തുറവൂർ∙ പ്രളയക്കെടുതിയിൽ കന്നുകാലികളെ നഷ്ടപ്പെട്ടവർക്കു മിൽമ സംഘങ്ങൾ വഴി 44 കോടി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ മണിക്കൂറിൽ 20 ടൺ കാലിത്തീറ്റ ഉൽപാദിപ്പിക്കാനാകും. എ.എം. ആരിഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
മിൽമ ഫെഡറേഷൻ ചെയർമാൻ പി.ടി.ഗോപാലക്കുറുപ്പ്, മാനേജിങ് ഡയറക്ടർ ഡോ.പി.പുഗഴേന്തി, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ടി.എ.ബാലൻ, മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എൻ.സുരേന്ദ്രൻനായർ
മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്സ്.അനിൽ, പട്ടണക്കാട് മിൽമ ഹെഡ് ഓഫ് എച്ച്ആർ പി.വി.ബാലസുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീമ ജോജോ, പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ, പഞ്ചായത്ത് അംഗം രഞ്ജിത്കുമാർ, എസ്.ബാഹുലേയൻ, ടി.പി.വിജയൻ, മിൽമ ബോർഡ് ഡയറക്ടർ കരുമാടി മുരളി എന്നിവർ പ്രസംഗിച്ചു.