വേനൽച്ചൂട് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും സാരമായി ബാധിക്കുന്നു. ചൂടിന്റെ ആധിക്യം കാരണം കന്നുകാലികളിൽ ഉൽപാദനക്ഷമത കുറയും. കഠിനമായ ചൂടിനാൽ ഇവയ്ക്ക് മരണം പോലുമുണ്ടാകാം. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ജീവൻ നിലനിർത്തുകയും ചെയ്യുമ്പോൾ ശരീരത്തിൽ

വേനൽച്ചൂട് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും സാരമായി ബാധിക്കുന്നു. ചൂടിന്റെ ആധിക്യം കാരണം കന്നുകാലികളിൽ ഉൽപാദനക്ഷമത കുറയും. കഠിനമായ ചൂടിനാൽ ഇവയ്ക്ക് മരണം പോലുമുണ്ടാകാം. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ജീവൻ നിലനിർത്തുകയും ചെയ്യുമ്പോൾ ശരീരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽച്ചൂട് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും സാരമായി ബാധിക്കുന്നു. ചൂടിന്റെ ആധിക്യം കാരണം കന്നുകാലികളിൽ ഉൽപാദനക്ഷമത കുറയും. കഠിനമായ ചൂടിനാൽ ഇവയ്ക്ക് മരണം പോലുമുണ്ടാകാം. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ജീവൻ നിലനിർത്തുകയും ചെയ്യുമ്പോൾ ശരീരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽച്ചൂട് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും സാരമായി ബാധിക്കുന്നു. ചൂടിന്റെ ആധിക്യം കാരണം കന്നുകാലികളിൽ ഉൽപാദനക്ഷമത കുറയും. കഠിനമായ ചൂടിനാൽ ഇവയ്ക്ക് മരണം പോലുമുണ്ടാകാം.

 

ADVERTISEMENT

അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ജീവൻ നിലനിർത്തുകയും ചെയ്യുമ്പോൾ ശരീരത്തിൽ നിർജലീകരണം സംഭവിക്കുകയും രോഗാവസ്ഥയിൽ എത്തുകയും ചെയ്യുന്നു.

 

വരണ്ടതൊലി, കുഴിഞ്ഞ കണ്ണുകൾ, മൂക്ക്, മോണ, കൺപോള എന്നിവ വരളുക, ചുണ്ട് നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, ഭാരക്കുറവ്, തീറ്റ കുറയുക, ശോഷിച്ച ശരീരം, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റുകിടക്കുക എന്നിവയാണ് പ്രകടമായ ലക്ഷണങ്ങൾ. 

 

ADVERTISEMENT

ശരീരത്തിൽനിന്ന് നഷ്‌ടപ്പെട്ട ജലം ഉടൻതന്നെ നിശ്ചിത അളവിൽ തിരികെ നൽകുന്നതാണ് പ്രാഥമിക ചികിൽസ. ഇതിന് നിർജലീകരണ ശതമാനം (Percentage of dehydration) അറിയണം. 2 ശതമാനം സാധാരണവും 14 ശതമാനവും അതിനുമേലും മാരകവുമാണ്. 8 ശതമാനം മുതൽ സിരകളിൽകൂടി ഇലക്ട്രോളൈറ്റ് ലായനികൾ തീർച്ചയായും കുത്തിവയ്ക്കണം. തൊലി(വിശേഷിച്ച് കഴുത്തിലേത്) രണ്ടു വിരലുകൾകൊണ്ട് തള്ളി വലിച്ചു പിടിക്കുക. അൽപസമയം കഴിഞ്ഞ് പിടി സാവധാനം വിടുക. തൊലിയുടെ മടക്ക് (ചുരുൾ) നിവർന്നു കഴിയുന്ന സമയം സെക്കൻഡിൽ രേഖപ്പെടുത്തണം.

 

ശരീരഭാരത്തെ ഈ ശതമാനം കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാൽ എത്ര ലീറ്റർ വെള്ളം അടിയന്തരമായി കൊടുക്കണമെന്നു മനസ്സിലാക്കാം. ഉദാഹരണത്തിന് 100 കിലോ തൂക്കമുള്ള ഒരു മൃഗത്തിന് 8 ശതമാനം നിർജലീകരണമുണ്ടെങ്കിൽ അതിന് ഉടൻ 8 ലീറ്റർ വെള്ളം കൊടുക്കണം. 

 

ADVERTISEMENT

ഇതു കൂടാതെ ജീവൻ നിലനിർത്താനുള്ള വെള്ളവും നൽകണം. മുമ്പു ലഭിച്ച ഉത്തരത്തെ 2 െകാണ്ട് ഹരിച്ചാൽ ഇൗ അളവ് കൂടി കിട്ടും. (ഇവിടെ അതു 4 ലീറ്റർ). അതായത്, മൊത്തം 12 ലീറ്റർ വെള്ളം ഒരു ദിവസം നൽകണം. ഇത് 4–5 തവണകളായി നൽകാം. ഇത് ശ്രദ്ധാപൂർവം വായിൽ കൂടിയോ വയറ്റിലേക്ക് നേരിട്ട് ട്യൂബ് വഴി ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെയോ നൽകാം. 50 കിലോ ഭാരമുള്ള ഒരു കന്നുകുട്ടിയുടെ വയറ്റിൽ ഒരു സമയം 8 ലീറ്റർ വെള്ളം കൊള്ളും.

