുതയിടണം. ചെറു സസ്യങ്ങൾ കൊണ്ടു പുതയിടാം.
- റബർ മരത്തിന്റെ ചുവട്ടിൽ മറ്റു സസ്യങ്ങൾ പാടില്ല. എന്നാൽ അൽപം മാറി സസ്യങ്ങൾ വളർത്താം. വെള്ളത്തിനു വേണ്ടി മത്സരം ഉണ്ടാകരുത്.
- ഭൂമിയുടെ ചരിവുകാരണം വെള്ളം ഒഴുകിപ്പോകാതിരിക്കാൻ ചെറിയ സസ്യങ്ങൾ നല്ലതാണ്.
- അന്തരീക്ഷത്തിൽ നിന്നു സസ്യങ്ങൾ വലിച്ചെടുക്കുന്ന കാർബൺ ഡയോ ക്സൈഡ്, അവ അഴുകുമ്പോൾ മണ്ണിൽ ചേരും. ഈ ജൈവാംശമാണു മണ്ണിൽ വെള്ളം പിടിച്ചു നിർത്തുന്നത്.
- വളപ്രയോഗം മണ്ണിലെ അമ്ലത്വം കൂട്ടും. പലതരത്തിലുള്ള സസ്യങ്ങളുടെ വേരുകൾ വിവിധ നിലകളിൽ ഉണ്ടെങ്കിൽ കാറ്റയോൺസിനെ മണ്ണിൽ പിടിച്ചു നിർത്തും. സോഡിയവും പൊട്ടാസ്യവും എല്ലാം വലിച്ചെടുത്തു മണ്ണിൽ നിലനിർത്തും. കാറ്റയോൺസ് മണ്ണിന്റെ അമ്ലത്വം കുറയ്ക്കും.
- അമ്ലത്വം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം കുമ്മായം വിതറുന്നതാണ്.
- അമ്ലത്വം കുറയ്ക്കാൻ പ്രകൃതി തന്നെ തരുന്ന മാർഗമാണു ചെറു സസ്യങ്ങൾ.
- ചെറു സസ്യങ്ങൾ ഉണ്ടങ്കിൽ റബർ ഇലപൊഴിക്കുന്ന അവസരത്തിൽ സൂര്യപ്രകാശം നേരിട്ടു ഭൂമിയൽ അടിക്കാതിരിക്കാൻ സഹായിക്കും.
- നടക്കുന്ന വഴി ഒഴിച്ചു ബാക്കി ഭാഗം ചെറു സസ്യങ്ങളുടെ പുതപ്പു നിലനിർത്തുക. കള മുഴുവനായി കളയാത്ത തോട്ടങ്ങളിലാണു വളക്കൂറ് നിലനിൽക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.
- പറ്റുന്ന മേഖലയിൽ നീർക്കുഴികളെടുക്കുക. ഭൂമി തട്ടു തട്ടായി ഇടുക.
- ചൂടു പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങൾ നടണം. കുരുവിട്ടു മുളപ്പിച്ച ശേഷം അതിൽ ബഡ് ചെയ്യുന്ന ഇനത്തിനാണ് ഏറ്റവും പ്രതിരോധ ശേഷിയുള്ളത്.
English summary: Rubber Plantation Management