പാഷൻ ഫ്രൂട്ട് കായ്ക്കുന്നില്ല. മാതളം പൂക്കുന്നില്ല. ചൈനീസ് ഓറഞ്ച് പൂക്കുന്നുമില്ല, കായ്ക്കുന്നുമില്ല. സപ്പോട്ടയുടെ പൂവു കൊഴിഞ്ഞു പോകുന്നു... ഫലവൃക്ഷങ്ങൾ സംബന്ധിച്ച ചില പൊതു സംശയങ്ങൾക്കുള്ള മറുപടി ഇതാ: ഫലവൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും നിയന്ത്രിക്കുന്നതു പല ഘടകങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഷൻ ഫ്രൂട്ട് കായ്ക്കുന്നില്ല. മാതളം പൂക്കുന്നില്ല. ചൈനീസ് ഓറഞ്ച് പൂക്കുന്നുമില്ല, കായ്ക്കുന്നുമില്ല. സപ്പോട്ടയുടെ പൂവു കൊഴിഞ്ഞു പോകുന്നു... ഫലവൃക്ഷങ്ങൾ സംബന്ധിച്ച ചില പൊതു സംശയങ്ങൾക്കുള്ള മറുപടി ഇതാ:

ഫലവൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും നിയന്ത്രിക്കുന്നതു പല ഘടകങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടി, അരീക്ഷത്തിലെ താപനില, സൂര്യപ്രകാശം, നന, കീടരോഗബാധ, ജനിതക സ്വഭാവം ഇവയെല്ലാം പ്രധാനമാണ്.

ADVERTISEMENT

പൂക്കാത്തതിന്റെ കാരണം

  • വിത്തു പാകി പിടിപ്പിച്ചവ പൂക്കുന്നതിനും കായ്ക്കുന്നതിനും പൊതുവെ താമസം നേരിടുന്നു.
  • നന ആവശ്യമാണെങ്കിലും അധികമായ നന ഹാനികരമാണ്.
  • മണ്ണിൽ നൈട്രജന്റെ അളവു കൂടുതലാണെങ്കിൽ ചെടികളിൽ കായിക വളർച്ച കൂടുകയും പൂക്കുന്നതിനു സമയം അധികമെടുക്കുകയും ചെയ്യും. പൊട്ടാസ്യം അടങ്ങിയ വളങ്ങൾ ചേർക്കുന്നതു വേഗം പൂക്കാൻ സഹായകമാണ്. പൊട്ടാസ്യം സൾഫേറ്റ് / പൊട്ടാസ്യം നൈട്രേറ്റ് 5 ഗ്രാം ഒരു ലീറ്റർ വെള്ളം എന്ന തോതിൽ ഇലകളിൽ തളിക്കാം. ബോറോൺ, സിങ്ക്, നാകം എന്നിവയും പൂവിടുന്ന സമയങ്ങളിൽ (പരാഗണത്തിന്) അനിവാര്യമാണ്. ശിഖരങ്ങൾ നന്നായി തഴച്ചു വളർന്നു നിൽക്കുമ്പോൾ ഉള്ളിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശം എത്തുകയില്ല. കൊമ്പു കോതൽ അനിവാര്യമാണ്.

കായ്പിടിക്കാത്തതിന്റെ കാരണം

  • രൂക്ഷമായ ചൂട്, നനക്കുറവ്, കീടരോഗ ബാധ, സൂക്ഷ്മ മൂലകങ്ങളുടെ കുറവ് ഇവയൊക്കെ കായ്പിടിക്കാതിരിക്കാനുള്ള കാരണമാകും.
  • ശരിയായ പരാഗണം നടക്കാത്തതും കാരണമാകാം. കൃത്രിമമായി പരാഗണം നടത്തുകയും ആവാം.
ADVERTISEMENT

തയാറാക്കിയത്:

ഡോ. ഷീബ റബേക്ക ഐസക്, അസോഷ്യേറ്റ് ഡയറക്ടർ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം.

ADVERTISEMENT

English summary: Solutions for Unproductive Fruit Trees