 

ഒരു ദിവസം വേണ്ട വെള്ളത്തിന്റെ അളവ്– ഹോൾസ്റ്റീൻ ഫ്രീഷൻ (HF)

5 മാസം പ്രായം...........12 ലീറ്റർ 

1.5 വയസ്സ് പ്രായം..............24 ലീറ്റർ 

2 വയസ്സ് പ്രായം .............32 ലീറ്റർ 

ദിവസം 15 ലീറ്റർ പാൽ കിട്ടുന്ന പശു ..........60 ലീറ്റർ 

ദിവസം 25 ലീറ്റർ പാൽ കിട്ടുന്ന പശു...........100 ലീറ്റർ 

കറവ വറ്റിയവ (ഗർഭിണികളും) ........40 ലീറ്റർ

ഒാരോ ലീറ്റർ പാൽ ഉൽപാദനത്തിന് 4 ലീറ്റർ വെള്ളം നൽകണം. 

നിർജലീകരണം ത‌ടയുന്നതിനുള്ള ലവണമിശ്രിതവും ലായനികളും (electrolytes) മരുന്നുഷോപ്പുകളിൽ ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലർത്തിക്കൊടുക്കാം.

2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ (7–14 ദിവസം, ഉൽപാദനക്ഷമത കൂട്ടാൻ)

2 ടീസ്പൂൺ 5 കിലോ തീറ്റയിൽ (ഉൽപാദനക്ഷമത കൂട്ടാൻ)

6 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ (2 മണിക്കൂർ ഇടവിട്ട് പകൽ സമയത്ത്– ചൂടിനെ അതിജീവിക്കാൻ)

6 ടീസ്പൂൺ 5 കിലോ തീറ്റയിൽ (2 മണിക്കൂർ ഇടവിട്ട് പകൽ സമയത്ത്– ചൂടിനെ അതിജീവിക്കാൻ)

ഉദ്ദേശം 250 കിലോ ഭാരമുള്ള ഒരു പശുവിന് ചുരുങ്ങിയത് 1.25 കിലോ തീറ്റയും 5 കിലോ വീതം പച്ചപ്പുല്ലും വൈക്കോലും നൽകണം. ഒാരോ 3 ലീറ്റർ പാലിനും ഒരു കിലോ വീതം തീറ്റ അധികം നൽകണം. 6 മാസം ഗർഭിണിയായാൽ ഒരു കിലോ തീറ്റവേറെയും കൊടുക്കണം. പച്ചപ്പുല്ല് ലഭ്യത കുറവാണെങ്കിൽ മീനെണ്ണ നൽകുന്നതു നന്ന്.

തൊഴുത്തിൽ കാറ്റും വെളിച്ചവും സുല ഭമാക്കണം. തണൽമരങ്ങൾ നട്ടു വളർത്തുക. മേൽക്കൂരയ്ക്ക് ചുരുങ്ങിയത് 10 അടി തറയിൽനിന്ന് െപാക്കം ഉണ്ടായിരിക്കണം. തൊഴുത്തിൽ ഒരു പശുവിന് 1.7 മീറ്റർ നീളവും 1.2 മീറ്റർ വീതിയും അനുവദിക്കണം. ശുദ്ധമായ വെള്ളം വേണ്ടുവോളം നൽകണം. ചാണകം, മൂത്രം എന്നീ വിസർജ്യങ്ങൾ യഥാസമയം മാറ്റി കഴുകി അണുനാശിനി കലർത്തിയ ലോഷൻ തളിക്കണം. മേൽക്കൂരയിലും ചുറ്റിലും വെള്ളം സ്പ്രേ ചെയ്യണം. ഉരുക്കളെ ദിവസം രണ്ടോ മൂന്നോ തവണ കുളിപ്പിക്കണം.

വൈക്കോൽ സ്വാദിഷ്ഠവും പോഷക സമ്പന്നവും എളുപ്പം ദഹിക്കുന്നതുമാക്കാൻ നിശ്ചിത തോതിൽ യൂറിയ ചേർക്കുക. 100 ലീറ്റർ വെള്ളത്തിൽ 4 കിലോ യൂറിയ അലിയിപ്പിച്ച് 100 കിലോ വൈക്കോലിൽ ചേർക്കാം. ഇതിനു സിമന്റോ, പ്ലാസ്റ്റിക്കോ, മെറ്റലോകൊണ്ടുള്ള വലിയ പാത്രം (container) അല്ലെങ്കിൽ ടാങ്ക് ഉപയോഗപ്പെ ടുത്താം. ചെറിയ കഷണങ്ങളാക്കിയ വൈക്കോൽ 15 സെന്റിമീറ്റർ കനത്തിൽ വിരിച്ച് അത്രയും അളവിൽ യൂറിയ കലർത്തിയ വെള്ളം തളിക്കുക. വായു കളയുന്നതിനു നന്നായി അമർത്തി െകാടുക്കണം. അവസാനം 15 സെ. മീറ്റർ കനത്തിൽ മണലിട്ട് മൂടണം. 2–3 ആഴ്ചകൊണ്ട് കന്നുകാലികൾക്ക് തീറ്റയായി നൽകാം.

വിലാസം: മുൻ ഡപ്യൂട്ടി ഡയറക്ടർ,

മൃഗസംരക്ഷണ വകുപ്പ്.

ഫോൺ: 99474 52708.