കർഷകർക്കു പ്രതീക്ഷ; വരുന്നൂ, തെങ്ങിലെ ചെല്ലി ആക്രമണം അറിയാൻ ഉപകരണം
കേരളത്തിലെ നാളികേര കൃഷിയെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ചെല്ലി ആക്രമണത്തിന് തടയിടാൻ നൂതന യന്ത്രവുമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആർഐ). നിർമിത ബുദ്ധി, സിഗ്നൽ പ്രോസസിങ് എന്നീ ശാസ്ത്രസങ്കേതങ്ങളുടെ സമന്വയത്തിലൂടെയാണ് റെഡ് വിവിൾ പാം ഡിറ്റക്ടർ എന്ന ഉപകരണം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ

കേരളത്തിലെ നാളികേര കൃഷിയെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ചെല്ലി ആക്രമണത്തിന് തടയിടാൻ നൂതന യന്ത്രവുമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആർഐ). നിർമിത ബുദ്ധി, സിഗ്നൽ പ്രോസസിങ് എന്നീ ശാസ്ത്രസങ്കേതങ്ങളുടെ സമന്വയത്തിലൂടെയാണ് റെഡ് വിവിൾ പാം ഡിറ്റക്ടർ എന്ന ഉപകരണം സജ്ജമാക്കിയിരിക്കുന്നത്.
കേരളത്തിൽ ഏറ്റവുമധികം തെങ്ങുകൾ നശിക്കുന്നത് ചെമ്പൻ ചെല്ലി എന്ന് അറിയപ്പെടുന്ന കീടത്തിന്റെ ആക്രമണം മൂലമാണ്. റിങ്കോഫറസ് ഫെറുജിനിയസ് എന്ന ശാസ്ത്രനാമത്തിലുള്ള ചെമ്പൻ ചെല്ലിയുടെ എല്ലാ ജീവിതദശകളും തെങ്ങിൻതടിക്കുള്ളിലായതിനാൽ ഇവയുടെ ആക്രമണം ആദ്യഘട്ടത്തിൽ തിരിച്ചറിയാറില്ലെന്നതാണ് വലിയ പ്രശ്നം. ചെല്ലിയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ തെങ്ങിന്റെ മണ്ടയിലെ മൃദുലഭാഗങ്ങൾ തുരന്നുതിന്നുന്നതിനാൽ തെങ്ങ് പൂർണമായും നശിക്കുകയാണു പതിവ്. തെങ്ങിന്റെ മണ്ട മറിയുമ്പോഴേ പലപ്പോഴും കീടസാന്നിധ്യം അറിയാറുള്ളൂ എന്നതിനാൽ ഫലപ്രദമായ പ്രതിരോധം പലപ്പോഴും സാധ്യമാകാറില്ല. അതിനു പ്രതിവിധിയാണ് പുതിയ ഉപകരണം.
ശബ്ദ സൂചനകളെ പിടിച്ചെടുക്കുന്ന സെൻസർ അധിഷ്ഠിത ഉപകരണമാണ് റെഡ് വിവിൾ പാം ഡിറ്റക്ടർ. പ്രത്യേകം രൂപകൽപന ചെയ്ത സെൻസർ തെങ്ങിനുള്ളിൽനിന്നു ലഭിക്കുന്ന ശബ്ദ തരംഗങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യും. ചെല്ലിയുടെ പുഴുക്കൾ തടി തുരന്നു തിന്നുമ്പോഴുണ്ടാകുന്ന നേരിയ ശബ്ദം മാത്രം വേർതിരിച്ച് ശേഖരിച്ച് വിശകലനം ചെയ്ത് കീടബാധ ഉണ്ടോ ഇല്ലയോ എന്ന് സ്ക്രീനിൽ കാണിക്കുമെന്നതാണ് പ്രത്യേകത.
സിപിസിആർഐയുടെ കായംകുളം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകരും കൊച്ചിയിലെ സ്റ്റാർട്ടപ് സംരംഭമായ റെസ്‌നോവയും ചേർന്ന് നാളികേര വികസന ബോർഡിന്റെ സഹായത്തോടെയാണ് ഉപകരണം വികസിപ്പിച്ചത്. കായംകുളം സിപിസിആർഐയിൽ ആരോഗ്യമുള്ളതും കീടബാധയേറ്റതുമായ തെങ്ങുകളിൽ ഉപകരണം പരീക്ഷിച്ചപ്പോൾ 80 % കൃത്യതയോടെ ഫലം ലഭിച്ചു. ഏതാനും പഠന ഗവേഷണങ്ങൾക്കുശേഷം നേരിയ മാറ്റങ്ങളോടെ ഉപകരണം കർഷകർക്കു ലഭ്യമാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് സിപിസിആർഐയിലെ ഗവേഷകർ.
English summary: Red Palm Weevil in Coconut Tree