അകിടിലെ കുരുക്കൾ വ്രണമായാൽ ചെയ്യേണ്ടത്?

cow-stable
SHARE

എന്റെ പശുവിന്റെ അകിടിൽ കുരുക്കൾ കണ്ടു. ഏതാനും ദിവസങ്ങൾക്കകം അവ ചെറിയ വ്രണങ്ങളായി മാറി. പശുവിനെ കറക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. എന്താണു ചെയ്യേണ്ടത്. അകിടിലെ കുരുക്കൾക്ക് പറ്റിയ നാട്ടുമരുന്ന് പ്രയോഗമുണ്ടോ.

സി.പി. ജോഷി, തോട്ടുവ

കറവക്കാർവഴി പടരുന്ന രോഗമാണ് അകിടിലെ കുരുക്കൾ. കൈകൾ നന്നായി കഴുകിയതിനുശേഷം മാത്രം  കറവ നടത്തുക. പൊട്ടാസ്യം പെർമാംഗനേറ്റിന്റെ നേർത്ത ലായനിയിൽ അകിടു കഴുകുക. രോഗം പിടിപെട്ടാൽ ബോറിക് ആസിഡ് പൊടി പാരഫി‍ൻ ചേർത്തു പുരട്ടുക. വേദന അകറ്റുന്നതിനുള്ള മരുന്നുകൾ ഉള്ളിൽ നൽകുക. വ്രണം കണ്ടാൽ ആന്റിബയോട്ടിക് മരുന്നു കുത്തിവയ്ക്കണം.

കാമക്കസ്തൂരി, തുളസിയില ഒരു പിടി, 10 ചുള വെളുത്തുള്ളി, 10 ഗ്രാം മഞ്ഞൾ, 35 ഗ്രാം ജീരകം എന്നിവ നന്നായിട്ട് അരച്ച് വെണ്ണ ചേർത്ത് യോജിപ്പിച്ച് രണ്ടു മണിക്കൂർ ഇടവിട്ട്അകിടിൽ പുരട്ടുന്നതു രോഗശമനമുണ്ടാക്കുമെന്ന് പാരമ്പര്യ മൃഗചികിത്സാ രീതിയിൽ പറയുന്നു. VARIOLINUM എന്ന ഹോമിയോ ഔഷധം രോഗം പിടിച്ചതിനും ഒപ്പമുള്ള മറ്റ് ഉരുക്കൾക്കും നൽകുന്നത് രോഗപ്പകർച്ച തടയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA